കേരള പോളിടെക്‌നിക് കോളേജുകളിൽ റഗുലർ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ആരംഭിച്ചു
പോളിടെക്നിക് കോളജിൽ 2023-24 അധ്യയന വർഷത്തേക്കുള്ള റഗുലർ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ആരംഭിച്ചു. കേരളത്തിലെ മുഴുവൻ ഗവണ്മെന്റ്, എയിഡഡ്, IHRD, CAPE സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്കും സംസ്ഥാന അടിസ്ഥാനത്തിലാണ് പ്രവേശനം. SSLC/THSLC/CBSE-X മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായവ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എഞ്ചിനീയറിംങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.1) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എഞ്ചിനീയറിംങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.2) അപേക്ഷിക്കാം. കേരളത്തിലെ സർക്കാർ/IHRD/CAPE പോളികളിലെ മുഴുവൻ സീറ്റിലേയ്ക്കും എയിഡഡ് പോളികളിലെ 85% സീറ്റുകളിലേക്കും, സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ 50% സർക്കാർ സീറ്റിലേക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്.
മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സിയ്ക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻ തൂക്കം നൽകിയാണ് സ്ട്രീം.1 ലേക്കുള്ള സെലക്ഷന്റെ ഇൻഡക്സ് സ്‌കോർ നിശ്ചയിക്കുന്നത് കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻ തൂക്കം നൽകിയാണ് സ്ട്രീം.2 ലേക്കുള്ള സെലക്ഷന്റെ ഇൻഡക്സ് സ്‌കോർ നിശ്ചയിക്കുക. NCC / Sports ക്വാട്ടായിൽ അപേക്ഷിക്കുന്നവർ ഓൺലൈൻ ആയി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പകർപ്പ് യഥാക്രമം NCC ഡയറക്ടറേറ്റിലേക്കും, സ്പോർട്സ് കൗൺസിലിലേക്കും നൽകണം. സ്വകാര്യ സ്വാശ്രയ പോളിടെക്നിക് കോളജ്, സർക്കാർ എയ്ഡഡ് കോളജ് എന്നിവിടങ്ങളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ കോളജിലേക്കും ഓൺലൈനായി അപേക്ഷിച്ചാൽ മതിയാകും.
ഒരു വിദ്യാർഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാനാകും. General വിഭാഗത്തിൽ പെട്ടവർക്ക് 200 രൂപയും SC /ST വിഭാഗക്കാർക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 30 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
ELIGIBILITY OF VHSE COURSES
Official Website: https://polyadmission.org
കൂടുതൽ വിവരങ്ങൾക്ക്: PDF 01 , PDF 02
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക
*CSC ഡിജിറ്റൽ സേവാ കേന്ദ്രം*
അമ്പലമുക്ക് ,ആദിനാട്
ശക്തികുളങ്ങര ദേവീക്ഷേത്രത്തിനു സമീപം
*ഒരു കേന്ദ്ര സർക്കാർ സ്ഥാപനം*
ആധികാരികം | സുരക്ഷിതം | വിശ്വസ്‌തം
----------------------------------------------
*സർക്കാർ, സർക്കാരിതര സേവനങ്ങൾ, ആനുകൂല്യങ്ങൾ ,വിദ്യാഭ്യാസ - തൊഴിൽ വാർത്തകൾ തുടങ്ങിയ ആധികാരിക അറിയിപ്പുകൾ യഥാസമയം ലഭിക്കുവാൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. മറ്റുള്ളവർക്കായി പങ്കുവയ്ക്കുക.*
വാട്സ്ആപ് ഗ്രൂപ്പ് ലിങ്ക്
CONTACT NUMBER
9947123221 | 9747642264
*പ്രവർത്തന സമയം*
തിങ്കൾ -ശനി
രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
ഞായർ അവധി
ഫേസ്ബുക്ക് ലിങ്ക്
No comments:
Post a Comment