*സാമൂഹ്യ നീതി വകുപ്പിന്റെ 31 സേവനങ്ങൾക്ക് ഓൺലൈൻ ആയി ഇവിടെ അപേക്ഷിക്കാം*
♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦
*ജനമൈത്രി ഡിജിറ്റൽ സേവാ കേന്ദ്രം*
അമ്പലമുക്ക് | ആദിനാട്
ഭാരത സർക്കാർ സ്ഥാപനം
വാട്സ് ആപ്പ് നമ്പർ
9747642264
https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az
♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦
*സാമൂഹ്യ നീതി വകുപ്പിന്റെ 31 സേവനങ്ങൾക്ക് ഓൺലൈൻ ആയി ഇവിടെ അപേക്ഷിക്കാം*
സംസ്ഥാന സർക്കാരിൻറെ പ്രഖ്യാപിത നയമായ *‘സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ’* എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന നൽകുന്ന സേവനങ്ങൾ താമസംവിന ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്ന 31 സേവനങ്ങൾക്ക് ഓൺലൈൻ (ഭിന്നശേഷിക്കാർ -14 nos ട്രാൻസ്ജെൻഡർ വ്യക്തികൾ- 6 nos സാമൂഹ്യ പ്രതിരോധം - 8 nos വയോജനങ്ങൾ - 2 nos മറ്റുള്ളവ - 1 ) നമ്മുടെ ജനസേവന കേന്ദ്രത്തിലൂടെ അപേക്ഷിക്കാം...
https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az
*ഭിന്നശേഷിക്കാർക്കുള്ള പദ്ധതികൾ*
➤ വിദ്യാകിരണം -
ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ ആരെങ്കിലും ഒരാൾ) മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതി.
➤ വിദ്യാജ്യോതി -
ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും, യുണിഫോമും വാങ്ങുന്നതിന് ധനസഹായം നൽകുന്ന പദ്ധതി
➤ ഭിന്നശേഷി കുട്ടികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി-
ഒന്നാം ക്ലാസ്സ് മുതൽ PG/പ്രൊഫഷണൽ കോഴ്സ് വരെ സ്കൂൾ/കോളേജുകളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്കുള്ള സ്കോളർഷിപ്പ്.
➤ വിദൂര വിദ്യാഭ്യാസ സ്കോളർഷിപ്പ് -
ഓപ്പൺ യൂണിവേഴ്സിറ്റി പ്രോഗ്രാം, പ്രൈവറ്റ് രജിസ്ട്രേഷൻ വഴി ഡിഗ്രി, ബിരുദാനന്തര ബിരുദം പഠിയ്ക്കുന്ന ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കുള്ള പദ്ധതി.
➤ വിജയാമൃതം -
ഡിഗ്രി/തത്തുല്യ കോഴ്സുകൾ, പി.ജി/ പ്രൊഫഷണൽ കോഴ്സുകൾക്ക് ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം എന്ന തരത്തിൽ ക്യാഷ് അവാർഡ് അനുവദിക്കുന്ന പദ്ധതി.
➤ പരിണയം -
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന പദ്ധതി
➤ പരിണയം -
ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്ക് വിവാഹ ധനസഹായം നൽകുന്ന പദ്ധതി.
➤ നിരാമയ -
ഓട്ടിസം, സെറിബ്രൽ പാൽസി, മെന്റൽ റിട്ടാർഡേഷൻ, മൾട്ടിപ്പിൾ ഡിസബിലിറ്റി തുടങ്ങിയ ഭിന്നശേഷിക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി.
➤ കാഴ്ച വൈകല്യമുള്ള അഡ്വക്കേറ്റുമാർക്കുള്ള പദ്ധതി - കാഴ്ചാ വൈകല്യമുള്ള അഡ്വക്കേറ്റുമാർക്ക് റീഡേഴ്സ് അലവൻസ് അനുവദിയ്ക്കുന്ന പദ്ധതി.
➤ സഹായ ഉപകരണ വിതരണ പദ്ധതി-
ഭിന്നശേഷിക്കാർക്ക് അസിസ്റ്റീവ് ഡിവൈസ് അനുവദിയ്ക്കുന്നതിനുള്ള പദ്ധതി.
➤ വികാലംഗ ദുരിതാശ്വാസ നിധി -
വികലാംഗ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാധനസഹായം നൽകുന്ന പദ്ധതി.
➤ മാതൃജ്യോതി പദ്ധതി -
ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിയ്ക്കുന്നതിനുള്ള ധനസഹായ പദ്ധതി.
➤ സ്വാശ്രയ പദ്ധതി -
ഭർത്താവ് മരിച്ച/ഉപേക്ഷിച്ച തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകനെ/ മക്കളെ സംരക്ഷിയ്ക്കേണ്ടി വരുന്ന ബി.പി.എൽ
കുടുംബത്തിലെ സ്ത്രീകൾക്ക് സ്വയം തൊഴിൽ ധനസഹായ പദ്ധതി.
➤ നിയമപരമായ രക്ഷാകർതൃത്വം-
നാഷണൽ ട്രസ്റ്റ് ആക്ട് പരിധിയിൽ വരുന്ന ഭിന്നശേഷിക്കാർക്ക് 18 വയസ്സിന് ശേഷം നിയമപരമായ കാര്യങ്ങൾ ചെയ്യുന്നതിന് രക്ഷിതാക്കൾക്ക് നിയമപരമായ രക്ഷാകർതൃത്വം നൽകുന്ന പദ്ധതി.
*സാമൂഹ്യ പ്രതിരോധം*
1 വിദ്യാഭ്യാസ ധനസഹായ പദ്ധതി - ജയിലിൽ കഴിയുന്നവരുടെ മക്കൾക്കുളള വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതി.
2 പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായ പദ്ധതി - ജയിലിൽ കഴിയുന്നവരുടെ മക്കൾക്കുളള പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായം.
3 സ്വയം തൊഴിൽ പദ്ധതി - ജയിൽ മോചിതരായവർക്കുള്ള സ്വയം തൊഴിൽ സഹായം.
4 ജയിലിൽ കഴിയുന്നവരുടെ ആശ്രിതർക്കുളള സ്വയംതൊഴിൽ ധനസഹായം
5 തടവ് ശിക്ഷ അനുഭവിക്കുന്നവരുടെ പെൺമക്കൾക്കുളള വിവാഹ ധനസഹായം
6 അതിക്രമത്തിനിരയായി മരണപ്പെടുകയോ/കിടപ്പിലാവുകയോ/ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തവരുടെ മക്കൾക്കുളള വിദ്യാഭ്യാസ ധനസഹായം
7 അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതർ /ഗുരുതരമായി പരിക്കേറ്റവർ എന്നിവർക്കായുളള സ്വയംതൊഴിൽ ധനസഹായം
8 നല്ല നടപ്പിൽ കഴിയുന്ന പ്രൊബേഷനർമാർക്കുള്ള ധന സഹായ പദ്ധതി
*വയോജനങ്ങൾ*
1 വയോമധുരം –
ബി.പി.എൽ കുടുംബത്തിൽപ്പെട്ട വയോജനങ്ങൾക്ക് സൗജന്യ ഗ്ലൂക്കോമീറ്റർ വിതരണം.
2 മന്ദഹാസം -
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് കൃത്രിമ ദന്തനിര നൽകുന്നതിനുള്ള പദ്ധതി.
*ട്രാൻസ്ജെൻഡർ വ്യക്തികൾ*
➤ ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്- ഏഴാം ക്ലാസ്സ് മുതൽ ഡിപ്ലോമ/ഡിഗ്രീ/പിജി തലം വരെ ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്.
➤ സഫലം പദ്ധതി - ഡിഗ്രീ/ഡിപ്ലോമ തലത്തിലുള്ള പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നതിനായി ഒരു ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുന്ന പദ്ധതി.
➤ ഹോസ്റ്റൽ സൗകര്യം - ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം/ താമസസൗകര്യം ധനസഹായം അനുവദിക്കുന്ന പദ്ധതി.
➤ SRS പദ്ധതി- ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ധനസഹായം നൽകുന്ന പദ്ധതി.
➤ SRS തുടർചികിത്സ പദ്ധതി - എസ്.ആർ.എസ് കഴിഞ്ഞ ട്രാൻസ്ജൻഡർ വ്യക്തികൾക്ക് പോഷകാഹാരത്തിനും തുടർചികിത്സയ്ക്കും സാമ്പത്തിക സഹായം നൽകുന്ന പദ്ധതി.
➤ വിവാഹ ധനസഹായ പദ്ധതി - ട്രാൻസ്ജെൻഡർ ദമ്പതികൾക്ക് വിവാഹ ധനസഹായം നൽകുന്ന പദ്ധതി.
മറ്റുള്ളവ
➤ മിശ്ര വിവാഹ ധനസഹായ പദ്ധതി - മിശ്ര വിവാഹം ചെയ്തത് കാരണം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതിമാർക്ക് ധനസഹായം ലഭിക്കുന്നതിനുള്ള പദ്ധതി.
എന്നിങ്ങനെ 31 പദ്ധതികളിലേക്ക് അപേക്ഷ നൽകാൻ ജനമൈത്രി ഡിജിറ്റൽ സേവയിൽ അവസരം ഒരുക്കിയിരിക്കുന്നു.
കേരള സർക്കാരിന്റെ ഈ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും മറ്റുള്ളവർക്ക് കൂടി പങ്കുവയ്ക്കുക
https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az
♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦
*ജനമൈത്രി ഡിജിറ്റൽ സേവാ കേന്ദ്രം*
അമ്പലമുക്ക് | ആദിനാട്
ഭാരത സർക്കാർ സ്ഥാപനം
വാട്സ് ആപ്പ് നമ്പർ
9747642264
https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az
♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦
https://suneethi.sjd.kerala.gov.in/Citizen_Platform/suneethi/index.php
No comments:
Post a Comment