Tuesday, May 23, 2023

പ്ലസ് വണ്‍ പ്രവേശനം അപേക്ഷ ജൂണ്‍ രണ്ടുമുതല്‍ ആരംഭിക്കും


 പ്ലസ് വണ്‍ പ്രവേശനം അപേക്ഷ ജൂണ്‍ രണ്ടുമുതല്‍ ആരംഭിക്കും

__________________________________

കൂടുതൽ അറിയുന്നതിനും  അപേക്ഷ നൽകുന്നതിനും   സമീപിക്കുക 

CSC ഡിജിറ്റൽ സേവ കേന്ദ്രം

അമ്പലമുക്ക്, ആദിനാട്.

ശക്തികുളങ്ങര ദേവീക്ഷേത്രത്തിന് സമീപം.

_______________________________

ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ടു മുതൽ അപേക്ഷിക്കാം. കഴിഞ്ഞ വർഷത്തേതു പോലെ അഞ്ചുഘട്ടങ്ങളിലായി പ്രവേശന നടപടികൾ പൂർത്തീകരിക്കാനാണ് സർക്കാർ തലത്തിലെ ധാരണ. ജുലൈ ആദ്യം ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി ഓരോ ജില്ലയിലും ആവശ്യാനുസരണം സീറ്റ് വർധിപ്പിച്ച് നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 

വിദ്യാഭ്യാസ ജില്ലയുടെ അടിസ്ഥാനത്തിൽ കണക്കെടുത്ത് സീറ്റുകൾ വർധിപ്പിക്കുന്നതാണ്. ഒന്നാം അലോട്ട്മെന്റിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. കഴിഞ്ഞ അധ്യയന വർഷം അനുവദിച്ച 81 ബാച്ചുകളും നിലനിർത്താനാണ് തീരുമാനം. 4,17,864 ലക്ഷം കുട്ടികളാണ് എസ്.എസ്.എൽ.സി ജയിച്ചത്. സിബിഎസ്ഇ ഉൾപ്പെടെയുള്ള ബോർഡുകളിൽ നിന്ന് 75000 കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് കേരളത്തിൽ അപേക്ഷിക്കും. പ്ലസ് വൺ, ഐ.ടിഎ, പോളിടെക്ക്നിക്ക് ഉൾപ്പെടെ നാലുലക്ഷത്തി അറുപത്തി അയ്യായിരത്തോളം സീറ്റുകളാണ് ഉള്ളത്.

പ്ലസ് വൺ അഡ്മിഷൻ എങ്ങനെ അപേക്ഷിക്കാം


( 2023-24 പ്രോസ്പെക്ട്സ് പ്രകാരം ഉള്ളത്. 

2024-25 വർഷത്തെ പ്രോസ്‌പെക്ട്‌സിൽ ചിലപ്പോൾ മാറ്റം വന്നേക്കാം)

      പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. കേരള പ്ലസ് വൺ പ്രവേശനം 2023 hscap.kerala.gov.in ൽ ഉടൻ ആരംഭിക്കും. കേരള SSLC പരീക്ഷകൾ 2023 അല്ലെങ്കിൽ തത്തുല്യമായ 10-ാം ക്ലാസ് പരീക്ഷ പാസായ വിദ്യാർത്ഥികൾക്ക് DHSE കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്കൂളുകൾ/ജൂനിയർ കോളേജുകളിൽ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാൻ അർഹതയുണ്ട്.

വിദ്യാർത്ഥികൾ അവരുടെ എസ്എസ്എൽസി രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും വിശദാംശങ്ങൾ സമർപ്പിക്കുകയും വേണം. HSCAP അല്ലെങ്കിൽ ഹയർ സെക്കൻഡറി കോമൺ അഡ്മിഷൻ പോർട്ടലിൽ അപേക്ഷകൾ ലഭിച്ചുകഴിഞ്ഞാൽ, ഒരു മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. വിദ്യാർത്ഥിയുടെ മെറിറ്റിന്റെയും തിരഞ്ഞെടുപ്പിന്റെയും അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ് നടത്തുക.

ആദ്യം റിലീസ് ചെയ്തതിന്റെ ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ്, അതിനുശേഷം രണ്ട് ലിസ്റ്റുകൾ - ഒന്നും രണ്ടും അലോട്ട്‌മെന്റ് റിലീസ് ചെയ്യുന്നു. മുഴുവൻ പ്രക്രിയയും ഓൺലൈനിലാണ്. അതേസമയം, HSCAP പ്ലസ് വൺ പ്രവേശന പ്രക്രിയയുടെ ഷെഡ്യൂളിലെ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ്. ഷെഡ്യൂളും വിശദാംശങ്ങളും ഓൺലൈനായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. 2023 ജൂലൈ 25 വരെ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

പ്ലസ് വൺ പ്രവേശനം അറിയേണ്ട കാര്യങ്ങൾ

വിദ്യാഭ്യാസകാലയളവിലെ നിർണായക ഘട്ടമാണ് ഹയർസെക്കൻഡറിതലം. അവിടെ കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. സമീപ സ്കൂളുകളിൽ ഏതെല്ലാം വിഷയ കോമ്പിനേഷനുകളാണ് ഉള്ളതെന്നും അതിൽ തെരഞ്ഞെടുക്കേണ്ടത് ഏതാണെന്നും വ്യക്തമായി ആലോചിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ. മെരിറ്റും വിദ്യാർഥികളുടെ ഓപ്ഷനുകളും പരിഗണിച്ച് സുതാര്യമായ രീതിയിലാണ്‌ പ്രവേശന നടപടികൾ.

സയൻസ് വിഭാഗം: 

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, കംപ്യൂട്ടർ സയൻസ്, ഹോംസയൻസ്, ഇലക്ട്രോണിക്സ്, ജിയോജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന ഒമ്പത് കോമ്പിനേഷനിൽ പഠിക്കാൻ ഹയർസെക്കൻഡറി സയൻസ് വിഭാഗത്തിൽ അവസരമുണ്ട്.

ഹ്യുമാനിറ്റീസ് വിഭാഗം: 

ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, സോഷ്യാളജി, ജിയോളജി, മ്യൂസിക്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സോഷ്യൽ വർക്ക്, സൈക്കോളജി, ആന്ത്രപ്പോളജി, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ്, സംസ്കൃതം സാഹിത്യ, സംസ്കൃതം ശാസ്ത്ര, ഇസ്ലാമിക് ഹിസ്റ്ററിയും സംസ്കാരവും, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ജേർണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നീ 26 വിഷയത്തിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന 32 കോമ്പിനേഷനിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പഠിക്കാൻ കഴിയും.

കൊമേഴ്സ് വിഭാഗം: 

ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, അക്കൗണ്ടൻസി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നീ ഏഴ് വിഷയത്തിൽ നാലെണ്ണം വീതം വരുന്ന നാല് കോമ്പിനേഷനിൻ ഹയർ സെക്കൻഡറിയിലെ കൊമേഴ്സ് ഗ്രൂപ്പിൽ പഠിക്കാനായി ലഭ്യമാണ്.

(2022ലെ അഡ്മിഷൻ അനുസരിച്ചു തയാറാക്കിയത്. മാറ്റങ്ങൾ വന്നേക്കാം. പ്ലസ് വൻ പ്രവേശന വിജ്ഞാപനം വന്നയുടനെ ഹയർസെക്കൻഡറി ഏകജാലകം വെബ്‌സൈറ്റ് സന്ദര്ശിക്കുക.)

പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ ഇത് വരെ ആരംഭിച്ചിട്ടില്ല

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ അറിയുന്നതിനും  അപേക്ഷ നൽകുന്നതിനും   സമീപിക്കുക 

CSC ഡിജിറ്റൽ സേവ കേന്ദ്രം

അമ്പലമുക്ക്, ആദിനാട്.

ശക്തികുളങ്ങര ദേവീക്ഷേത്രത്തിന് സമീപം.

____________________________

ഒരു കേന്ദ്രസർക്കാർ അംഗീകൃത സ്ഥാപനം

📞 9947123221

       9747642264

സർക്കാർ സർക്കാരിതര സേവനങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ആധികാരികമായി  അറിയുന്നതിനും അപേക്ഷകൾ നൽകുന്നതിനും കേന്ദ്രസർക്കാർ സ്ഥാപനമായ C|S|C® അമ്പലമുക്ക്,ആദിനാടിന്റെ ഔദ്യോഗിക ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

വാട്സ് ആപ്പ്

ടെലിഗ്രാം 

Working Time

🔓&🔒: 8.30am & 6pm

Sunday Holiday

📧 e-mail janamythriadinadu@gmail.com

ലൊക്കേഷൻ

■■●●●●●●●●●●●●●●●●■■

ജില്ല തിരിച്ചുള്ള സ്കൂൾ ലിസ്റ്റ്

KERALA HSS SCHOOL LIST FOR +1 ADMISSION

( 2023-24 പ്രോസ്പെക്ട്സ് പ്രകാരം ഉള്ളത്.

2024-25 വർഷത്തെ പ്രോസ്‌പെക്ട്‌സിൽ ചിലപ്പോൾ മാറ്റം വന്നേക്കാം)


തിരുവനന്തപുരം  List Link

കൊല്ലം  List Link

പത്തനംതിട്ട  List Link

ആലപ്പുഴ  List Link

കോട്ടയം  List Link

ഇടുക്കി  List Link

എറണാകുളം  List Link

തൃശ്ശൂർ List Link

പാലക്കാട്  List Link

മലപ്പുറം  List Link

കോഴിക്കോട്  List Link

വയനാട്  List Link

കണ്ണൂർ  List Link

കാസർഗോഡ്  List Link

No comments:

Post a Comment

IMPORTANT POSTS

JEE-Main Registration Started @ Janamythri CSC Ampalamukku

 🎓    JEE-Main സീസൺ-1 അപേക്ഷ സമർപ്പണം ആരംഭിച്ചു 🍄  എൻഐടികളിലേക്കും ഐഐ ഐടികളിലേക്കും മറ്റുമുള്ള ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിന...