NMMS പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 19 വരെ നീട്ടി.
ഗവൺമെൻ്റ്/എയ്ഡഡ് വിദ്യാലയങ്ങളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷക്ക് 2024 ഒക്ടോബർ 19 വരെ അപേക്ഷിക്കാം.
അർഹരാകുന്ന വിദ്യാർത്ഥികൾക്ക് 9,10,11,12 ക്ലാസുകളിൽ പഠിക്കുമ്പോൾ പ്രതിവർഷം 12000 രൂപ തോതിൽ ആകെ 48000 രൂപ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.
ആവശ്യമായ രേഖകൾ
➖➖➖➖➖
1. ഫോട്ടോ(സമീപ കാലത്ത് എടുത്തത്,മുഖം വ്യക്തമായത്)
2. ആധാർ
3. ജനന സർട്ടിഫിക്കറ്റ്
4. ഏഴാം ക്ലാസിലെ മാർക്ക് ലിസ്റ്റ് (ശതമാനത്തിൽ മാർക്ക് രേഖപ്പെടുത്തിയത്)
5. എട്ടാം ക്ലാസ്സിലെ അഡ്മിഷൻ നമ്പർ
6. വരുമാന സർട്ടിഫിക്കറ്റ്
7. ജാതി സർട്ടിഫിക്കറ്റ് (SC/ST വിഭാഗങ്ങൾക്ക് മാത്രം)
8. ഡിസബിലിറ്റി സർട്ടിഫിക്കറ്റ്(വിഭിന്ന ശേഷി വിഭാഗത്തിൽ ഉൾപെട്ടവർക്ക് മാത്രം)
9. മൊബൈൽ ഫോൺ കൊണ്ട് വരേണ്ടതാണ്
👉 വരുമാനം, ജാതി സർട്ടിഫിക്കറ്റുകൾക്ക് ജനമൈത്രി ഡിജിറ്റൽ സേവാ കേന്ദ്രം വഴി അപേക്ഷിക്കാവുന്നതാണ്.
ഇത്തരം കൂടുതൽ വാർത്തകൾക്ക് ജനമൈത്രിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/DP6ne68B10r5Ama9ee6i0n
ഹെൽപ്പ് ലൈൻ : 99471 23221 | 98478 23221
No comments:
Post a Comment