പ്ലസ് വൺ പഠനത്തിനുള്ള വിദ്യാധൻ സ്കോളർഷിപ്പ് അപേക്ഷ ആരംഭിച്ചു
പ്ലസ് വൺ പഠനത്തിനുള്ള സരോജിനി – ദാമോദരൻ ഫൗണ്ടേഷന്റെ ‘വിദ്യാധൻ ‘ സ്കാളർഷിപ്പിന് അപേക്ഷ ആരംഭിച്ചു. ഇൻഫോസിസ് കമ്പനി സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ മാതാപിതാക്കളുടെ സ്മരണയ്ക്കായി രൂപം നൽകിയ ഫൗണ്ടേഷനാണ് സ്കോളർഷിപ്പ് നൽകുന്നത്. അപേക്ഷകർ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസോ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വണ്ണോ നേടിയവരായിരിക്കണം. കുടുംബത്തിന്റെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ അധികമാകരുത്.
അപേക്ഷയിലെ വിവരങ്ങൾക്കനുസരിച്ച് ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ എഴുത്തുപരീക്ഷ നടത്തുന്നതാണ്. ഈ പരീക്ഷ പാസ്സാകുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് തുടർന്നുള്ള ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കാം. എസ്. എസ്.എൽ.സി/ സിബിഎസ്ഇ ഗ്രേഡ്, പഠിച്ച സ്കൂൾ, പഠന മാധ്യമം, എഴുത്ത് പരീക്ഷയിലെ മാർക്ക്, അഭിമുഖത്തിലെ മാർക്ക്, വിദ്യാഭ്യാസ ഇതര മേഖലകളിലെ പങ്കാളിത്തം, കുടുംബ സാമ്പത്തികം ഇവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 125 വിദ്യാർഥികളെ വിദ്യാധൻ പദ്ധതിയിൽ ഉൾപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 25 വരെയാണ്.
അപേക്ഷിക്കുമ്പോൾ ആവശ്യമായ രേഖകൾ
- SSLC മാർക്ക് ലിസ്റ്റിന്റെ കോപ്പി
- പാസ്പോർട്ട് സൈസ് ഫോട്ടോ
- വരുമാന സർട്ടിഫിക്കറ്റ് കോപ്പി
(ഇവയെല്ലാം സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം)
*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക*
Official Website: https://www.vidyadhan.org
കൂടുതൽ വിവരങ്ങൾക്ക്: PDF
സ്കോളർഷിപ്പ് അപ്ലിക്കേഷൻ: LINK
*CSC ഡിജിറ്റൽ സേവാ കേന്ദ്രം*
ഒരു കേന്ദ്ര സർക്കാർ സ്ഥാപനം
ആധികാരികം | സുരക്ഷിതം | വിശ്വസ്‌തം
----------------------------------------------
സർക്കാർ, സർക്കാരിതര സേവനങ്ങൾ, ആനുകൂല്യങ്ങൾ ,വിദ്യാഭ്യാസ - തൊഴിൽ വാർത്തകൾ തുടങ്ങിയ ആധികാരിക അറിയിപ്പുകൾ യഥാസമയം ലഭിക്കുവാൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ്, ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക. മറ്റുള്ളവർക്കായി പങ്കുവയ്ക്കുക.
*വാട്സ്ആപ് ഗ്രൂപ്പ് ലിങ്ക്*
https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az
*ടെലിഗ്രാം ചാനൽ ലിങ്ക്*
https://t.me/+JK4EDt8xIzg2MzA9
CONTACT NUMBER
9947123221 | 9747642264
*പ്രവർത്തന സമയം*
തിങ്കൾ -ശനി
രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
*ഞായർ അവധി*
*ലൊക്കേഷൻ മാപ്പ് ലിങ്ക്*
https://goo.gl/maps/DxFgt4s7Nc3VfncM6
No comments:
Post a Comment