Wednesday, November 6, 2024

JEE-Main Registration Started @ Janamythri CSC Ampalamukku

 🎓   JEE-Main സീസൺ-1 അപേക്ഷ സമർപ്പണം ആരംഭിച്ചു



🍄  എൻഐടികളിലേക്കും ഐഐ ഐടികളിലേക്കും മറ്റുമുള്ള ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിനി ന്റെ ആദ്യ സെഷനിലേക്ക് നവം ബർ 22 വരെ അപേക്ഷിക്കാം.*


🍄 പരീക്ഷ ജനുവരി 22 മുതൽ 31 വരെ.
🍄 ദേശീയ പ്രധാനമുള്ള വിവിധ  സ്ഥാപനങ്ങളിൽ  എഞ്ചിനീയറിംഗ്  അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഇ  അവസരം ഉപയോഗപെടുത്തടുക

*`ആവശ്യമായ രേഖകൾ`*

. ഫോട്ടോ( വെള്ള ബാക്ക്ഗ്രൗണ്ട്  ബാഗ്രൗണ്ടിൽ ചെവി കാണുന്ന ഫോട്ടോ)
. ഒപ്പ്
. എസ്എസ്എൽസി ബുക്ക് 
. ആധാർ കാർഡ്
. ആധാർ ലിങ്ക് മൊബൈൽ നമ്പർ കൂടാതെ ഒന്ന് കൂടി ( രണ്ടു മൊബൈൽ ,ഇമെയിൽ ഐഡി രണ്ടു എണ്ണം
. NCL / EWS (സർട്ടിഫിക്കറ്റ് ആവശ്യമായവർക്ക് ) 
*********************
ഈ  മെസ്സേജ് ഉപകാരപ്പെട്ടുവെങ്കിൽ പരമാവധി ഷെയർ ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്തുള്ള Digitalseva CSC കേന്ദ്രങ്ങളുയോ / ജനമൈത്രി ഡിജിറ്റൽ സേവാ അമ്പലമുക്കുമായോ ബന്ധപ്പെടുക

Tuesday, October 15, 2024

NMMS EXAM LAST DATE DATE : Oct 19

 NMMS പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 19 വരെ നീട്ടി.



ഗവൺമെൻ്റ്/എയ്ഡഡ് വിദ്യാലയങ്ങളിൽ എട്ടാം ക്ലാസ്സിൽ  പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷക്ക് 2024 ഒക്ടോബർ 19 വരെ അപേക്ഷിക്കാം.

അർഹരാകുന്ന വിദ്യാർത്ഥികൾക്ക് 9,10,11,12 ക്ലാസുകളിൽ പഠിക്കുമ്പോൾ പ്രതിവർഷം 12000 രൂപ തോതിൽ ആകെ 48000 രൂപ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. 

ആവശ്യമായ രേഖകൾ

➖➖➖➖➖

1. ഫോട്ടോ(സമീപ കാലത്ത് എടുത്തത്,മുഖം വ്യക്തമായത്)

2. ആധാർ

3. ജനന സർട്ടിഫിക്കറ്റ്

4. ഏഴാം ക്ലാസിലെ മാർക്ക് ലിസ്റ്റ് (ശതമാനത്തിൽ മാർക്ക് രേഖപ്പെടുത്തിയത്)

5. എട്ടാം ക്ലാസ്സിലെ അഡ്മിഷൻ നമ്പർ

6. വരുമാന സർട്ടിഫിക്കറ്റ്

7. ജാതി സർട്ടിഫിക്കറ്റ് (SC/ST വിഭാഗങ്ങൾക്ക് മാത്രം)

8. ഡിസബിലിറ്റി സർട്ടിഫിക്കറ്റ്(വിഭിന്ന ശേഷി വിഭാഗത്തിൽ ഉൾപെട്ടവർക്ക് മാത്രം)

9. മൊബൈൽ ഫോൺ കൊണ്ട് വരേണ്ടതാണ്

👉 വരുമാനം, ജാതി സർട്ടിഫിക്കറ്റുകൾക്ക് ജനമൈത്രി ഡിജിറ്റൽ സേവാ  കേന്ദ്രം വഴി അപേക്ഷിക്കാവുന്നതാണ്.

ഇത്തരം കൂടുതൽ വാർത്തകൾക്ക് ജനമൈത്രിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

https://chat.whatsapp.com/DP6ne68B10r5Ama9ee6i0n

ഹെൽപ്പ് ലൈൻ :  99471 23221   |    98478 23221


Sunday, October 13, 2024

എച്ച്‌ഡിഎഫ്‌സി ബാങ്ക് പരിവർത്തൻ്റെ എജ്യുക്കേഷണൽ ക്രൈസിസ് സ്‌കോളർഷിപ്പ് സപ്പോർട്ട് (ഇസിഎസ്എസ്) പ്രോഗ്രാം


എച്ച്‌ഡിഎഫ്‌സി ബാങ്ക് പരിവർത്തൻ്റെ എജ്യുക്കേഷണൽ ക്രൈസിസ് സ്‌കോളർഷിപ്പ് സപ്പോർട്ട് (ഇസിഎസ്എസ്) പ്രോഗ്രാം 




എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ ഒരു സംരംഭമാണ്, ഇത് സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങളിൽ നിന്നുള്ള അർഹരായ വിദ്യാർത്ഥികളെ സഹായിക്കാൻ ലക്ഷ്യമിടുന്നു.


1 മുതൽ 12 വരെ ക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കും, ഡിപ്ലോമ, ഐടിഐ, പോളിടെക്‌നിക്, പഠിക്കുന്നവർക്കും വേണ്ടിയുള്ള സ്‌കോളർഷിപ്പ് പ്രോഗ്രാം. യുജി, പിജി (ജനറൽ, പ്രൊഫഷണൽ) പ്രോഗ്രാമുകൾ. ECSS പ്രോഗ്രാമിന് കീഴിൽ, വ്യക്തിഗത/കുടുംബ പ്രതിസന്ധികൾ അല്ലെങ്കിൽ മറ്റേതെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ കാരണം വിദ്യാഭ്യാസച്ചെലവ് വഹിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിനായി 75,000 രൂപ വരെ ധനസഹായം നൽകുന്നു.

എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ സാമൂഹിക സംരംഭമായ 'പരിവർത്തൻ' ഗ്രാമീണ വികസനം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ഉപജീവന വർദ്ധന, ആരോഗ്യ സംരക്ഷണം, ശുചിത്വം, സാമ്പത്തിക സാക്ഷരത എന്നീ മേഖലകളിലെ ഇടപെടലുകളിലൂടെ ജനങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തുന്നതിൽ ഒരു ഉത്തേജകമാണ്.

`യോഗ്യത`
  • ഇന്ത്യൻ പൗരന്മാർക്ക് മാത്രം.
  • വിദ്യാർത്ഥികൾ നിലവിൽ 1 മുതൽ 12 വരെ ക്ലാസുകളിലും ഡിപ്ലോമ, ഐടിഐ, പോളിടെക്നിക് കോഴ്സുകളിലും സ്വകാര്യ, സർക്കാർ, അല്ലെങ്കിൽ സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നവരായിരിക്കണം.
  • അപേക്ഷകർ മുമ്പത്തെ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 55% മാർക്കോടെ വിജയിച്ചിരിക്കണം.
  • വാർഷിക കുടുംബവരുമാനം 2.5 ലക്ഷം രൂപയിൽ താഴെയോ അതിന് തുല്യമോ ആയിരിക്കണം.
  • വിദ്യാഭ്യാസച്ചെലവ് താങ്ങാൻ കഴിയാതെ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ വ്യക്തിപരമോ കുടുംബപരമോ ആയ പ്രതിസന്ധികൾ നേരിടുന്ന അപേക്ഷകർക്ക് മുൻഗണന നൽകും.
  • ശ്രദ്ധിക്കുക: ഡിപ്ലോമ കോഴ്‌സിന് പഠിക്കുന്നവർക്ക്, 12-ാം ക്ലാസിന് ശേഷം ഡിപ്ലോമ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുള്ളൂ.
അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ 

  • പാസ്പോർട്ട് സൈസ് ഫോട്ടോ
  • മുൻ വർഷത്തെ മാർക്ക് ഷീറ്റുകൾ (2023-24)
  • ഐഡൻ്റിറ്റി പ്രൂഫ് (ആധാർ കാർഡ്/വോട്ടർ ഐഡി/ഡ്രൈവിംഗ് ലൈസൻസ്)
  • നിലവിലെ വർഷത്തെ പ്രവേശന തെളിവ് (ഫീസ് രസീത്/അഡ്മിഷൻ ലെറ്റർ/സ്ഥാപന ഐഡി കാർഡ്/ബോണഫൈഡ് സർട്ടിഫിക്കറ്റ്) (2024-25)
  • അപേക്ഷകൻ്റെ ബാങ്ക് പാസ്ബുക്ക് / റദ്ദാക്കിയ ചെക്ക് (വിവരങ്ങൾ അപേക്ഷാ ഫോമിലും പിടിച്ചെടുക്കും)
  • വരുമാന തെളിവ് (ചുവടെ നൽകിയിരിക്കുന്ന മൂന്ന് തെളിവുകളിൽ ഏതെങ്കിലും)
  • ഗ്രാമപഞ്ചായത്ത്/വാർഡ് കൗൺസിലർ/സർപഞ്ച് നൽകുന്ന വരുമാന രേഖ
  • SDM/DM/CO/തഹസിൽദാർ നൽകിയ വരുമാന രേഖ
  • സത്യവാങ്മൂലം
  • കുടുംബ/വ്യക്തിപരമായ പ്രതിസന്ധിയുടെ തെളിവ് (ബാധകമെങ്കിൽ)
അവസാന തീയതി : 30-ഒക്‌ടോബർ-2024

  • ക്ലാസ് 1 മുതൽ 6 വരെ - INR 15,000 
  • 7 മുതൽ 12 വരെ ക്ലാസ്, ഡിപ്ലോമ, ഐടിഐ, പോളിടെക്നിക് വിദ്യാർത്ഥികൾക്ക് - INR 18,000
  • പൊതു ബിരുദ കോഴ്സുകൾക്ക് - 30,000 രൂപ 
  • പ്രൊഫഷണൽ ബിരുദ കോഴ്സുകൾക്ക് - 50,000 രൂപ
  • പ്രൊഫഷണൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക്: 75,000 രൂപ

ഇത്തരം കൂടുതൽ വാർത്തകൾക്ക് ജനമൈത്രിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

https://chat.whatsapp.com/DP6ne68B10r5Ama9ee6i0n
ഹെൽപ്പ് ലൈൻ :
 99471 23221
 98478 23221

NFDP registration @ Janamythri CSC Digital Seva

മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും കേന്ദ്രസർക്കാരിൽ നിന്നുള്ള വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള 🐟 നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം (എൻ. എഫ്.ഡി.പി) ആരംഭിച്ചു

എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും നിർബന്ധമായും ഇതിൽ രജിസ്റ്റർ ചെയ്തിരിക്കണം.

രജിസ്ട്രേഷന് ആവശ്യമായ രേഖകൾ

- ആധാർ കാർഡ്

- ബാങ്ക് പാസ്ബുക്ക്

- ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോൺ

അപേക്ഷ സമർപ്പിക്കാനും ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റ് അംഗീകൃത കേന്ദ്രമായ ജനമൈത്രി CSC കേന്ദ്രം സന്ദർശിക്കുക.

ഹെൽപ്പ് ലൈൻ :
 99471 23221
 98478 23221

മത്സ്യമേഖലയിൽ ജോലിചെയ്യുന്നവരുടെ വിവരങ്ങൾ ഡിജിറ്റലാക്കാൻ കേന്ദ്രസർക്കാരിന്റെ പദ്ധതി.ക്ഷേമപ്രവർത്തനത്തിനും ആനുകൂല്യവിതരണത്തിനും ഈ ഡിജിറ്റൽ വിവരങ്ങളായിരിക്കും ഉപയോഗിക്കുക.
തൊഴിൽ-സംരംഭകത്വ പരിശീലനം, ഓൺലൈൻ വിപണി കണ്ടെത്തൽ, വിവിധ ക്ഷേമപദ്ധതികളുടെ ആനുകൂല്യം തുടങ്ങിയവയെല്ലാം രജിസ്റ്റർചെയ്തവർക്കു മാത്രമായിരിക്കും ലഭിക്കുക.
മത്സ്യമേഖലയിൽ ഏതു ജോലിചെയ്യുന്നവർക്കും അപേക്ഷിക്കാം. അർഹത പരിശോധിച്ചശേഷമായിരിക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തുക.
നേട്ടങ്ങൾ
▫മത്സ്യോത്പന്നങ്ങൾ വേഗത്തിൽ വിപണിയിലെത്തിക്കാൻ സഹായിക്കുന്ന ഡിജിറ്റൽ മാർക്കറ്റ് സൗകര്യങ്ങൾ
▫മത്സ്യോത്പന്നങ്ങളുടെ വിപണിനിരക്ക്, കാലാവസ്ഥാവിവരം എന്നിവ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും
▫തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനും കൂടുതൽ വരുമാനം നേടുന്നതിനും സഹായം
▫പുതിയ സംരംഭങ്ങളുടെ സാധ്യത കണ്ടെത്താൻ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി സൗകര്യം
▫പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധതി സഹ് യോജനയുടെ സ്കീമിലെ ആനുകൂല്യവും ഇതിലൂടെ ലഭിക്കും
രജിസ്ട്രേഷനു വേണ്ടത്
▫ആധാർ കാർഡ്, ആധാർ ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവയാണ് വ്യക്തിഗത രജിസ്ട്രേഷനായി വേണ്ടത്.
▫മത്സ്യമേഖലയിലെ സംഘടനകൾക്ക് ലൈസൻസ്, രജിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും വേണം. 
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക. 
➖➖➖▪▪▪➖➖➖➖➖➖▪▪▪➖➖➖➖➖➖▪▪▪➖➖➖

ജനമൈത്രി സി.എസ്.സി ഡിജിറ്റൽ സേവ 
രാവിലെ 🕘 8:00 മുതൽ വൈകിട്ട് 🕣 07.00 വരെ തുറന്നു പ്രവർത്തിക്കുന്നു.
ഞായർ അവധി   
➖➖➖▪▪▪➖➖➖
JANAMYTHRI CSC & SBI CUSTOMER SERVICE POINT
Near Adinadu Sakthikulangara Devi Temple
Ambalamukku-690542.
📱 9947123221
🪀 9847823221 , 9747642264
📩 janamythriadinadu@gmail.com
ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ. 

ജനമൈത്രിയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ

▪ എസ്.ബി.ഐ സേവനങ്ങൾ
▪ പണം നിക്ഷേപം, പിൻവലിക്കൽ, ട്രാൻസ്ഫർ 
▪ പോസ്റ്റ് ഓഫീസ് സ്പീഡ് പോസ്റ്റ്/പാർസൽ സർവ്വീസ്
▫ ആധാർ സേവനങ്ങൾ 
▫ പാൻ കാർഡ് സേവനങ്ങൾ 
▫ പാസ്സ്പോർട്ട് സേവനങ്ങൾ 
▫ വോട്ടർ ഐഡി സേവനങ്ങൾ 
▫ റവന്യൂ സർട്ടിഫിക്കറ്റുകൾ 
▫ റേഷൻ കാർഡ് സേവനങ്ങൾ 
▫ MVD സേവനങ്ങൾ 
▫ LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ 
▪കാർ ബുക്കിങ്
▪ഇലക്ട്രോണിക് സ്കൂട്ടർ ബുക്കിങ്
▪വീട്ടിലിരുന്ന് സ്വർണം പണയം വയ്ക്കാം(മുത്തൂറ്റ് ഫിനാൻസ്)
▪ ടെലി ലാ വക്കീലിനോട് സംസാരിക്കാൻ 
▪ടെലി മെഡിസിൻ
▪ബിൽ പേയ്മെന്റ്‌സ്
▪ആയിരത്തിൽ പരം മറ്റ്‌ സേവനങ്ങൾ...
✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും  സന്ദർശിക്കുക
ജനമൈത്രി  സി.എസ്.സി കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക 👇 
https://chat.whatsapp.com/DP6ne68B10r5Ama9ee6i0n
സ്വകാര്യത നിലനിർത്തി ഒരു മാസത്തെ വാർത്തകൾ ഒന്നിച്ചു കാണാൻ വാട്‌സ് ആപ്പ് ചാനൽ ഫോളോ ചെയ്യുക
https://whatsapp.com/channel/0029Vaoc0VqHLHQanD7qPC1X
അമ്പലമുക്ക് ജനമൈത്രി സി.എസ്.സി - ഒരു  കേന്ദ്ര സർക്കാർ സംരംഭം

 

OLYMPIAD 5.0 Registration | Last Date 20-10-2024

 ഇനിയും രജിസ്റ്റർ ചെയ്തില്ലേ?അവസാന തീയതി അടുത്തു, വേഗമാകട്ടെ!!! 



2024 olympiad 4.0 സോണല്‍ ലെവലില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ മെഡലും സെര്ടിഫിക്കട്ടും ലഭിച്ച അഭിനന്ദ.വി. കുലശേഖരപുരം മോഡല്‍ ഗവ: ഹയര്‍ സെക്കൻഡറിയിൽ പഠിക്കുന്ന കുട്ടിയാണ്.

എന്താണ് CSC ഒളിമ്പ്യാഡ് 5.0 പരീക്ഷ ?

കേന്ദ്ര സർക്കാർ സംരംഭമായ സി.എസ്.സി അക്കാദമി  3 മുതൽ 12 വരെ ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഒരു ദേശീയ ഓൺൈലൻ  മത്സര പരീക്ഷയാണ്  CSC OLYMPIAD 5.0.

▪ഗ്രാമങ്ങളിലെയും  അതുപോലെ തന്നെ നഗരങ്ങളിലെയും വിദ്യാർത്ഥികളുടെ  പഠന നിലവാരം ഉയർത്തുന്നതോടൊപ്പം മത്സര മനോഭാവവും വളർത്തി എടുക്കുകയാണ്  CSC OLYMPIAD 5.0 ന്റെ ലക്‌ഷ്യം.


▪പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് ആഴത്തിൽ ചിന്തിക്കുവാനും  അടിസ്ഥാന വ്യക്തത നേടാനും  വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു.


▪ ഓൺലൈൻ മത്സര പരീക്ഷകളിൽ പങ്കെടുക്കുവാനുള്ള അടിസ്ഥാന പരിശീലനം ലഭിക്കുന്നു.


▪3 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക്  ഇംഗ്ലീഷ് , ഹിന്ദി കണക്ക് , സയൻസ് വിഷയങ്ങളിലാണ്  CSC OLYMPIAD 5.0 ൽ പങ്കെടുക്കുവാൻ സാധിക്കുന്നത്. 


▪ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് സയൻസ്, കൊമേഴ്‌സ്, ആർട്സ്/ഹ്യുമാനിറ്റീസ്  വിഷയങ്ങളിൽ പങ്കെടുക്കാവുന്നതാണ്.



Registration Fee 


1. 299 രൂപ നിരക്കിൽ എല്ലാ  വിഷയവും രജിസ്റ്റർ ചെയ്യാവുന്നതാണ്. 

2. ഒരു കുട്ടിക്ക് ഒരു വിഷയത്തിൽ മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ.

Features 

1. സോണൽ /നാഷണൽ ലെവലിൽ  5 വീതം കുട്ടികൾക്ക് സബ്ജക്ട് /  ക്ലാസ് സ്കോളർഷിപ് ലഭിക്കുന്നതാണ്.

2. സ്കോളർഷിപ്പ് തുക  അർഹരായ കുട്ടികളുടെ ബാങ്ക് അകൗണ്ടിലേക്ക് 12 മാസത്തെ തുല്യ ഗഡുക്കളായി ലഭിക്കുന്നതാണ്. 

3. 6 മുതൽ 50 വരെയുള്ള റാങ്കുകൾക്ക് മെഡലും സർട്ടിഫിക്കറ്റും സബ്ജക്ട് / ക്ലാസ്  ലഭിക്കുന്നതാണ്.

4. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും certificate of participation നൽകും. ഇത് വിദ്യാർത്ഥികൾക്ക് സ്വയം പോർട്ടലിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കുവാൻ സാധിക്കും. 

5. പരിശീലന ബുക്ക് ലെറ്റ് വിദ്യാർത്ഥികളുടെ ലോഗിൻ അക്കൗണ്ടിൽ ലഭ്യമാകുന്നതാണ്. 

6. ഓരോ സബ്ക്രിപ്‌ഷനിലും / പ്ലാനിലും 25 മിനിറ്റ് ഉള്ള 5 സൗജന്യ മോക്ക് ടെസ്റ്റുകളും പരിശീലന ബുക്ക് ലെറ്റിന്റെ സോഫ്റ്റ് കോപ്പിയും ഉൾപ്പെടും 

7. ഫൈനൽ ഒളിമ്പ്യാഡ് പരീക്ഷയുടെ പരിശീലനം ആണ് 5 മോക്ക് ടെസ്റ്റുകൾ നൽകുന്നത്. 

Registration process 

സ്കൂൾ അധ്യാപകർ വഴിയോ അല്ലെങ്കിൽ

▪ആദിനാട് ശക്തികുളങ്ങര ദേവീ ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സംരംഭം ആയ ജനമൈത്രി CSC ഡിജിറ്റൽ സേവാ & SBI CSP കേന്ദ്രത്തിലൂടെയോ പരീക്ഷാ ഫീസ് മാത്രം നൽകി സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. 

▪രജിസ്‌ട്രേഷൻ കഴിയുമ്പോൾ വിദ്യാർത്ഥിയുടെ രജിസ്റ്റർ ചെയ്ത ഈ മെയിൽ യൂസർ ഐഡി ലഭിക്കും. പാസ്സ്‌വേർഡ് വിദ്യാർത്ഥിയുടെ ജനന തീയതി ആയിരിക്കും. 


Examination process 

 1 മണിക്കൂർ ആണ് പരീക്ഷാ സമയം.

2. മൂന്നു മുതൽ അഞ്ചു വരെ ക്ലാസ്സിലെ കുട്ടികൾക്ക് 35 ചോദ്യങ്ങളും 6  മുതൽ 12 വരെ ക്ലാസ്സിലെ കുട്ടികൾക്ക് 50 ചോദ്യങ്ങളും ആയിരിക്കും 

3. ഓരോ ക്ലാസ്സുകളുടെയും  Syllabus, Sample Question Paper എന്നിവ  Olympiad  പോർട്ടലിൽ ലഭ്യമാണ് . Practice book സ്റ്റുഡന്റസ് ലോഗിനിൽ ലഭ്യമാണ്. 

4. ഒളിമ്പ്യാഡ് എക്സാം, കുട്ടികൾക്ക് ലാപ്ടോപ്പ് / ഡെസ്ക് ടോപ്പിലൂടെ സ്വന്തമായോ അല്ലെങ്കിൽ ആദിനാട് ശക്തികുളങ്ങര ദേവീ ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായാ CSC ഡിജിറ്റൽ സേവാ കേന്ദ്രം ലഭ്യമാക്കുന്ന കമ്പ്യൂട്ടറിലോ/ സ്കൂളിലെ കമ്പ്യൂട്ടർ ലാബ് ലഭ്യത അനുസരിച്ചും,പരീക്ഷ എഴുതാവുന്നതാണ്.






പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കുട്ടികൾ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ അറിയുന്നതിനും ചുവടെ  കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിക്കുക. 

 തുടർന്ന് 9947123221 എന്ന നമ്പറിൽ വാട്‌സ്ആപ്പ് ചെയ്യുക.

https://forms.gle/CsGaNeHJpKQdkHTi6

കൂടുതൽ അറിയുന്നതിനും പരീക്ഷാ സഹായത്തിനും  ചുവടെയുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

ഹെൽപ്പ് ലൈൻ :

99471 23221    |    98478 23221


Sunday, June 23, 2024

വീട് വയ്ക്കാൻ ലോൺ,സ്വപനഭവനം സത്യമാകുന്നു




 വീട് വയ്ക്കാൻ ലോൺ,സ്വപനഭവനം ഇനി സ്വപ്നത്തിൽ മാത്രമല്ല !!!!

താല്പര്യമുള്ളവർ ജനമൈത്രി CSC  ഡിജിറ്റൽ സേവയിലൂടെ 5 ലക്ഷം മുതൽ 75 ലക്ഷം രൂപ വരെ ലോൺ നേടൂ

🔹🔹🔹🔹🔹🔹🔹🔹🔹🔹 

ലോൺ നേടുന്നതിന് ചുവടെയുള്ള ഗൂഗിൾ ഫോം പൂരിപ്പിക്കുക, തുടർന്ന് 9947123221 ലേക്ക് ലോൺ എന്ന് ടൈപ്പ് ചെയ്തു വാട്സ് ആപ്പ് ചെയ്യുക.

https://forms.gle/MUsN5XH2jyiX5AjJ6 

🔹🔹🔹🔹🔹🔹🔹🔹🔹🔹

പരമാവധി ഷെയർ ചെയ്യൂ ആർക്കെങ്കിലും പ്രയോജനപ്പെടട്ടെ*

ഘട്ടം 1 

രജിസ്ട്രേഷൻ &  മൊബൈൽ OTP വെരിഫിക്കേഷൻ


ഘട്ടം 2 

KYC വെരിഫിക്കേഷൻ & ബാങ്ക് ഡീറ്റെയിൽസ് പരിശോധന

1 ആധാർ 

2 പാൻ

3 ആറു മാസത്തെ ബാങ്ക് സ്റ്റെമെന്റ്റ് 

4 വരുമാന സാഷ്യപത്രം ( സാലറി അക്കൗണ്ട്  സ്റ്റേറ്റ് മെന്റ് )\


ഘട്ടം 3 

സ്ഥലം നേരിട്ട് കണ്ടുള്ള പരിശോധന

1 സൈറ്റ് എഞ്ചിനീയർ സ്ഥലം ( സ്ഥാപനം ) സന്ദർശിക്കുന്നു.

2 പ്ലാൻ & സ്കെച്ച് , പെർമിറ്റ് പരിശോധന 

3 ലോൺ തുക നിർണയിക്കുന്നു.

4 ലോൺ സാങ്ഷൻ ചെയ്യുന്നു. 


ഘട്ടം 4 

വസ്തു സംബന്ധമായ പരിശോധന

1 പ്രമാണം 

2  മുൻപ്രമാണം

3 വസ്തു കരം രസീത്

4 പോസ്സെഷൻ സെര്ടിഫിക്കറ്റ് 

5 ബാധ്യത സെര്ടിഫിക്കറ്റ് ( 20 വര്ഷം)

6 ലൊക്കേഷൻ സ്കെച്ച് & തണ്ടപ്പേർ സെര്ടിഫിക്കറ്റ് 

7 സെർവ് സ്കെച്ച് 

തുടങ്ങിയ സെര്ടിഫിക്കറ്റ്  വെരിഫിക്കേഷൻ 

ഘട്ടം 5 

ബാങ്കിൽ എല്ലാ ഒറിജിനൽ രേഖകളും നൽകിയ ശേഷം ആവശ്യമായ പേപ്പറുകളിൽ ബന്ധപ്പെട്ടവർ ഒപ്പുവച്ചു ലോൺ തുക കൈപറ്റുന്നു.

( എല്ലാ രേഖകളും സമയബന്ധിതമായി ഹാജരാക്കിയാൽ 10  മുതൽ  20 ദിവസത്തിനുള്ളിൽ ലോൺ നേടാൻ കഴിയുന്നു.) 

 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


ഏതെല്ലാം  തരം ലോൺ 

🔹വസ്തു ഈടു വച്ചുള്ള ലോൺ 

🔸 പുതിയ വീട് വാങ്ങുന്നതിന്

🔹 പുതിയ വീട്

🔸 പണിയുന്നതിന്

🔹 നിലവിലുള്ള വീടിന് അറ്റകുറ്റ പണി നടത്തുന്നതിന് 

🔸 പ്ലോട്ട് വാങ്ങി വീട് നിർമിക്കുന്നതിന് 

🔹 ഓട് മേഞ്ഞ വീട് വാങ്ങുന്നതിനും പണിയുന്നതിനും വായ്‌പ ലഭ്യമാണ്  

🔸 മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിലവിലുള്ള വായ്പകൾ ഏറ്റെടുത്ത്‌ കൂടുതൽ തുക അനുവദിക്കുന്നു 

🔹 ഇരുചക്ര വാഹന സൗകര്യം ഉള്ള വീടുകൾക്കും വായ്പ രണ്ട് സെന്റ് മുതൽ സ്ഥലം ഉള്ളവർക്കും വായ്പ ലഭ്യമാണ്  


ആർക്കൊക്കെ ലോൺ ??

നിങ്ങളുടെ ജോലി എന്തുമാകട്ടെ

▪ഡ്രൈവർ 

▪കാർപെന്റർ

▪ഇലക്ട്രിഷ്യൻ 

▪പ്ലംബർ 

▪പെയ്ന്റർ

▪സെക്യുരിറ്റി ഗാർഡ് 

▪വീട്ടു ജോലിക്കാർ 

▪സ്വയം തൊഴിൽ ചെയ്യുന്ന എല്ലാരും 

12000 രൂപ നിങ്ങൾക്ക് ശമ്പളമായി കിട്ടുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കും ഭവന വായ്പക്കായി അപേക്ഷിക്കാം 

▫ശമ്പളം ബാങ്കിൽ വേണമെന്ന് നിർബന്ധമില്ല 

▫ഇൻകംടാക്‌സ് രേഖകൾ ഇല്ലാതെ 25 ലക്ഷം വരെ വായ്പനൽകുന്നു 

▫സ്ഥിര വരുമാനമുള്ള ഏതൊരാൾക്കും 5 മുതൽ 10 ലക്ഷം വരെ ഭവന വായ്‌പ ലഭിക്കുന്നു 


കൂടുതൽ അറിയുന്നതിന് കേന്ദ്രസർക്കാർ സംരംഭമായ *ജനമൈത്രി ഡിജിറ്റൽ സേവാ കേന്ദ്രം* സന്ദർശിക്കുക അല്ലെങ്കിൽ  9947123221 എന്ന നമ്പറിലേക്ക് വാട്സ് ആപ് ചെയ്യുക.   


ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്തു കൂടുതൽ അറിയുക ..

https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az 

ജനമൈത്രി CSC ഡിജിറ്റൽ സേവാ, ഒരു കേന്ദ്രസർക്കാർ സംരംഭം

അമ്പലമുക്ക് - ആദിനാട് , കരുനാഗപ്പള്ളി -കൊല്ലം


ജനമൈത്രി ഡിജിറ്റൽ സേവ & SBI CUSTOMER SERVICE POINT

(ഒരു കേന്ദ്ര സർക്കാർ സംരംഭം) 

Afiliated to Ministry of Electronics & Information Technology, Govt. of India)

ആദിനാട് ശക്തികുളങ്ങര ദേവീക്ഷേത്രത്തിനു സമീപം 

വിശ്വസ്‌തം | ആധികാരികം | സമഗ്രം 

📣📣📣📢📢📣📣📣

കേന്ദ്ര-കേരള സർക്കാർ ആനുകൂല്യങ്ങളും അറിയിപ്പികളും, വിദ്യാഭ്യാസ - തൊഴിൽ വാർത്തകൾ, ദേശീയ - പ്രാദേശിയ അറിയിപ്പുകൾ എന്നിവ സമയബന്ധിതമായും സത്യസന്ധമായും ലഭിക്കുവാൻ ഞങ്ങളുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ⤵

ഗ്രൂപ് 2

https://chat.whatsapp.com/DP6ne68B10r5Ama9ee6i0n

♾♾♾♾♾♾♾♾

ഗ്രൂപ് 1

https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az 

➖➖➖➖➖➖➖➖

*ലൊക്കേഷൻ* ⤵

ശക്തികുളങ്ങര ദേവീക്ഷേത്രത്തിനു തെക്കുവശം

അമ്പലമുക്ക്-ആദിനാട്

https://maps.app.goo.gl/w7Z2p5q12oaSDMSB9

പരാതി സെൽ

🥰ഏവർക്കും സ്വാഗതം🥰🥰

Tuesday, January 30, 2024

വിദ്യാസമുന്നതി സ്കോളർഷിപ്പിന് (2023-24) ഓൺലൈൻ അപേക്ഷ



 *ന്യൂസ്@അമ്പലമുക്ക് സി എസ് സി*

*വിദ്യാസമുന്നതി സ്കോളർഷിപ്പിന് (2023-24) ഓൺലൈൻ അപേക്ഷ ക്ഷണിച്ചു*.


https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az 

അപേക്ഷ നൽകുവാനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും  *ശക്തികുളങ്ങര ദേവീക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന ജനമൈത്രി സി എസ് സി ഡിജിറ്റൽ സേവ സന്ദർശിക്കുക* 

തുടർന്ന് വായിക്കുക : വിദ്യാസമുന്നതി സ്കോളർഷിപ്പിന് (2023-24) ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

*അപേക്ഷകൾ ഓൺലൈനായി 17/01/2024 മുതൽ 06/02/2024 വരെ സ്വീകരിക്കുന്നു*

കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ മറ്റു സ്കോളർഷിപ്പുകൾ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിന് അപേക്ഷിക്കുവാൻ അർഹരല്ല.

എല്ലാ വർഷവും ഫ്രഷ് ആയി അപേക്ഷിക്കേണ്ടതാണ്. റിന്യൂവൽ ഇല്ല.

OBC, SC, ST വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

കുടുംബ വാർഷിക വരുമാനം *4 ലക്ഷം രൂപയിൽ* താഴെ ആയിരിക്കണം.

janamythi CSC News ലിങ്ക്

CLICK HERE  

വിദ്യാ സമുനാഥി സ്‌കോളർഷിപ്പ് 2023-24 (വിദ്യാ സമുനാഥി സ്‌കോളർഷിപ്പ് 2023-24):  കേരള സ്റ്റേറ്റ് വെൽഫെയർ കോർപ്പറേഷന്റെ ഫോർവേഡിംഗ് കമ്മ്യൂണിറ്റീസ് ലിമിറ്റഡിന്റെ (KSWCFC) ഒരു സംരംഭമാണ് സമുന്നതി സ്‌കോളർഷിപ്പ്. ഈ സ്കോളർഷിപ്പിന്റെ ഓൺലൈൻ രജിസ്ട്രേഷനുള്ള വിജ്ഞാപനം KSWCFC പുറത്തിറക്കി. ഫോർവേഡിംഗ് കമ്മ്യൂണിറ്റികളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി KSWCFC ഈ സ്കോളർഷിപ്പ് അവതരിപ്പിച്ചു. സമുന്നതി സ്കോളർഷിപ്പ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ തലം മുതൽ സ്‌കോളർഷിപ്പ്.

കേരള സംസ്‌ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ, 2023-24 വർഷത്തെ വിദ്യാസമുന്നതി-സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു. ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി, ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ/ സി.എം.എ/ സി. എസ്. ദേശീയനിലവാരമുള്ള സ്‌ഥാപനങ്ങളിലെ ബിരുദം/ ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് (Ph.D, M.Phil) എന്നീ വിഭാഗങ്ങളിലേക്കുളള സ്കോളർഷിപ്പുകൾ.

അപേക്ഷ നൽകുവാനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും  *ശക്തികുളങ്ങര ദേവീക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന ജനമൈത്രി സി എസ് സി ഡിജിറ്റൽ സേവ സന്ദർശിക്കുക* 

ഒരു കേന്ദ്ര സർക്കാർ സംരംഭം  

വിശ്വസ്‌തം | ആധികാരികം | സമഗ്രം 

ലൊക്കേഷൻ ലിങ്ക് : CLICK HERE

Official Website: CLICK HERE



Friday, January 26, 2024

 

*പ്രവാസി ക്ഷേമ ബോർഡുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഏജൻറ് മാരെ / ഇടനിലക്കാരെ സമീപിച്ച് ചൂക്ഷണത്തിനും വഞ്ചനക്കും ഇരയാകാതിരിക്കാൻ എല്ലാവരും ശ്രെദ്ധിക്കുക. ബോർഡിന് ഏജന്റുമാരോ ഇടനിലക്കാരോ ഇല്ല. ക്ഷേമ നിധി അംഗത്വത്തിനും ആനുകൂല്യങ്ങൾക്കും ബോർഡിന്റെ ഓൺലൈൻ സംവിധാനം മാത്രം ഉപയോഗപ്പെടുത്തേണ്ടതാണ്. ക്ഷേമനിധിയിലേക്കുള്ള എല്ലാ അടവുകളും ഓൺലൈൻ മാത്രമായി നടത്തേണ്ടതാണ്.*


അംഗത്വമെടുക്കാനുള്ള യോഗ്യതകള്‍ ?

  1. അപേക്ഷകന്‍ 18 നും 60 നും മധ്യേ പ്രായമുള്ളവരായിരിക്കണം.
  2. അപേക്ഷകര്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ ആയിരിക്കണം (1 എ വിഭാഗം)
    അല്ലെങ്കില്‍ വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം കേരളത്തില്‍ സ്ഥിര
    താമസമാക്കിയവരായിരിക്കണം (1 ബി വിഭാഗം) അല്ലെങ്കില്‍
    ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് 6 മാസമായി താമസിച്ചു വരുന്നവരായിരിക്കണം.(2 എ വിഭാഗം).

കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗത്വം എടുക്കുന്നതെങ്ങനെ ?

ബോര്‍ഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.pravasikerala.org   ല്‍ നിന്നും ഓണ്‍ലൈന്‍ വഴി അംഗത്വമെടുക്കാവുന്നതാണ്. ഓരോ വിഭാഗത്തിനും പ്രത്യേകം അപേക്ഷകള്‍ ആണ്. ഓണ്‍ലൈന്‍ വഴി അംഗത്വമെടുക്കുമ്പോള്‍ ആവശ്യമായ രേഖകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാവുന്നതാണ്. ആവശ്യമായ രേഖകളുടെ വിവരങ്ങള്‍ താഴെ കൊടുത്തിട്ടുണ്ട്. രജിസ്ട്രേഷന്‍ ഫീസായ 200 രൂപയും ഓണ്‍ലൈന്‍ വഴി അടയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ പൂര്‍ണ്ണരേഖകളും ഫീസും സമര്‍പ്പിച്ച അപേക്ഷകര്‍ക്ക് അംഗത്വകാര്‍ഡും അംശദായ അടവ് കാര്‍ഡും സ്വന്തമായി തന്നെ പ്രിന്‍റ് ചെയ്തെടുത്ത് അംശദായം അടയ്ക്കാവുന്നതാണ്.
ഓണ്‍ലൈന്‍ വഴി അംഗത്വം എടുക്കുന്നതാണ് നല്ലത്. ഓണ്‍ലൈന്‍ വഴി അംഗത്വ അപേക്ഷ സമര്‍പ്പിക്കാന്‍ നിവൃത്തി ഇല്ലാത്ത സാഹചര്യത്തില്‍ നേരിട്ടോ തപാലിലോ അയക്കാം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം.. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിന്‍റിക്കേറ്റ് ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നീ ബാങ്കുകളുടെ എല്ലാ ബ്രാഞ്ചുകളിലും അതാത് ബാങ്കിന്‍റെ ചെല്ലാന്‍ / പേ ഇന്‍ സ്ലിപ് ഉപയോഗിച്ച് രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കാവുന്നതാണ്.

അംഗത്വത്തിനായി സമര്‍പ്പിക്കേണ്ട രേഖകള്‍ എന്തൊക്കെയാണ് ?

വിദേശത്ത് ജോലി ചെയ്യുന്നവര്‍ (പ്രവാസി കേരളീയന്‍-വിദേശം)

1. ഫോം നമ്പര്‍ 1 എ
2. പാസ്പോര്‍ട്ടിലെ ജനനതീയതി, മേല്‍ വിലാസ പേജിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
3. പ്രാബല്യത്തിലുള്ള വിസയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
4. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.
വിദേശത്തു നിന്ന് തിരിച്ചു വന്നവര്‍ (മുന്‍ പ്രവാസി കേരളീയന്‍-വിദേശം)
1. ഫോം നമ്പര്‍ 1 ബി
2. പാസ്പോര്‍ട്ടിലെ ജനനതീയതി, മേല്‍ വിലാസ പേജിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
3. വിദേശത്ത് 2 വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ താമസിച്ചതിന് തെളിവായി പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്ത വിസാ പേജുകളുടെ പകര്‍പ്പ് ( ആദ്യ വിസയുടെയും അവസാന വിസയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് മാത്രം മതി)
4. 2 വര്‍ഷത്തില്‍ കൂടുതല്‍ പ്രവാസി കേരളീയനായിരുന്നുവെന്നും തിരിച്ചു വന്ന് ഇപ്പോള്‍ കേരളത്തില്‍ സ്ഥിര താമസമാണെന്നും തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ / തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ സെക്രട്ടറി / പ്രസിഡന്‍റ് /ഒരു ഗസറ്റഡ് ഓഫീസര്‍ / നിയമ സഭാംഗം / പാര്‍ലമെന്‍റ് അംഗം / പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇവരില്‍ ആരില്‍ നിന്നെങ്കിലും ഉള്ള സാക്ഷ്യ പത്രം
5. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.

ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ ( പ്രവാസി കേരളീയന്‍-ഭാരതം)
1. ഫോം നമ്പര്‍ 2 എ
2. ജനന തീയതി തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
3. അപേക്ഷകന്‍ കേരളത്തിനു പുറത്ത് ഇന്ത്യയില്‍ 6 മാസത്തിലധികമായി താമസിക്കുന്ന പ്രവാസി കേരളീയനാണെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍ / തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ സെക്രട്ടറി / പ്രസിഡന്‍റ് /ഒരു ഗസറ്റഡ് ഓഫീസര്‍ / നിയമ സഭാംഗം / പാര്‍ലമെന്‍റ് അംഗം / ഇവരില്‍ ആരില്‍ നിന്നെങ്കിലും ഉള്ള സാക്ഷ്യ പത്രമോ ബോര്‍ഡ് നിശ്ചയിക്കുന്ന വിധമുള്ള രേഖയോ ഹാജരാക്കണം.
4. കേരളത്തിനു പുറത്ത് ഇന്ത്യയില്‍ എവിടെയെങ്കിലും തൊഴില്‍ ചെയ്യുക യാണെങ്കില്‍ അത് സംബന്ധിച്ചും ഏതെങ്കിലും വ്യവസായം / ബിസിനസ്സ് സ്ഥാപനം നടത്തുകയാണെങ്കില്‍ അത് സംബന്ധിച്ചും സ്വയം തൊഴില്‍ ചെയ്യുകയാണെങ്കില്‍ അത് സംബന്ധിച്ചും അല്ലെങ്കില്‍ എന്തിനുവേണ്ടിയാണ് താമസിക്കുന്നത് എന്നത് സംബന്ധിച്ചും ബന്ധപ്പെട്ട സംസ്ഥാനത്തെ തൊഴിലുടമയില്‍ നിന്നോ സ്ഥാപന അധികാരിയില്‍ നിന്നോ വില്ലേജ് ഓഫീസില്‍ നിന്നോ തത്തുല്യ പദവിയില്‍ കുറയാത്ത മറ്റേതെ ങ്കിലും അധികാരിയില്‍ നിന്നോ ഉള്ള സാക്ഷ്യ പത്രമോ ബോര്‍ഡ് നിശ്ചയിക്കുന്ന രേഖകളോ ഹാജരാക്കണം.
5. കേരളീയന്‍ ആണെന്ന് തെളിയിക്കുന്നതിന് കേരള വിലാസം ഉള്ള ജനന സര്‍ട്ടിഫിക്കറ്റോ സ്കൂള്‍ സര്‍ട്ടിഫിക്കറ്റോ ബോര്‍ഡ് നിശ്ചയിക്കുന്ന രേഖകളോ ഹാജരാക്കണം.
6. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.

അപേക്ഷ സമര്‍പ്പിക്കേണ്ട ഓഫീസുകള്‍

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അപേക്ഷകള്‍ തിരുവനന്തപുരം ഓഫീസിലും ആലപ്പുഴ, കോട്ടയം , ഇടുക്കി, എറണാകുളം,തൃശൂര്‍ ജില്ലകളിലെ അപേക്ഷകള്‍ എറണാകുളം ഓഫീസിലും മറ്റു ജില്ലകളിലെ അപേക്ഷകള്‍ കോഴിക്കോട്
ഓഫീസിലുമാണ് അംഗത്വ അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഓഫീസ് വിലാസങ്ങള്‍

തിരുവനന്തപുരം മുഖ്യ ഓഫീസ്

KERALA PRAVASI WELFARE BOARD,
NORKA Centre [II Floor], Near Govt Guest House,
Thycaud PO, Thiruvananthapuram – 695014
Ph : 0471-2785500, Fax : 0471-2785501
E-mail : info@pravasiwelfarefund.org ,
Website : www.pravasikerala.org

Regional Office at Ernakulam
KERALA PRAVASI WELFARE BOARD,
H 2102, Jawaharlal Nehru International Stadium,
Kaloor, Kochi – 682017
Ph: 0484 2331066
E-mail-ekm.office@prvasiwelfarefund.orgead

Regional Office at Kozhikkode
KERALA PRAVASI WELFARE BOARD,
First Floor, Zamorin Square, Railway Link Road,
Kozhikkode-673002,
Phone – 0495 2304604,
E-mail- kkd.office@pravasiwelfarefund.org

ക്ഷേമനിധി സ്വരൂപിക്കല്‍

ക്ഷേമനിധി പ്രധാനമായും സ്വരൂപിക്കുന്നത് നിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള താഴെ കാണുന്ന 3 വിഭാഗങ്ങളില്‍ നിന്നുളള അംശദായ പിരിവിലൂടെയാണ്.

ക്രമ
നമ്പര്‍
വിഭാഗംഅംശദായംരജിസ്ട്രേഷന്‍ ഫീസ്
1.പ്രവാസി കേരളീയന്‍ (വിദേശം) 1എപ്രതിമാസം 300 രൂപ200 രൂപ ഒറ്റത്തവണ രജിസ്ട്രേഷന്‍ സമയത്ത് നല്‍കണം
2.മുന്‍ പ്രവാസി കേരളീയന്‍ (വിദേശം) 1ബിപ്രതിമാസം 100 രൂപ
3.പ്രവാസി കേരളീയന്‍ (ഭാരതം) 2എപ്രതിമാസം 100 രൂപ

 

Friday, November 10, 2023

ലേബർ രജിസ്‌ട്രേഷൻ രജിസ്‌ട്രേഷൻ/ലൈസൻസ്/പുതുക്കൽ

 


ലേബർ രജിസ്‌ട്രേഷൻ രജിസ്‌ട്രേഷൻ/ലൈസൻസ്/പുതുക്കൽ

  കേരള ലേബർ രജിസ്ട്രേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും തൊഴിലാളികൾക്കും 2024 വർഷത്തേക്കുള്ള ലേബർ രജിസ്ട്രേഷൻ പുതുക്കേണ്ടത് (ഈ മാസം) 2023 നവംബർ മാസത്തിലാണ് (കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ് മെൻറ് ആകട്  1960 പ്രകാരം)

നിലവിലുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കാലാവധി 31.12.2023 വരെയാണ് എങ്കിലും കാലാവധി തീരുന്നതിന് ഒരു മാസം മുന്നേ  സർട്ടിഫിക്കറ്റ് പുതുക്കേണ്ടതാണ് നവംബർ 30ന് ശേഷം 25% ഫൈൻ വരുന്നതാണ്

എല്ലാ വർഷവും നവംബർ മാസത്തിലാണ് ലേബർ രജിസ്ട്രേഷൻ പുതുക്കേണ്ടത്. മാസാവസാനം വരെ കാത്തിരിക്കാതെ എത്രയും വേഗം ലേബർ രജിസ്ട്രേഷൻ പുതുക്കുക. Site-ന്റെ തടസ്സങ്ങളിൽ നിന്ന് ഒഴിവാകുക, തുടർ ശിക്ഷണ നടപടി കളിൽനിന്ന് ഒഴിവാകുക. ഇന്നുതന്നെ രജിസ്ട്രേഷൻ പുതുക്കുക.

ലേബർ രജിസ്‌ട്രേഷൻ  രജിസ്‌ട്രേഷൻ/ലൈസൻസ്/പുതുക്കൽ നിർദ്ദേശങ്ങൾ

1. രജിസ്‌ട്രേഷൻ/ലൈസൻസ്/പുതുക്കൽ സർവീസുകൾക്കായി അപേക്ഷകർക്ക് ബന്ധപ്പെട്ട നിയമം തിരഞ്ഞെടുക്കാവുന്നതാണ്.

2. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷകന് വിശദാംശങ്ങൾ സ്ഥിരീകരിക്കാനും വിശദാംശങ്ങൾ സ്ഥിരീകരിക്കുന്നതിനുമുമ്പ് ഭേദഗതി ആവശ്യമുള്ള പക്ഷം, ആയത് ഭേദഗതി ചെയ്യുവാനും സാധിക്കുന്നതാണ്.

3. ശരിയായ രീതിയിൽ അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് അപേക്ഷകന് അപേക്ഷാ നമ്പർ ലഭിക്കുന്നതാണ്.

4. ആയതിന് ശേഷം അപേക്ഷകർക്ക് ഓൺലൈനായി തുക ഒടുക്കാവുന്നതാണ്.തുക ഒടുക്കുന്ന മുറയ്ക്ക് ലഭ്യമാകുന്ന ഇ-ചെല്ലാൻ ഡൗൺലോഡ് ചെയ്തു സൂക്ഷിക്കാവുന്നതാണ്.

5. അപേക്ഷാ ഫോം, ചെല്ലാൻ എന്നിവയുടെ പരിശോധനയ്ക്ക് ശേഷം രജിസ്‌ട്രേഷൻ/ലൈസൻസ്/പുതുക്കൽ സർട്ടിഫിക്കറ്റ് ഓൺലൈനിൽ ലഭ്യമാകും.

6. അപേക്ഷ അംഗീകരിക്കുന്ന മുറയ്ക്ക് അപേക്ഷകനെ എസ്എംഎസ് വഴി ടി വിവരം അറിയിക്കുകയും, ബന്ധപ്പെട്ട രജിസ്‌ട്രേഷൻ/ലൈസൻസ്/പുതുക്കൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.

7. അപേക്ഷ നിരസിക്കുകയാണെങ്കിൽ, ആയതിൻറ്റെ കാരണം എസ്.എം.എസ് മുഖാന്തരം അപേക്ഷകനെ അറിയിക്കുന്നതാണ്.

8. അപേക്ഷകന് വെബ്‌സൈറ്റിൽ ഏത് സമയത്തും അപേക്ഷയുടെ തൽസ്ഥിതി പരിശോധിക്കാവുന്നതാണ്. ( https://lcas.lc.kerala.gov.in/office/onlinehome.php)

9. കേരള ഷോപ്പ്സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്മെൻറ്റ് നിയമം ,1960 ; കോൺട്രാക്ട് ലേബർ (നിയന്ത്രണം, നിർത്തലാക്കൽ) നിയമം,1970 എന്നിവയുടെ പുതുക്കലിനായി നിശ്ചിത തുക ഓൺലൈൻ ആയി ഒടുക്കുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റുകൾ ഓട്ടോ ജനറേറ്റ് ചെയ്യപ്പെടുന്നതാണ്.

Official Website: https://lcas.lc.kerala.gov.in/


കൂടുതൽ വിവരങ്ങൾക്ക്: 0471 278 39000471 278 39000471 278 3900

ഓൺലൈൻ സർവീസ് ലിങ്ക് : LINK


■●●●●●●●●●●●●●●■


ജനമൈത്രി  ഡിജിറ്റൽ സേവാ കേന്ദ്രം

അമ്പലമുക്ക്, ആദിനാട്.

ശക്തികുളങ്ങര ദേവീക്ഷേത്രത്തിന് സമീപം.

_________________________

ഒരു കേന്ദ്രസർക്കാർ അംഗീകൃത സ്ഥാപനം

📞 9947123221

       9747642264

വാർത്തകൾക്കും,അറിയിപ്പുകൾക്കും ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.


https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az

Working Time

🔓&🔒: 8.30am & 6pm

Sunday Holiday


📧 e-mail janamythriadinadu@gmail.com


WhatsApp : 9947123221 


Location

https://posts.gle/aUnDzgQwQk4bAeP5A


വാട്‌സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ..

സർക്കാർ- സർക്കാർ ഇതര അറിയിപ്പുകളും ആനുകൂല്യങ്ങളും യഥാസമയം അറിയുന്നതിനും വിവിധ തൊഴിൽ വിദ്യാഭ്യാസ വാർത്തകൾക്കും ജോയിൻ ചെയ്യൂ.. 


https://whatsapp.com/channel/0029Va9W5D91HspzVpRd8t2O


■●●●●●●●●●●●●●●■

സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് ഒറ്റതവണ രജിസ്ട്രേഷൻ

 

സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് ഒറ്റതവണ രജിസ്ട്രേഷൻ (One Time Registration) ആരംഭിച്ചു.

വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലെ നിയമനങ്ങൾക്ക് സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾക്ക് അനുസൃതമായി അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒറ്റതവണ രജിസ്ട്രേഷൻ (One Time Registration) നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. 07/11/2023 മുതൽ പരീക്ഷാ ബോർഡിന്റെ www.csebkerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ഉദ്യോഗാർത്ഥികൾക്ക് ഒറ്റതവണ രജിസ്ട്രേഷൻ (One Time Registration) നടത്തുവാൻ സാധിക്കുന്നതാണ്. സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾക്ക് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിനുള്ള പ്രാരംഭ നടപടിയുടെ ഭാഗമായിട്ടാണ് ഇപ്പോൾ ഒറ്റതവണ രജിസ്ട്രേഷൻ (One Time Registration) ആരംഭിക്കുന്നത്. സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് നടത്തുന്ന വിവിധ പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും ഈ ഒറ്റതവണ രജിസ്ട്രേഷൻ (One Time Registration) നടത്തുവാൻ ശ്രദ്ധിക്കേണ്ടതാണ്.


കൂടുതൽ വിവരങ്ങൾക്ക്:



KERALA STATE CO-OPERATIVE SERVICE EXAMINATION BOARD PRESS RELEASE

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK



JOIN TO OUR GROUP

CONTACT : 9947123221

IMPORTANT POSTS

JEE-Main Registration Started @ Janamythri CSC Ampalamukku

 🎓    JEE-Main സീസൺ-1 അപേക്ഷ സമർപ്പണം ആരംഭിച്ചു 🍄  എൻഐടികളിലേക്കും ഐഐ ഐടികളിലേക്കും മറ്റുമുള്ള ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിന...