Wednesday, June 14, 2023

ജനറൽ നഴ്സിംഗ് കോഴ്സുകൾക്ക് അപേക്ഷ ആരംഭിച്ചു

 

ജനറൽ നഴ്സിംഗ് കോഴ്സുകൾക്ക് അപേക്ഷ ആരംഭിച്ചു


ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നേഴ്സിംഗ് സ്ക്കൂളുകളിൽ 2023 ഒക്ടോബർ -നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നേഴ്സിംഗ് കോഴ്സിലേയ്ക്ക് ഫിസിക്സ് , കെമിസ്ട്രി , ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി / എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകർക്ക് പാസ്സ് മാർക്ക് മതിയാകും. സയൻസ് വിഷയങ്ങൾ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കുന്നതാണ്. 14 ജില്ലകളിലായി ആകെ 365 സീറ്റുകളാണ് ഉള്ളത്. ഇതിൽ 20 % സീറ്റുകൾ ആൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷകർക്ക് 2023 ഡിസംബർ 31 ന് 17 വയസ്സിൽ കുറയുവാനോ 27 വയസ്സിൽ കൂടുവാനോ പാടില്ല.


അപേക്ഷ ഫോമും പ്രോസ്പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റിൽ (www.dhskerala.gov.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ നിശ്ചിത സമയത്തിനുള്ളിൽ അതാത് ജില്ലയിലുള്ള നേഴ്സിംഗ് സ്കൂളുകളിൽ ലഭിച്ചിരിക്കണം.അപേക്ഷയോടൊപ്പം പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ടവർ അപേക്ഷാ ഫീസായി 75 രൂപയും മറ്റ് വിഭാഗത്തിൽ പ്പെട്ടവർ 250 രൂപയും 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ച് ചെല്ലാൻ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ അയക്കേണ്ട അവസാന തിയതി ജൂലൈ 20 വരെയാണ്.


Official Website: https://dhs.kerala.gov.in


കൂടുതൽ വിവരങ്ങൾക്ക്: PDF


അപേക്ഷ ഫോം: LINK




അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക *CSC ഡിജിറ്റൽ സേവാ കേന്ദ്രം* അമ്പലമുക്ക് ,ആദിനാട് ശക്തികുളങ്ങര ദേവീക്ഷേത്രത്തിനു സമീപം *ഒരു കേന്ദ്ര സർക്കാർ സ്ഥാപനം* ആധികാരികം | സുരക്ഷിതം | വിശ്വസ്‌തം ---------------------------------------------- *സർക്കാർ, സർക്കാരിതര സേവനങ്ങൾ, ആനുകൂല്യങ്ങൾ ,വിദ്യാഭ്യാസ - തൊഴിൽ വാർത്തകൾ തുടങ്ങിയ ആധികാരിക അറിയിപ്പുകൾ യഥാസമയം ലഭിക്കുവാൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. മറ്റുള്ളവർക്കായി പങ്കുവയ്ക്കുക.* വാട്സ്ആപ് ഗ്രൂപ്പ് ലിങ്ക് https://chat.whatsapp.com/കബ്‌83സിജെ5ഡ്‌7ഈ45മല്യയ്5യ്‌6അസ്‌ CONTACT NUMBER 9947123221 | 9747642264 *പ്രവർത്തന സമയം* തിങ്കൾ -ശനി രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഞായർ അവധി ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/profile.php?id=100092476326939&mibextid=ZbWKwL




No comments:

Post a Comment

IMPORTANT POSTS

JEE-Main Registration Started @ Janamythri CSC Ampalamukku

 🎓    JEE-Main സീസൺ-1 അപേക്ഷ സമർപ്പണം ആരംഭിച്ചു 🍄  എൻഐടികളിലേക്കും ഐഐ ഐടികളിലേക്കും മറ്റുമുള്ള ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിന...