നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ വിദ്യാർത്ഥികൾ സ്കോളർഷിപ്പ് ലഭിക്കുന്നതിനായി NMMS ന്റെ യോഗ്യതാ പരീക്ഷയിൽ മിനിമം മാർക്ക് നേടേണ്ടതാണ്.
- ഓൺലൈൻ അപേക്ഷയാണ് നല്കേണ്ടത്.
- നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ(NSP) വെബ്സൈറ്റായ www.scholarships.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- ജനസേവന കേന്ദ്രങ്ങൾ വഴിയോ, സ്കൂൾ വഴിയോ, സ്വന്തമായോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- അപേക്ഷ സമർപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന സർക്കുലർ കൃത്യമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്.
- രജിസ്റ്റർ ചെയ്യുന്ന മൊബൈൽ നമ്പറിൽ ഉള്ള ഫോൺ അപേക്ഷ സമർപ്പിക്കുന്ന സമയം കയ്യിൽ കരുതേണ്ടതാണ്.
- അപേക്ഷയിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലേക്ക് തുടർച്ചയായി സ്കോളർഷിപ്പ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്നതിനാൽ ഇടയ്ക്ക് നമ്പർ മാറ്റാതിരിക്കാൻ ശ്രദ്ധിക്കുക.
- ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന user ID യും password ഉം രേഖപ്പെടുത്തി സൂക്ഷിക്കുക. ഇവ തുടർന്ന് ആവശ്യം വരുന്നതാണ്.
*അപേക്ഷാർഥിയുടെ കുടുംബ വാർഷിക വരുമാനം മൂന്നര ലക്ഷം രൂപയിൽ കവിയരുത്.
*ഏഴാംക്ലാസിലെ വാർഷിക പരീക്ഷയിൽ 55% മാർക്ക് നേടിയിരിക്കണം.
*സംവരണ വിഭാഗക്കാർ ആണെങ്കിൽ ഏഴാം ക്ലാസിലെ വാർഷിക പരീക്ഷക്ക് 50% മാർക്കാണ് യോഗ്യത.
**മേൽപ്പറഞ്ഞ യോഗ്യതാമാനദണ്ഡങ്ങൾ ഉള്ള വിദ്യാർത്ഥികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന്റെ യോഗ്യതാ പരീക്ഷ എഴുതണം.
**Pen & paper മോഡലിലാണ് പരീക്ഷ നടത്തുക. സംസ്ഥാന ഗവൺമെന്റുകൾക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല.
ആവശ്യമുള്ള രേഖകൾ
വില്ലേജ് ഓഫീസറിൽ നിന്ന് കൈപ്പറ്റിയ വരുമാന സർട്ടിഫിക്കറ്റ്.
ജാതി സർട്ടിഫിക്കറ്റ് (എസ്.ടി /എസ്.സി )
ഏഴാം ക്ലാസിലെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റ്.
൬ മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ.
ആധാർ കാർഡിന്റെ പകർപ്പ്.
ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്
** അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 നവംബർ 16
ജനമൈതി,അമ്പലമുക്ക് സെന്ററിൽ അപേക്ഷ ഓൺലൈൻ ആയി നല്കാവുന്നതാണ്.
ഇത്തരം കൂടുതൽ വാർത്തകൾ അറിയുവാൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.ലിങ്ക് : https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az
No comments:
Post a Comment