സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായക്കാരായ വിദ്യാർത്ഥികൾക്ക് 'വിദ്യാ സമുന്നതി' സ്‌കോളർഷിപ്പ്: ഇപ്പോൾ അപേക്ഷിക്കാം.പ്ലസ് വൺ മുതൽ പി എച്ച്. ഡി. പഠിക്കുന്നവർക്ക് വരെ അപേക്ഷിക്കാം.
◼മുന്നോക്ക സമുദായത്തിൽപെട്ട പ്ലസ് വൺ മുതൽ വിവിധ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2022-23 വർഷത്തെ ‘വിദ്യാസമുന്നതി’ സ്‌കോളർഷിപ്പുകൾ അപേക്ഷ നൽകാം..
◼ അപേക്ഷ നൽകേണ്ട അവസാന തീയതി 2022 നവംബർ 20
◼ഈ സ്കോളർഷിപ്പ് പുതുക്കൽ ഇല്ലാത്തതിനാൽ മുൻവർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവരും പുതുതായി അപേക്ഷിക്കേണ്ടതാണ്.
വിവിധ കോഴ്സുകളും സ്കോളർഷിപ്പുകളും യോഗ്യതകളും:
1. ഹയർ സെക്കൻഡറി തലം:
സർക്കാർ / എയ്ഡഡ് സ്‌കൂളുകളിൽ പ്ലസ് വൺ പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കു 4,000 രൂപ വീതം വാർഷിക സ്കോളർഷിപ്പ് ലഭിക്കുന്നു. എസ്എസ്എൽസി / തത്തുല്യ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 70% മാർക്ക് അഥവാ ബി+ ഗ്രേഡ് ഉണ്ടായിരിക്കണം.
2. ഡിഗ്രിതലം:
കേരളത്തിലെ സർക്കാർ / എയ്ഡഡ് / സ്വാശ്രയ കോളജുകളിൽ പ്രൊഫഷനൽ / നോൺ പ്രൊഫഷനൽ ബിരുദകോഴ്‌സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. പ്രൊഫഷനൽ വിദ്യാർഥികൾക്ക് 8,000 രൂപ ക്രമത്തിലും, നോൺ പ്രഫഷനൽ വിദ്യാർഥികൾക്ക് 6,000 രൂപ ക്രമത്തിലും വാർഷിക സ്കോളർഷിപ് ലഭിക്കുന്നതാണ്.
പ്ലസ്ടുവിന് 70% എങ്കിലും മാർക്ക് അഥവാ തുല്യഗ്രേഡ് വേണം. കേന്ദ്ര സർവ്വകലാശാലകൾ / അഖിലേന്ത്യാ തലത്തിലുള്ള മത്സര പരീക്ഷകൾ വഴി അന്യസംസ്ഥാനങ്ങളിൽ മെഡിക്കൽ പ്രവേശനം കിട്ടിയവർക്കും അപേക്ഷിക്കാം.
3. ബിരുദാനന്തര ബിരുദ (പി.ജി.) തലം:
കേരളത്തിലെ സർക്കാർ / എയ്ഡഡ് / സ്വാശ്രയ കോളജുകളിൽ പ്രഫഷനൽ / നോൺ പ്രഫഷനൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ വിദ്യാർഥികൾക്ക് 16,000 രൂപ ക്രമത്തിലും, നോൺ പ്രൊഫഷണൽ വിദ്യാർഥികൾക്ക് 10,000 രൂപ ക്രമത്തിലും വാർഷിക സ്കോളർഷിപ് ലഭിക്കുന്നതാണ്.
◼സയൻസ് വിഭാഗക്കാർ 60%, ആർട്‌സ്, കൊമേഴ്‌സ്, മാനേജ്‌മെന്റ്, നിയമം, മെഡിക്കൽ, ടെക്നിക്കൽ വിഭാഗക്കാർ 55% എന്ന ക്രമത്തിലെങ്കിലും ബിരുദത്തിനു മാർക്ക് നേടിയിരിക്കണം. ഇന്റഗ്രേറ്റഡ് കോഴ്സുകൾ ചെയ്യുന്നവർക്ക് പ്ലസ് ടു . തലത്തിൽ 70% മാർക്ക് ഉണ്ടായിരിക്കണം.
4.ദേശീയനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്സുകൾ:
ഐ ഐ ടി, ഐ ഐ എം, എ ഐ എ എസ്, ജിപ്മർ, ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, നാഷനൽ ലോ സ്‌കൂൾ, എൻ ഐ ടി, നാഷനൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾ, എൻ ഐ എഫ് ടി മുതലായ ശ്രേഷ്‌ഠസ്‌ഥാപനങ്ങളിലെ അർഹരായ വിദ്യാർഥികൾക്ക് 50,000 രൂപ വരെ വാർഷിക സ്കോളർഷിപ്പ് ലഭിക്കുന്നു.
5. സിവിൽ സർവീസസ് പരീക്ഷാ പരിശീലനം:
സിവിൽ സർവീസസ് പ്രിലിമിനറി കോഴ്സിന് ധനസഹായമായി പരമാവധി 15,000 രൂപയും, മെയിൻസ് കോഴ്സിന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരമാവധി 25,000 രൂപയും, തെരഞ്ഞെടുക്കപ്പെട്ട ഉദ്യഗാർത്ഥികൾക്ക് ഇന്റർവ്യൂവിന് പങ്കെടുക്കുവാൻ ധനസഹായമായി പരമാവധി 30,000 രൂപയും ആണ് ലഭിക്കുക.
6. ബാങ്ക്, പിഎസ്‌സി, യുപിഎസ്‌സി, മറ്റു മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനം:
ധനസഹായമായി പരമാവധി 6,000 രൂപവരെ ലഭിക്കും.
7. മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് പരീക്ഷാ പരിശീലനം:
ബിരുദതലത്തിലും ബിരുദാനന്തരതലത്തിലും ധനസഹായം ലഭ്യമാണ്.
ബിരുദതലത്തിൽ വിദ്യാർഥികൾക്ക് പരമാവധി 10,000 രൂപ വീതം ധനസഹായം ലഭിക്കും. പ്ലസ്ടുവിൽ ബന്ധപ്പെട്ട ഓപ്ഷനൽ വിഷയങ്ങൾക്ക് 70% മാർക്ക് അഥവാ ബി+ ഗ്രേഡ് വേണം. ബിരുദാനന്തര ബിരുദതലത്തിൽ ബിരുദത്തിന് 60 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയെടുക്കേണ്ടതാണ്. 20,000 രൂപ വീതം ധനസഹായം അനുവദിക്കുന്നത്.
8. ചാർട്ടേർഡ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്, സി എം എ / ഐ സി ഡബ്ല്യു എ കോഴ്സുകൾ:
ഈ കോഴ്‌സുകളുടെ ഫൈനൽ പരീക്ഷയ്‌ക്കു തയാറെടുക്കുന്നവർക്ക് 10,000 രൂപ വീതം വാർഷിക സ്കോളർഷിപ്പ്.
9. ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സുകൾ:
കേരളത്തിലെ സർക്കാർ / സർക്കാർ അംഗീകൃത സ്‌ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 6,000 രൂപ വീതം വാർഷിക സ്കോളർഷിപ്പ്. ഇതിലേക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ എസ്എസ്എൽസി / തുല്യത പരീക്ഷയിൽ 60% മാർക്ക് അഥവാ ബി ഗ്രേഡ് നേടിയിരിക്കണം.
10. ഗവേഷണ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്:
കേരളത്തിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റികൾ / യു ജി സി അംഗീകാരമുള്ള ഇന്ത്യയിലെ ഇതര യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽ എംഫിൽ, പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് 25,000 രൂപ.വീതം സ്കോളർഷിപ്പ്. ബിരുദാനന്തര ബിരുദ തലത്തിൽ 55 ശതമാനം മാർക്ക് നേടിയിരിക്കണം.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക അവർക്കും പ്രയോജനപെടട്ടെ
സർക്കാർ / സർക്കാർ ഇതര ആനുകൂല്യങ്ങളെ കുറിച്ചും,വിവിധ തൊഴിൽ അവസരങ്ങൾ പ്രാദേശിക വാർത്തകൾ എന്നിവ അറിയുന്നതിന് ജനമൈത്രി,അമ്പലമുക്ക് ആദിനാടിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az