KCET 2023 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു
കെസിഇടി (കർണ്ണാടക കോമൺ എൻട്രൻസ് ടെസ്റ്റ്) പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. കർണ്ണാടകയിൽ ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് KCET. 2023-2024 അധ്യയന വർഷം മുതൽ ബിഎസ്‌സി നഴ്‌സിംഗ് പ്രവേശനത്തിന് കെസിഇടി (കർണ്ണാടക കോമൺ എൻട്രൻസ് ടെസ്റ്റ്) നിർബന്ധമാണ്. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ ശുപാർശയെ തുടർന്നാണ് ഇത് നിർബന്ധമാക്കിയത്.
ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കെസിഇടി മെയ് 20,21,22 തിയ്യതികളിലായാണ് നടത്തുന്നത്. അപേക്ഷകർ https://cetonline.karnataka.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും അപ്ലിക്കേഷൻ നമ്പറും അപേക്ഷകന്റെ പേരിന്റെ ആദ്യത്തെ 4 ലെറ്റർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യാവുന്നതാണ്. എല്ലാ വിദ്യാർത്ഥികളും പരീക്ഷക്ക് വരുമ്പോൾ അഡ്മിറ്റ് കാർഡ് പ്രിന്റ് എടുത്ത് വരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
Official Website: https://cetonline.karnataka.gov.in
No comments:
Post a Comment