കാലിക്കറ്റ് യൂണിവേഴ്സിറ്റി INTEGRATED PG CAP അപേക്ഷ ആരംഭിച്ചു
കാലിക്കറ്റ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ് /എയ്ഡഡ് കോളേജുകളിൽ 2023-24 അധ്യയന വർഷത്തേക്കുള്ള 5 വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രാഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
സർവകലാശാലക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 8 ഗവണ്മെന്റ് എയ്ഡഡ് കോളേജുകളിലാണ് ഈ പ്രാഗ്രാമുകൾ നടത്തപ്പെടുന്നത്.
അപേക്ഷകർ നിർബന്ധമായും അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. General വിഭാഗത്തിൽ പെട്ടവർക്ക് ₹445 രൂപയും SC /ST വിഭാഗത്തിൽ പെട്ടവർക്ക് ₹185 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 19 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
Official Website: https://admission.uoc.ac.in
കൂടുതൽ വിവരങ്ങൾക്ക്: PDF 01 , PDF 02 , PDF 03
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK
No comments:
Post a Comment