Tuesday, October 15, 2024

NMMS EXAM LAST DATE DATE : Oct 19

 NMMS പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 19 വരെ നീട്ടി.



ഗവൺമെൻ്റ്/എയ്ഡഡ് വിദ്യാലയങ്ങളിൽ എട്ടാം ക്ലാസ്സിൽ  പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷക്ക് 2024 ഒക്ടോബർ 19 വരെ അപേക്ഷിക്കാം.

അർഹരാകുന്ന വിദ്യാർത്ഥികൾക്ക് 9,10,11,12 ക്ലാസുകളിൽ പഠിക്കുമ്പോൾ പ്രതിവർഷം 12000 രൂപ തോതിൽ ആകെ 48000 രൂപ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. 

ആവശ്യമായ രേഖകൾ

➖➖➖➖➖

1. ഫോട്ടോ(സമീപ കാലത്ത് എടുത്തത്,മുഖം വ്യക്തമായത്)

2. ആധാർ

3. ജനന സർട്ടിഫിക്കറ്റ്

4. ഏഴാം ക്ലാസിലെ മാർക്ക് ലിസ്റ്റ് (ശതമാനത്തിൽ മാർക്ക് രേഖപ്പെടുത്തിയത്)

5. എട്ടാം ക്ലാസ്സിലെ അഡ്മിഷൻ നമ്പർ

6. വരുമാന സർട്ടിഫിക്കറ്റ്

7. ജാതി സർട്ടിഫിക്കറ്റ് (SC/ST വിഭാഗങ്ങൾക്ക് മാത്രം)

8. ഡിസബിലിറ്റി സർട്ടിഫിക്കറ്റ്(വിഭിന്ന ശേഷി വിഭാഗത്തിൽ ഉൾപെട്ടവർക്ക് മാത്രം)

9. മൊബൈൽ ഫോൺ കൊണ്ട് വരേണ്ടതാണ്

👉 വരുമാനം, ജാതി സർട്ടിഫിക്കറ്റുകൾക്ക് ജനമൈത്രി ഡിജിറ്റൽ സേവാ  കേന്ദ്രം വഴി അപേക്ഷിക്കാവുന്നതാണ്.

ഇത്തരം കൂടുതൽ വാർത്തകൾക്ക് ജനമൈത്രിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

https://chat.whatsapp.com/DP6ne68B10r5Ama9ee6i0n

ഹെൽപ്പ് ലൈൻ :  99471 23221   |    98478 23221


Sunday, October 13, 2024

എച്ച്‌ഡിഎഫ്‌സി ബാങ്ക് പരിവർത്തൻ്റെ എജ്യുക്കേഷണൽ ക്രൈസിസ് സ്‌കോളർഷിപ്പ് സപ്പോർട്ട് (ഇസിഎസ്എസ്) പ്രോഗ്രാം


എച്ച്‌ഡിഎഫ്‌സി ബാങ്ക് പരിവർത്തൻ്റെ എജ്യുക്കേഷണൽ ക്രൈസിസ് സ്‌കോളർഷിപ്പ് സപ്പോർട്ട് (ഇസിഎസ്എസ്) പ്രോഗ്രാം 




എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ ഒരു സംരംഭമാണ്, ഇത് സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങളിൽ നിന്നുള്ള അർഹരായ വിദ്യാർത്ഥികളെ സഹായിക്കാൻ ലക്ഷ്യമിടുന്നു.


1 മുതൽ 12 വരെ ക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കും, ഡിപ്ലോമ, ഐടിഐ, പോളിടെക്‌നിക്, പഠിക്കുന്നവർക്കും വേണ്ടിയുള്ള സ്‌കോളർഷിപ്പ് പ്രോഗ്രാം. യുജി, പിജി (ജനറൽ, പ്രൊഫഷണൽ) പ്രോഗ്രാമുകൾ. ECSS പ്രോഗ്രാമിന് കീഴിൽ, വ്യക്തിഗത/കുടുംബ പ്രതിസന്ധികൾ അല്ലെങ്കിൽ മറ്റേതെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ കാരണം വിദ്യാഭ്യാസച്ചെലവ് വഹിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിനായി 75,000 രൂപ വരെ ധനസഹായം നൽകുന്നു.

എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ സാമൂഹിക സംരംഭമായ 'പരിവർത്തൻ' ഗ്രാമീണ വികസനം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ഉപജീവന വർദ്ധന, ആരോഗ്യ സംരക്ഷണം, ശുചിത്വം, സാമ്പത്തിക സാക്ഷരത എന്നീ മേഖലകളിലെ ഇടപെടലുകളിലൂടെ ജനങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തുന്നതിൽ ഒരു ഉത്തേജകമാണ്.

`യോഗ്യത`
  • ഇന്ത്യൻ പൗരന്മാർക്ക് മാത്രം.
  • വിദ്യാർത്ഥികൾ നിലവിൽ 1 മുതൽ 12 വരെ ക്ലാസുകളിലും ഡിപ്ലോമ, ഐടിഐ, പോളിടെക്നിക് കോഴ്സുകളിലും സ്വകാര്യ, സർക്കാർ, അല്ലെങ്കിൽ സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നവരായിരിക്കണം.
  • അപേക്ഷകർ മുമ്പത്തെ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 55% മാർക്കോടെ വിജയിച്ചിരിക്കണം.
  • വാർഷിക കുടുംബവരുമാനം 2.5 ലക്ഷം രൂപയിൽ താഴെയോ അതിന് തുല്യമോ ആയിരിക്കണം.
  • വിദ്യാഭ്യാസച്ചെലവ് താങ്ങാൻ കഴിയാതെ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ വ്യക്തിപരമോ കുടുംബപരമോ ആയ പ്രതിസന്ധികൾ നേരിടുന്ന അപേക്ഷകർക്ക് മുൻഗണന നൽകും.
  • ശ്രദ്ധിക്കുക: ഡിപ്ലോമ കോഴ്‌സിന് പഠിക്കുന്നവർക്ക്, 12-ാം ക്ലാസിന് ശേഷം ഡിപ്ലോമ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുള്ളൂ.
അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ 

  • പാസ്പോർട്ട് സൈസ് ഫോട്ടോ
  • മുൻ വർഷത്തെ മാർക്ക് ഷീറ്റുകൾ (2023-24)
  • ഐഡൻ്റിറ്റി പ്രൂഫ് (ആധാർ കാർഡ്/വോട്ടർ ഐഡി/ഡ്രൈവിംഗ് ലൈസൻസ്)
  • നിലവിലെ വർഷത്തെ പ്രവേശന തെളിവ് (ഫീസ് രസീത്/അഡ്മിഷൻ ലെറ്റർ/സ്ഥാപന ഐഡി കാർഡ്/ബോണഫൈഡ് സർട്ടിഫിക്കറ്റ്) (2024-25)
  • അപേക്ഷകൻ്റെ ബാങ്ക് പാസ്ബുക്ക് / റദ്ദാക്കിയ ചെക്ക് (വിവരങ്ങൾ അപേക്ഷാ ഫോമിലും പിടിച്ചെടുക്കും)
  • വരുമാന തെളിവ് (ചുവടെ നൽകിയിരിക്കുന്ന മൂന്ന് തെളിവുകളിൽ ഏതെങ്കിലും)
  • ഗ്രാമപഞ്ചായത്ത്/വാർഡ് കൗൺസിലർ/സർപഞ്ച് നൽകുന്ന വരുമാന രേഖ
  • SDM/DM/CO/തഹസിൽദാർ നൽകിയ വരുമാന രേഖ
  • സത്യവാങ്മൂലം
  • കുടുംബ/വ്യക്തിപരമായ പ്രതിസന്ധിയുടെ തെളിവ് (ബാധകമെങ്കിൽ)
അവസാന തീയതി : 30-ഒക്‌ടോബർ-2024

  • ക്ലാസ് 1 മുതൽ 6 വരെ - INR 15,000 
  • 7 മുതൽ 12 വരെ ക്ലാസ്, ഡിപ്ലോമ, ഐടിഐ, പോളിടെക്നിക് വിദ്യാർത്ഥികൾക്ക് - INR 18,000
  • പൊതു ബിരുദ കോഴ്സുകൾക്ക് - 30,000 രൂപ 
  • പ്രൊഫഷണൽ ബിരുദ കോഴ്സുകൾക്ക് - 50,000 രൂപ
  • പ്രൊഫഷണൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക്: 75,000 രൂപ

ഇത്തരം കൂടുതൽ വാർത്തകൾക്ക് ജനമൈത്രിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

https://chat.whatsapp.com/DP6ne68B10r5Ama9ee6i0n
ഹെൽപ്പ് ലൈൻ :
 99471 23221
 98478 23221

NFDP registration @ Janamythri CSC Digital Seva

മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും കേന്ദ്രസർക്കാരിൽ നിന്നുള്ള വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള 🐟 നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം (എൻ. എഫ്.ഡി.പി) ആരംഭിച്ചു

എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും നിർബന്ധമായും ഇതിൽ രജിസ്റ്റർ ചെയ്തിരിക്കണം.

രജിസ്ട്രേഷന് ആവശ്യമായ രേഖകൾ

- ആധാർ കാർഡ്

- ബാങ്ക് പാസ്ബുക്ക്

- ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോൺ

അപേക്ഷ സമർപ്പിക്കാനും ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റ് അംഗീകൃത കേന്ദ്രമായ ജനമൈത്രി CSC കേന്ദ്രം സന്ദർശിക്കുക.

ഹെൽപ്പ് ലൈൻ :
 99471 23221
 98478 23221

മത്സ്യമേഖലയിൽ ജോലിചെയ്യുന്നവരുടെ വിവരങ്ങൾ ഡിജിറ്റലാക്കാൻ കേന്ദ്രസർക്കാരിന്റെ പദ്ധതി.ക്ഷേമപ്രവർത്തനത്തിനും ആനുകൂല്യവിതരണത്തിനും ഈ ഡിജിറ്റൽ വിവരങ്ങളായിരിക്കും ഉപയോഗിക്കുക.
തൊഴിൽ-സംരംഭകത്വ പരിശീലനം, ഓൺലൈൻ വിപണി കണ്ടെത്തൽ, വിവിധ ക്ഷേമപദ്ധതികളുടെ ആനുകൂല്യം തുടങ്ങിയവയെല്ലാം രജിസ്റ്റർചെയ്തവർക്കു മാത്രമായിരിക്കും ലഭിക്കുക.
മത്സ്യമേഖലയിൽ ഏതു ജോലിചെയ്യുന്നവർക്കും അപേക്ഷിക്കാം. അർഹത പരിശോധിച്ചശേഷമായിരിക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തുക.
നേട്ടങ്ങൾ
▫മത്സ്യോത്പന്നങ്ങൾ വേഗത്തിൽ വിപണിയിലെത്തിക്കാൻ സഹായിക്കുന്ന ഡിജിറ്റൽ മാർക്കറ്റ് സൗകര്യങ്ങൾ
▫മത്സ്യോത്പന്നങ്ങളുടെ വിപണിനിരക്ക്, കാലാവസ്ഥാവിവരം എന്നിവ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും
▫തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനും കൂടുതൽ വരുമാനം നേടുന്നതിനും സഹായം
▫പുതിയ സംരംഭങ്ങളുടെ സാധ്യത കണ്ടെത്താൻ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി സൗകര്യം
▫പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധതി സഹ് യോജനയുടെ സ്കീമിലെ ആനുകൂല്യവും ഇതിലൂടെ ലഭിക്കും
രജിസ്ട്രേഷനു വേണ്ടത്
▫ആധാർ കാർഡ്, ആധാർ ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവയാണ് വ്യക്തിഗത രജിസ്ട്രേഷനായി വേണ്ടത്.
▫മത്സ്യമേഖലയിലെ സംഘടനകൾക്ക് ലൈസൻസ്, രജിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും വേണം. 
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക. 
➖➖➖▪▪▪➖➖➖➖➖➖▪▪▪➖➖➖➖➖➖▪▪▪➖➖➖

ജനമൈത്രി സി.എസ്.സി ഡിജിറ്റൽ സേവ 
രാവിലെ 🕘 8:00 മുതൽ വൈകിട്ട് 🕣 07.00 വരെ തുറന്നു പ്രവർത്തിക്കുന്നു.
ഞായർ അവധി   
➖➖➖▪▪▪➖➖➖
JANAMYTHRI CSC & SBI CUSTOMER SERVICE POINT
Near Adinadu Sakthikulangara Devi Temple
Ambalamukku-690542.
📱 9947123221
🪀 9847823221 , 9747642264
📩 janamythriadinadu@gmail.com
ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ. 

ജനമൈത്രിയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ

▪ എസ്.ബി.ഐ സേവനങ്ങൾ
▪ പണം നിക്ഷേപം, പിൻവലിക്കൽ, ട്രാൻസ്ഫർ 
▪ പോസ്റ്റ് ഓഫീസ് സ്പീഡ് പോസ്റ്റ്/പാർസൽ സർവ്വീസ്
▫ ആധാർ സേവനങ്ങൾ 
▫ പാൻ കാർഡ് സേവനങ്ങൾ 
▫ പാസ്സ്പോർട്ട് സേവനങ്ങൾ 
▫ വോട്ടർ ഐഡി സേവനങ്ങൾ 
▫ റവന്യൂ സർട്ടിഫിക്കറ്റുകൾ 
▫ റേഷൻ കാർഡ് സേവനങ്ങൾ 
▫ MVD സേവനങ്ങൾ 
▫ LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ 
▪കാർ ബുക്കിങ്
▪ഇലക്ട്രോണിക് സ്കൂട്ടർ ബുക്കിങ്
▪വീട്ടിലിരുന്ന് സ്വർണം പണയം വയ്ക്കാം(മുത്തൂറ്റ് ഫിനാൻസ്)
▪ ടെലി ലാ വക്കീലിനോട് സംസാരിക്കാൻ 
▪ടെലി മെഡിസിൻ
▪ബിൽ പേയ്മെന്റ്‌സ്
▪ആയിരത്തിൽ പരം മറ്റ്‌ സേവനങ്ങൾ...
✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും  സന്ദർശിക്കുക
ജനമൈത്രി  സി.എസ്.സി കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക 👇 
https://chat.whatsapp.com/DP6ne68B10r5Ama9ee6i0n
സ്വകാര്യത നിലനിർത്തി ഒരു മാസത്തെ വാർത്തകൾ ഒന്നിച്ചു കാണാൻ വാട്‌സ് ആപ്പ് ചാനൽ ഫോളോ ചെയ്യുക
https://whatsapp.com/channel/0029Vaoc0VqHLHQanD7qPC1X
അമ്പലമുക്ക് ജനമൈത്രി സി.എസ്.സി - ഒരു  കേന്ദ്ര സർക്കാർ സംരംഭം

 

OLYMPIAD 5.0 Registration | Last Date 20-10-2024

 ഇനിയും രജിസ്റ്റർ ചെയ്തില്ലേ?അവസാന തീയതി അടുത്തു, വേഗമാകട്ടെ!!! 



2024 olympiad 4.0 സോണല്‍ ലെവലില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ മെഡലും സെര്ടിഫിക്കട്ടും ലഭിച്ച അഭിനന്ദ.വി. കുലശേഖരപുരം മോഡല്‍ ഗവ: ഹയര്‍ സെക്കൻഡറിയിൽ പഠിക്കുന്ന കുട്ടിയാണ്.

എന്താണ് CSC ഒളിമ്പ്യാഡ് 5.0 പരീക്ഷ ?

കേന്ദ്ര സർക്കാർ സംരംഭമായ സി.എസ്.സി അക്കാദമി  3 മുതൽ 12 വരെ ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഒരു ദേശീയ ഓൺൈലൻ  മത്സര പരീക്ഷയാണ്  CSC OLYMPIAD 5.0.

▪ഗ്രാമങ്ങളിലെയും  അതുപോലെ തന്നെ നഗരങ്ങളിലെയും വിദ്യാർത്ഥികളുടെ  പഠന നിലവാരം ഉയർത്തുന്നതോടൊപ്പം മത്സര മനോഭാവവും വളർത്തി എടുക്കുകയാണ്  CSC OLYMPIAD 5.0 ന്റെ ലക്‌ഷ്യം.


▪പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് ആഴത്തിൽ ചിന്തിക്കുവാനും  അടിസ്ഥാന വ്യക്തത നേടാനും  വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു.


▪ ഓൺലൈൻ മത്സര പരീക്ഷകളിൽ പങ്കെടുക്കുവാനുള്ള അടിസ്ഥാന പരിശീലനം ലഭിക്കുന്നു.


▪3 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക്  ഇംഗ്ലീഷ് , ഹിന്ദി കണക്ക് , സയൻസ് വിഷയങ്ങളിലാണ്  CSC OLYMPIAD 5.0 ൽ പങ്കെടുക്കുവാൻ സാധിക്കുന്നത്. 


▪ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് സയൻസ്, കൊമേഴ്‌സ്, ആർട്സ്/ഹ്യുമാനിറ്റീസ്  വിഷയങ്ങളിൽ പങ്കെടുക്കാവുന്നതാണ്.



Registration Fee 


1. 299 രൂപ നിരക്കിൽ എല്ലാ  വിഷയവും രജിസ്റ്റർ ചെയ്യാവുന്നതാണ്. 

2. ഒരു കുട്ടിക്ക് ഒരു വിഷയത്തിൽ മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ.

Features 

1. സോണൽ /നാഷണൽ ലെവലിൽ  5 വീതം കുട്ടികൾക്ക് സബ്ജക്ട് /  ക്ലാസ് സ്കോളർഷിപ് ലഭിക്കുന്നതാണ്.

2. സ്കോളർഷിപ്പ് തുക  അർഹരായ കുട്ടികളുടെ ബാങ്ക് അകൗണ്ടിലേക്ക് 12 മാസത്തെ തുല്യ ഗഡുക്കളായി ലഭിക്കുന്നതാണ്. 

3. 6 മുതൽ 50 വരെയുള്ള റാങ്കുകൾക്ക് മെഡലും സർട്ടിഫിക്കറ്റും സബ്ജക്ട് / ക്ലാസ്  ലഭിക്കുന്നതാണ്.

4. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും certificate of participation നൽകും. ഇത് വിദ്യാർത്ഥികൾക്ക് സ്വയം പോർട്ടലിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കുവാൻ സാധിക്കും. 

5. പരിശീലന ബുക്ക് ലെറ്റ് വിദ്യാർത്ഥികളുടെ ലോഗിൻ അക്കൗണ്ടിൽ ലഭ്യമാകുന്നതാണ്. 

6. ഓരോ സബ്ക്രിപ്‌ഷനിലും / പ്ലാനിലും 25 മിനിറ്റ് ഉള്ള 5 സൗജന്യ മോക്ക് ടെസ്റ്റുകളും പരിശീലന ബുക്ക് ലെറ്റിന്റെ സോഫ്റ്റ് കോപ്പിയും ഉൾപ്പെടും 

7. ഫൈനൽ ഒളിമ്പ്യാഡ് പരീക്ഷയുടെ പരിശീലനം ആണ് 5 മോക്ക് ടെസ്റ്റുകൾ നൽകുന്നത്. 

Registration process 

സ്കൂൾ അധ്യാപകർ വഴിയോ അല്ലെങ്കിൽ

▪ആദിനാട് ശക്തികുളങ്ങര ദേവീ ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സംരംഭം ആയ ജനമൈത്രി CSC ഡിജിറ്റൽ സേവാ & SBI CSP കേന്ദ്രത്തിലൂടെയോ പരീക്ഷാ ഫീസ് മാത്രം നൽകി സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. 

▪രജിസ്‌ട്രേഷൻ കഴിയുമ്പോൾ വിദ്യാർത്ഥിയുടെ രജിസ്റ്റർ ചെയ്ത ഈ മെയിൽ യൂസർ ഐഡി ലഭിക്കും. പാസ്സ്‌വേർഡ് വിദ്യാർത്ഥിയുടെ ജനന തീയതി ആയിരിക്കും. 


Examination process 

 1 മണിക്കൂർ ആണ് പരീക്ഷാ സമയം.

2. മൂന്നു മുതൽ അഞ്ചു വരെ ക്ലാസ്സിലെ കുട്ടികൾക്ക് 35 ചോദ്യങ്ങളും 6  മുതൽ 12 വരെ ക്ലാസ്സിലെ കുട്ടികൾക്ക് 50 ചോദ്യങ്ങളും ആയിരിക്കും 

3. ഓരോ ക്ലാസ്സുകളുടെയും  Syllabus, Sample Question Paper എന്നിവ  Olympiad  പോർട്ടലിൽ ലഭ്യമാണ് . Practice book സ്റ്റുഡന്റസ് ലോഗിനിൽ ലഭ്യമാണ്. 

4. ഒളിമ്പ്യാഡ് എക്സാം, കുട്ടികൾക്ക് ലാപ്ടോപ്പ് / ഡെസ്ക് ടോപ്പിലൂടെ സ്വന്തമായോ അല്ലെങ്കിൽ ആദിനാട് ശക്തികുളങ്ങര ദേവീ ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായാ CSC ഡിജിറ്റൽ സേവാ കേന്ദ്രം ലഭ്യമാക്കുന്ന കമ്പ്യൂട്ടറിലോ/ സ്കൂളിലെ കമ്പ്യൂട്ടർ ലാബ് ലഭ്യത അനുസരിച്ചും,പരീക്ഷ എഴുതാവുന്നതാണ്.






പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കുട്ടികൾ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ അറിയുന്നതിനും ചുവടെ  കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിക്കുക. 

 തുടർന്ന് 9947123221 എന്ന നമ്പറിൽ വാട്‌സ്ആപ്പ് ചെയ്യുക.

https://forms.gle/CsGaNeHJpKQdkHTi6

കൂടുതൽ അറിയുന്നതിനും പരീക്ഷാ സഹായത്തിനും  ചുവടെയുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

ഹെൽപ്പ് ലൈൻ :

99471 23221    |    98478 23221


IMPORTANT POSTS

JEE-Main Registration Started @ Janamythri CSC Ampalamukku

 🎓    JEE-Main സീസൺ-1 അപേക്ഷ സമർപ്പണം ആരംഭിച്ചു 🍄  എൻഐടികളിലേക്കും ഐഐ ഐടികളിലേക്കും മറ്റുമുള്ള ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിന...