*ആയുഷ്മാൻ ഭാരത് പ്രധാന മന്ത്രി ജാൻ ആരോഗ്യ യോജന - കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി*
കേന്ദ്ര സർക്കാരിന്റെയും കേരളസർക്കാരിന്റെയും സംയുക്ത പദ്ധതി ആണിത്. ഇപ്പോൾ ഇതിലേക്ക് പുതിയതായി അംഗത്വം നൽകുന്നില്ല.എന്നാൽ ലിസ്റ്റിൽ ഉൾപ്പെട്ട അംഗത്തിന്റെ റേഷൻ കാർഡിൽ പേര് വന്നിട്ടുള്ള എല്ലാവർക്കും അതിനു സാധിക്കും.
പുതിയ ATM കാർഡ് രൂപത്തിൽ ഇൻഷുറൻസ് കാർഡ് പ്രിന്റ് ചെയ്തു സൂക്ഷിക്കാം. ആദിനാട് ശക്തികുളങ്ങര ദേവീക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന ഭാരത് സർക്കാർ സ്ഥാപനമായ ജനമൈത്രി ഡിജിറ്റൽ സേവാ കോമൺ സർവീസ് സെന്ററിലൂടെ സാധിക്കും.
നിങ്ങളുടെ പക്കലുള്ള ഇൻഷുറൻസ് കാർഡ്, ആധാർകാർഡ്, ആധാർ ലിങ്ക് ചെയ്ത ഉപയോഗത്തിലിരിക്കുന്ന ഫോൺ എന്നിവ കൊണ്ടുവരിക. OTP യും ബയോമെട്രിക് ആതെന്റിക്കേഷനും ആവശ്യമായതിനാൽ വ്യക്തികൾ നേരിട്ട് എത്തിച്ചേരേണ്ടത് ആണ്.
രോഗിയായി ആശുപത്രിയിൽ പോകുമ്പോൾ, പദ്ധതിയിൽ ഉൾപ്പെട്ട കുടുംബാംഗത്തിന്റെ ഇൻഷുറൻസ് കാർഡ്,ആധാർ മൊബൈൽ,റേഷൻ കാർഡ് എന്നിവ ആശുപത്രിയിൽ നൽകിയാൽ അവർ ഈ കാർഡിന് നിങ്ങൾക്ക് അർഹത ഉണ്ടെങ്കിൽ അത് ചെയ്തു തരും. എന്നാൽ മുൻകൂട്ടി കാർഡ് കൈവശം സൂക്ഷിച്ചാൽ ഇതിനു ഉണ്ടാകുന്ന കാല താമസം ഒഴിവാക്കാം. ആയതിനാൽ ആരും നിര്ബന്ധമായി കാർഡ് EKYC ചെയ്യേണ്ടതില്ല
*ഇത്തരം വാർത്തകൾ പോലെ പ്രയോജനപ്രദമായ കൂടുതൽ വാർത്തകൾക്ക് വേണ്ടി താഴെകാണുന്ന ഗ്രൂപ്പിലൂടെ ജോയിൻ ചെയ്യുക*
https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az
*സംശയങ്ങൾക്ക് താഴെകാണുന്ന ലിങ്കിലൂടെ ജോയിൻ ചെയ്തു ചോദിക്കാം*
https://chat.whatsapp.com/I8LNoVdXMXNKNW695NdbVF
ഇത്തരം വാർത്തകൾ പോലെ പ്രയോജനപ്രദമായ കൂടുതൽ വാർത്തകൾക്ക് വേണ്ടി താഴെകാണുന്ന ഗ്രൂപ്പിലൂടെ ജോയിൻ ചെയ്യുക
ഈ പദ്ധതിയർ കുറിച്ച് ചില അടിസ്ഥാന കാര്യങ്ങൾ സൂചിപ്പിക്കാം.മനസ്സിലാക്കുക. മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കുകയോ പോസ്റ്റ് ഷെയർ ചെയ്യുകയോ ചെയ്യുക.
🔉 *ആയുഷ്മാൻ ഭാരത് അഭിയാൻ — പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (PMJAY)*
ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (എ ബി – പി എം ജെ എ വൈ) പദ്ധതി ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണ്. ഭാരത സർക്കാർ ആവിഷ്ക്കരിച്ച ഈ പദ്ധതി പ്രകാരം ഒരു വ്യക്തിക്കോ അല്ലെങ്കിൽ കുടുംബാംഗങ്ങൾക്കോ ചികിത്സക്കായി 5 ലക്ഷം രൂപ വരെ വിനിയോഗിക്കാവുന്നതാണ്. നാഷണൽ ഹെൽത്ത് പ്രോട്ടക്ഷൻ സ്കീമിന്റെ പുതുക്കിയ രൂപമാണ് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി. നിലവിലെ ആർ എസ് ബി വൈ പദ്ധതികൾക്കു ഉപരിയായി എസ് ഇ സി സി 2011 ഡേറ്റ ബേസിലെ അർഹരായ മുഴുവൻ കുടുംബാംഗങ്ങളെ ഉൾപ്പെടുത്താൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു. കേന്ദ്ര – സംസ്ഥാന സർക്കാർ ഫണ്ടു ഉപയോഗിച്ചാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്.
*കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 60:40 എന്ന അനുപാതത്തിലാണ് പദ്ധതിക്കായി നൽകുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക്, സംഭാവന പദ്ധതി 90:10 അനുപാതമാണ്.*
ആയുഷ്മാൻ ഭാരത്-ദേശീയ ആരോഗ്യനയം 2017 ന്റെ ഭാഗമായി നടപ്പാക്കപ്പെട്ട കേന്ദ്ര സർക്കാരിന്റെ പതാക വാഹക പദ്ധതികളിലോന്നാണ് ആയുഷ്മാൻ ഭാരത്. ഭാരത പൗരൻമാർക്കായി നടപ്പാക്കപ്പെട്ട സമഗ്രാരോഗ്യ പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. ഇതിനു പ്രധാനമായും രണ്ട് അനുബന്ധ ഘടകങ്ങൾ ഉണ്ട്.
• ഹെൽത്ത് & വെൽനെസ്സ് സെന്റർ
• പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന
PMJAY പ്രത്യേകതകൾ
• പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിൽ നടപ്പാക്കുന്ന പദ്ധതിയാണിത്.
• ഇതുപ്രകാരം സർക്കാർ സ്വകാര്യ മേഖലകളിലെ ചികിത്സക്കായി ഓരോ വർഷവും അർഹതപ്പെട്ട കുടുംബങ്ങൾക്കു 5 ലക്ഷം രൂപ വരെ ലഭിക്കുന്നതായിരിക്കും.
• പരിപൂർണ്ണമായ ചികിത്സ ഈ പദ്ധതിയിലൂടെ നല്കപ്പെടുന്നു
• ചികിത്സ രംഗത്തെ വർദ്ധിച്ചു വരുന്ന ചെലവുകൾ താങ്ങാൻ സാധാരണക്കാർക്കു ഈ പദ്ധതി ഒരു കൈത്താങ്ങ് ആയിരിക്കും.
• പരിശോധനക്കോ ചികിത്സക്കോ വേണ്ടി ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിനു മുൻപുള്ള 3 ദിവസത്തെ ചെലവും കൂടാതെ ആശുപത്രി വാസത്തിനു ശേഷമുള്ള 15 ദിവസത്തെ ചെലവും ഈ പദ്ധതിയിലൂടെ നിർവഹിക്കപ്പെടുന്നതായിരിക്കും.
• കുടുംബാംഗങ്ങങ്ങളുടെ പ്രായം, ലിംഗം എന്നിവ പരിഗണിക്കാതെ തന്നെ എല്ലാ വ്യക്തികൾക്കും ചികിത്സ ആനുകൂല്യം KASP-PMJAY പദ്ധതിയിലൂടെ ലഭിക്കുന്നതായിരിക്കും.
• സർക്കാർ സ്വകാര്യ ആശുപത്രിയെന്ന പരിഗണന കൂടാതെ രാജ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളിൽ നിന്നും പണമീടാക്കാതെ തന്നെ ചികിത്സ ലഭിക്കുന്നതായിരിക്കും.
https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az
•ഈ ക്ലൈമിൽ മരുന്നുകൾ, മറ്റാവശ്യ വസ്തുക്കൾ, പരിശോധനകൾ, ഡോക്ടർ ഫീസ്, മുറി വാടക, ഓപ്പറേഷൻ തീയറ്റർ ചാർജുകൾ , ഐസിയു ചാർജ്ജ്, ഭക്ഷണം, ഇംപ്ലാൻറ് ചാർജുകൾ എന്നിവ ഉൾപ്പെടുന്നതായിരിക്കും.
• ചികിത്സയുമായി ബന്ധപ്പെട്ടുണ്ടാകാൻ സാധ്യതയുള്ള മറ്റു അനുബന്ധ പ്രത്യാഘ്യാതങ്ങൾക്കും സഹായം ലഭിക്കുന്നതായിരിക്കും.
*ഈ പദ്ധതി പ്രയോജനപ്പെടുത്തുന്ന രോഗികളിൽ നിന്ന് അധിക തുക ഈടാക്കരുതെന്ന് സർക്കാർ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അഴിമതിയില്ലാതെ കൃത്യസമയത്ത് സേവനങ്ങൾ എത്തിക്കുന്നതിനാണിത്*
https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az
➖➖➖➖➖➖➖
കൂടുതൽ അറിയുവാനും അപേക്ഷ നൽകുന്നതിനും
സന്ദർശിക്കുക
ജനമൈത്രി ഡിജിറ്റൽ സേവാ കേന്ദ്രം
-ഒരു ഭാരത സർക്കാർ സ്ഥാപനം-
സമഗ്രം | ആധികാരികം | വിശ്വസ്തം
സർക്കാർ സർക്കാർ ഇതര വർത്തകളെക്കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും യഥാ സമയം അറിയുന്നതിന് ജനമൈത്രി ഡിജിറ്റൽ സേവയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുക.
https://whatsapp.com/channel/0029Va9W5D91HspzVpRd8t2O
ചുവടെയുള്ള ലിങ്കിൽ കൂടി വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ സാധിക്കും
https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az
*പ്രവർത്തന സമയം*
തിങ്കൾ - ശനി
രാവിലെ 9 മുതൽ വൈകിട്ട് 6 മണിവരെ മാത്രം.
ഞായർ അവധി.
No comments:
Post a Comment