Thursday, June 29, 2023

PLUS ONE 2023 THIRD ALLOTMENT RESULT PUBLISHED

 


പ്ലസ് വൺ പ്രവേശനം മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു


പ്ലസ്സ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മൂന്നാം ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥികളുടെ പ്രവേശനം പ്രവേശനം 2023 ജൂലൈ 01,03.04 തീയതികളിൽ നടക്കുന്നതാണ്. നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ "Click for Higher Secondary Admission” എന്ന ലിങ്കിലൂടെ ഹയർ സെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.


അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം, വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്.


പ്ലസ് വൺ അഡ്മിഷൻ ആവശ്യമായ രേഖകൾ

  • രണ്ട് പേജുള്ള പൂരിപ്പിച്ച അലോട്ട്മെന്റ് ലെറ്റർ. (പ്രിന്റ് എടുത്തത്)
  • SSLC മാർക്ക് ലിസ്റ്റ്. 
  • അപേക്ഷ നൽകുമ്പോൾ സമർപ്പിച്ച ക്ലബ് സർട്ടിഫിക്കറ്റ്.
  • നാറ്റിവിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റേഷൻ കാർഡ്. (COPY)
  • Transfer Certificate, Conduct Certificate. (TC & CC) (എന്നിവ പഠിച്ച സ്കൂളിൽ നിന്നും ലഭിക്കുന്നതാണ്)
  •  SC/ST വിദ്യാർത്ഥികൾ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്.

പ്ലസ് വൺ പ്രവേശനത്തിന് വരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധക്ക്

  • പ്രവേശനത്തിന് വരുന്ന കുട്ടികൾക്കൊപ്പം രക്ഷിതാവ് നിർബന്ധമാണ്.
  • അലോട്ടുമെന്റ് ലെറ്റർ (രണ്ടു പുറവും ) പൂരിപ്പിച്ചു സെക്കന്റ് ലാംഗ്വേജ് രേഖപ്പെടുത്തി രക്ഷിതാവും കുട്ടിയും ഒപ്പു വെച്ചിരിക്കണം.
  • ഓരോ അലോട്ട്മെന്റ്നും പുതിയ അലോട്ടുമെൻറ് ലെറ്റർ ഹാജരാക്കണം. 
  • അലോട്ട്മെന്റ് ലെറ്ററിന്റെ ഒരു കോപ്പി പിന്നീടുള്ള ആവശ്യങ്ങൾക്ക് കുട്ടികൾ കൈവശം വെക്കേണ്ടതാണ്.
  • SSLC സർട്ടിഫിക്കറ്റ് .ടി സി,സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയോടപ്പം ബോണസ് പോയിന്റ്,ടൈ ബ്രെയ്ക് എന്നിവ അവകാശപെട്ടിട്ടുണ്ടെങ്കിൽ അവയുടെയും ഒർജിനൽ നിർബന്ധമായും ഹാജരാക്കണം.
  • വിഭിന്ന ശേഷി SC /ST, OEC,EWS,മറ്റു റിസർവേഷൻ വിഭാഗങ്ങളിൽ അപേക്ഷ നൽകിയവർ പ്രോസ്പെക്ടസിൽ പറയുന്ന തരത്തിലുള്ള രേഖകൾ ഹാജരാക്കണം.
  • സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം നേടുന്ന കുട്ടികൾ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റുകളുടെ ഒർജിനൽ ഹാജരാക്കണം. 
  • താത്കാലിക അഡ്മിഷൻ എടുക്കുന്ന കുട്ടികൾ ഫീസ് അടക്കേണ്ടതില്ല എങ്കിലും മുകളിൽ പറഞ്ഞ രേഖകൾ സമർപ്പിക്കുകയും ടോക്കൺ റെസിപ്പ്ഡ് വാങ്ങേണ്ടതുമാണ്.
  • സ്ഥിര പ്രവേശനം നേടുന്നവർ ഫീസ് അടച്ചാൽ മാത്രമേ പ്രവേശന നടപടികൾ പൂർണ്ണമാകുകയുള്ളൂ.
  • ഒന്നാം ഓപ്ഷൻ ആയി ഈ സ്കൂൾ തെരഞ്ഞെടുത്ത് അലോട്ട്മെന്റ് ലഭിച്ച കുട്ടികൾ നിർബന്ധമായും സ്ഥിര പ്രവേശനം നടത്തേണ്ടതാണ്.
  • സ്ഥിര പ്രവേശനം നേടുന്ന കുട്ടികളുടെ ബാങ്ക് പാസ്സ് ബുക്ക് കോപ്പി, ആധാർ കോപ്പി എന്നിവ ക്ലാസുകൾ തുടങ്ങുന്ന സമയത്തു എത്തിക്കേണ്ടതാണ്.
താൽക്കാലിക പ്രവേശനത്തിനുള്ള വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കുകയില്ല. അതുകൊണ്ട് തന്നെ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.

Official Website: https://hscap.kerala.gov.in


കൂടുതൽ വിവരങ്ങൾക്ക്: PDF

THIRD ALLOTMENT: HSCAP


No comments:

Post a Comment

IMPORTANT POSTS

JEE-Main Registration Started @ Janamythri CSC Ampalamukku

 🎓    JEE-Main സീസൺ-1 അപേക്ഷ സമർപ്പണം ആരംഭിച്ചു 🍄  എൻഐടികളിലേക്കും ഐഐ ഐടികളിലേക്കും മറ്റുമുള്ള ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിന...