സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ CHSL (കംബൈൻഡ് ഹയർ സെക്കന്ററി ലെവൽ) ഒഴിവുകൾക്കായി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ദേശീയ തലത്തിലുള്ള യോഗ്യതാ പരീക്ഷയാണിത്. ലോവർ ഡിവിഷണൽ ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിംഗ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ തുടങ്ങിയ വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെ റിക്രൂട്ട്‌മെന്റിനായി സ്റ്റാഫ് സെലക്ഷൻ കമ്മിഷനാണ് ഇത് നടത്തുന്നത്.
മൊത്തം 1600 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ടയർ 1, ടയർ 2 എന്നിങ്ങനെയാണ് പരീക്ഷ നടത്തുന്നത്. CBT (Computer Based Test) മോഡിലാണ് പരീക്ഷ. ടയർ 1 പരീക്ഷ ഓഗസ്റ്റ് മാസം ആയിരിക്കും, ടയർ 1 പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കുന്നതാണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 8 വരെയാണ്.
എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം
ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
SSC CHSL 2023 വിഭാഗത്തിന് കീഴിലുള്ള “അപ്ലൈ ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ വിശദാംശങ്ങൾ നൽകുക, പേയ്‌മെന്റ് നടത്തുക (ആവശ്യമെങ്കിൽ), SSC CHSL 2023-നുള്ള അപേക്ഷാ ഫോം സമർപ്പിക്കുക.
റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.
●●●●●●●●●●●●●●●●●●●●●
C|S|C® ഡിജിറ്റൽ സേവാ കേന്ദ്രം
അമ്പലമുക്ക്, ആദിനാട്.
ശക്തികുളങ്ങര ദേവീക്ഷേത്രത്തിന് സമീപം.
ഒരു കേന്ദ്രസർക്കാർ സംരംഭം
9947123221 | 9747642264
●●●●●●●●●●●●●●●●●●●●●
സർക്കാർ സർക്കാരിതര സേവനങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ആധികാരികമായി അറിയുന്നതിനും അപേക്ഷകൾ നൽകുന്നതിനും കേന്ദ്രസർക്കാർ സ്ഥാപനമായ C|S|C® അമ്പലമുക്ക്,ആദിനാടിന്റെ ഔദ്യോഗിക ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
No comments:
Post a Comment