Friday, June 9, 2023

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ സെപ്റ്റംബർ 14 വരെ നീട്ടി

 


ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ സെപ്റ്റംബർ 14 വരെ നീട്ടി


10 വർഷം മുമ്പ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും യാതൊരുവിധ പുതുക്കലും നടത്താത്തവർക്ക് സെപ്റ്റംബർ 14 വരെ ഓൺലൈനായി സൗജന്യമായി പുതുക്കാൻ അവസരം. തിരിച്ചറിയൽ-മേൽവിലാസ രേഖകൾ myaadhaar.uidai.gov.in വഴി ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ. 


ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകണം. ഇതുവരെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകാതിരുന്നവർക്കും നിലവിലുള്ള ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ മാറ്റം വന്നവർക്കും ആധാർ കേന്ദ്രങ്ങൾ വഴി അപ്‌ഡേറ്റ് ചെയ്യാം.


നവ ജാതശിശുക്കൾക്കും ആധാർ എൻറോൾ ചെയ്യണം. 5 വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റിന് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല. എൻറോളിങ്ങിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാറും മതി. കുട്ടികളുടെ ബയോമെട്രിക്‌സ് 5 വയസിലും 15 വയസിലും നിർബന്ധമായും പുതുക്കണം. 5-ാം വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഏഴു വയസിനുള്ളിലും 15 വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ 17 വയസിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കൽ സൗകര്യം ലഭിക്കൂ. അല്ലാത്തപക്ഷം നിർബന്ധിത ബയോമെട്രിക് പുതുക്കലിന് 100 രൂപ ഫീസ് നൽകണം. ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം ₹ 50 നൽകി ചെയ്യാം. അപേക്ഷകർ https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് വഴി ലോഗിൻ ചെയ്തതിന് ശേഷം 'Document Update' എന്ന ലിങ്ക് ഉപയോഗിച്ചാണ് അപ്ഡേറ്റ് ചെയ്യേണ്ടത്.


Official Website: https://myaadhaar.uidai.gov.in


AADHAAR RENEWAL: LINK




No comments:

Post a Comment

IMPORTANT POSTS

JEE-Main Registration Started @ Janamythri CSC Ampalamukku

 🎓    JEE-Main സീസൺ-1 അപേക്ഷ സമർപ്പണം ആരംഭിച്ചു 🍄  എൻഐടികളിലേക്കും ഐഐ ഐടികളിലേക്കും മറ്റുമുള്ള ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിന...