ആദിനാട് : സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് 2023 അപേക്ഷിക്കാനുള്ള തിയതി നീട്ടി
കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടേയും വിഎച്ച്എസ്ഇ യിലെ നോൺ വൊക്കേഷണൽ അധ്യാപകരുടേയും നിയമനത്തിനുള്ള യോഗ്യതാ നിർണയ പരീക്ഷയ്ക്ക് ( SET- സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) അപേക്ഷിക്കാനുള്ള തിയതി നീട്ടി. 14 ജില്ലാ കേന്ദ്രങ്ങളിലും ജൂലൈയിൽ ടെസ്റ്റ് നടത്തും. സർക്കാരിലെ സ്വയംഭരണ സ്ഥാപനമായ ലാൽ ബഹദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയാണ് പരീക്ഷ നടത്തുന്നത്. General വിഭാഗത്തിൽ പെട്ടവർക്ക് 1000 രൂപയും, SC/ST/PWD വിഭാഗക്കാർക്ക് 500 രൂപയും എന്നിങ്ങനെയാണ് അപേക്ഷ ഫീസ്.
ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. കൊമേഴ്സ്, ഫ്രഞ്ച്, ജർമൻ, ജിയോളജി, ഹോം സയൻസ്, ജേണലിസം, ലാറ്റിൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ, സോഷ്യൽവർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് സെറ്റ് അഭിമുഖീകരിക്കാൻ ബി.എഡ്, നിർബന്ധമില്ല. മറ്റുചില വിഷയങ്ങൾക്ക് വ്യവസ്ഥകളിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്. സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി/ബി.എഡ് പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസ്സായതായി പരിഗണിക്കുന്നതല്ല.
https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az
കേരളത്തിലെ സർവകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്പോണ്ടൻസ്/ ഓപ്പൺ ബിരുദങ്ങൾ പരിഗണിക്കില്ല. പിജി യോഗ്യത നേടിയിട്ട് ഇപ്പോൾ ഫൈനൽ ബിഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും, ബി എഡ് നേടിയിട്ട് ഇപ്പോൾ ഫൈനൽ പിജി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി May 10 വരെയാണ്.
സർക്കാർ സർക്കാറിതര സേവനങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ആധികാരികമായി അറിയുന്നതിനും അപേക്ഷകൾ നൽകുന്നതിനും കേന്ദ്രസർക്കാർ സ്ഥാപനമായ C|S|C® അമ്പലമുക്ക്,ആദിനാടിന്റെ ഔദ്യോഗിക ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
■■●●●●●●●●●●●●●●●●■■
CSC ഡിജിറ്റൽ സേവ കേന്ദ്രം
അമ്പലമുക്ക്, ആദിനാട്.
ശക്തികുളങ്ങര ദേവീക്ഷേത്രത്തിന് സമീപം.
____________________________
ഒരു കേന്ദ്രസർക്കാർ അംഗീകൃത സ്ഥാപനം
📞 9947123221
9747642264
വാർത്തകൾക്കും,അറിയിപ്പുകൾക്കും ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az
Working Time
🔓&🔒: 8.30am & 6pm
Sunday Holiday
📧 e-mail janamythriadinadu@gmail.com
Location
https://posts.gle/aUnDzgQwQk4bAeP5A
■■●●●●●●●●●●●●●●●●■■
No comments:
Post a Comment