Wednesday, November 16, 2022

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് എങ്ങനെ?ശബരിമല തീര്‍ത്ഥാടനം അറിയേണ്ടതെല്ലാം!




കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിച്ച് തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് വെര്‍ച്വല്‍ ക്യൂ. ഇതിലൂടെ തീര്‍ത്ഥാടകരുടെ നിരയും ക്രമവും നേരത്തെ നിശ്ചയിച്ച് ദര്‍ശനത്തിന് പ്രത്യേക സമയം അനുവദിക്കുന്നു. ഓണ്‍ലൈന്‍ വഴി വെര്‍ച്വല്‍ ക്യൂ ബുക്കിങ് ചെയ്യാന്‍ സാധിക്കും.


sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ്ങ് ചെയ്യേണ്ടത്. ആദ്യമായി രജിസ്റ്റര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അതിന് ശേഷം വരുന്ന വിന്‍ഡോയില്‍ പേര്, ജനന തീയതി, വിലാസം, രാജ്യം, പിൻ കോഡ്, ഐഡന്റിറ്റി പ്രൂഫ്, സ്കാൻ ചെയ്ത ഫോട്ടോ, ഫോൺ നമ്പർ തുടങ്ങിയ കൃത്യമായ വിവരങ്ങള്‍ നല്‍കുക. തുടര്‍ന്ന് ഇ-മെയിൽ ഐഡി നൽകി പാസ്‌വേഡ് ക്രിയേറ്റ് ചെയ്യുക. പാസ്‌വേഡ് വീണ്ടും കണ്‍ഫോം ചെയ്യുക.

അതിന് ശേഷം, നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് ബോക്സിൽ ടിക്ക് ചെയ്യുക. പിന്നീട് കണ്ടിന്യൂ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അതിന് ശേഷം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറിലേക്ക് ഒടിപി സന്ദേശം ലഭിക്കും. ഒടിപി സൈറ്റില്‍ നല്‍കി അക്കൗണ്ട് വെരിഫൈ ചെയ്യുക. ഇതോടെ രജിസ്ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാവുന്നു.

വെബ് സൈറ്റിന്റെ ഹോം പേജില്‍ കാണുന്ന ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നേരത്തെ സെറ്റ് ചെയ്ത ഇ-മെയില്‍ ഐഡിയും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യുക. അതിന് ശേഷം വരുന്ന വിന്‍ഡോയില്‍ നിന്നും വെര്‍ച്വല്‍ ക്യൂ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഗ്രൂപ്പ് എന്ന ഓപ്ഷനില്‍ എത്രപേരെ വേണമെങ്കിലും ചേര്‍ക്കാന്‍ സാധിക്കും. ഇത്തരത്തില്‍ ചേര്‍ക്കപ്പെടുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണം. ഇതിനായി ആ‍ഡ് പിലിഗ്രിം ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ചേര്‍ക്കപ്പെടുന്ന ഓരോ വ്യക്തിയുടേയും ഫോട്ടോ, ഐഡി പ്രൂഫ്, ജനന തീയതി, ഫോണ്‍ നമ്പര്‍ തുടങ്ങിയവ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം പോര്‍ട്ടലില്‍ നല്‍കിയ കലണ്ടറില്‍ നിന്നും ലഭ്യതയ്ക്ക് അനുസരിച്ച ദര്‍ശനത്തിന് ഉദ്ദേശിക്കുന്ന ദിവസവും സമയവും കൃത്യമായി രേഖപ്പെടുത്തി Add to wishlist എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ദേവസ്വം സേവനങ്ങളായ അപ്പം, അരവണ, വിഭൂതി, നെയ്യ് തുടങ്ങിയവ ബുക്ക് ചെയ്യുന്നതിന് ദേവസ്വം നിശ്ചയിച്ചിരിക്കുന്ന തുക ഓണ്‍ലൈനായി അടയ്ക്കാനുള്ള സംവിധാനവും പോര്‍ട്ടലിലുണ്ട്.

wishlist പ്രൊസീഡ് ചെയ്യുന്നതോട് കൂടി വ്യക്തി വിവരങ്ങള്‍ അടങ്ങിയ സ്വാമി ക്യൂ കൂപ്പണ്‍/ വെര്‍ച്വല്‍ ക്യൂ കൂപ്പണ്‍ സേവ് ചെയ്ത് പ്രിന്റ് എടുക്കാന്‍ സാധിക്കുന്നതാണ്. അതോടൊപ്പം നിങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായ വിവരം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കുകയും ചെയ്യും. മൈ പ്രൊഫല്‍ ഓപ്ഷനില്‍ നിന്നും കൂപ്പണ്‍ പ്രിന്റ് ചെയ്യാവുന്നതാണ്. ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി, പിലിഗ്രിം ലിസ്റ്റ് തുടങ്ങിയവയും ഇവിടെ കാണാന്‍ സാധിക്കും.

കൂപ്പണിൽ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പ ഗണപതി അമ്പലത്തിലെ ആഞ്ജനേയ മണ്ഡപത്തിലെ പൊലീസിന്റെ വെരിഫിക്കേഷൻ കൗണ്ടറിൽ കാണിച്ച് പ്രവേശന കാർഡ് കൈപ്പറ്റണം. കൃത്യമായ ദിവസങ്ങളില്‍ എത്തുന്നവര്‍ക്ക് മാത്രമേ പ്രവേശനത്തിന് അനുമതി നല്‍കുകയുള്ളു. ബുക്കിംങ്ങിന് ഉപയോഗിച്ച ഫോട്ടോ തന്നെ തിരിച്ചറിയൽ കാർഡ് കൗണ്ടറിൽ കാണിക്കണം. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ഓരോ സേവനത്തിനും പ്രത്യേകം കൂപ്പണുകള്‍ ലഭ്യമാവും. പിലിഗ്രിം വിവരങ്ങളില്‍ സെലക്ട് ബട്ടണ്‍ ആക്ടിവായി കിടന്നാലോ, പോകേണ്ട ദിവസവും സമയവും രേഖപ്പെടുത്താതിരുന്നാലോ Add to wishlist ബട്ടണ്‍ പ്രവര്‍ത്തിക്കുന്നതല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക. തികച്ചും സൗജന്യമായിട്ടാണ് വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് സേവനം നടത്തിവരുന്നത്. sabarimalaonline.org.എന്ന വെബ്സൈറ്റ് വഴി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

No comments:

Post a Comment

IMPORTANT POSTS

JEE-Main Registration Started @ Janamythri CSC Ampalamukku

 🎓    JEE-Main സീസൺ-1 അപേക്ഷ സമർപ്പണം ആരംഭിച്ചു 🍄  എൻഐടികളിലേക്കും ഐഐ ഐടികളിലേക്കും മറ്റുമുള്ള ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിന...