Friday, September 29, 2023

*മാസ ചെലവിന് 50,000 രൂപ അക്കൗണ്ടിലെത്തും; പെൻഷൻ കാത്തിരിക്കുന്നവർക്ക് കേന്ദ്ര സർക്കാർ പദ്ധതി*

  

*മാസ ചെലവിന് 50,000 രൂപ അക്കൗണ്ടിലെത്തും; പെൻഷൻ കാത്തിരിക്കുന്നവർക്ക് കേന്ദ്ര സർക്കാർ പദ്ധതി*


ജനമൈത്രി ഡിജിറ്റൽ സേവാ കേന്ദ്രം 

-ഒരു ഭാരത സർക്കാർ സ്ഥാപനം-

സമഗ്രം | ആധികാരികം | വിശ്വസ്‌തം

സർക്കാർ സർക്കാർ ഇതര വർത്തകളെക്കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും യഥാ സമയം അറിയുന്നതിന് ജനമൈത്രി ഡിജിറ്റൽ സേവയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുക. 

https://whatsapp.com/channel/0029Va9W5D91HspzVpRd8t2O


ചുവടെയുള്ള ലിങ്കിൽ  കൂടി വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ സാധിക്കും 

https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az

ആരോഗ്യമുള്ള കാലം മുഴുവൻ കുടുംബത്തിനും ചുറ്റുപാടുമുള്ളവർക്കും ആയി അധ്വാനിക്കും, ആരോഗ്യം കുറയുന്ന-അനവധി രോഗങ്ങൾ കൊണ്ടും സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടും വലയുന്ന അറുപതുകളിൽ മറ്റുള്ളവർക്ക് മുന്നിൽ ഔദാര്യത്തിനു വേണ്ടി കൈനീട്ടി നിൽക്കും. ഒരു ശരാശരി മലയാളിയുടെ ജീവിത ക്രമം അങ്ങനെ ആണ്. മാറിചിന്തിക്കേണ്ടേ ?? യൗവന കാലത്തേ പോലെ വാർധക്യത്തിലും സാമ്പത്തിക സുരക്ഷ ആഗ്രഹിക്കാത്തവർ ഉണ്ടോ?  ഇന്നലെ വരെ നിങ്ങളെ ആശ്രയിച്ചവരെ തുടർന്നും സംരക്ഷിക്കാം!!!!

ഇതൊന്നു മനസിലാക്കൂ ....


വരുമാനം (ശമ്പളം) നിലയ്ക്കുന്ന ഘട്ടത്തിലെ ചെലവുകൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതിനാൽ ശക്തമായൊരു വരുമാന സ്രോതസ് ഈ സമയത്ത് കണ്ടെത്തണം. ഇതിനായുള്ളൊരു പെൻഷൻ പദ്ധതിയാണ് എൻപിഎസ് അഥവാ നാഷണൽ പെൻഷൻ സകീം.

ഒക്ടോബർ ഒന്നിന് വിരമിക്കൽ സമ്പാദ്യത്തിന്റെയും വിരമിക്കൽ പ്ലാനിംഗിന്റെ പ്രധാന്യം ജനങ്ങളിലേക്ക് എത്തിക്കാൻ നാഷണൽ പെൻഷൻ സ്‌കീം ദിവസ് ആയി ആഘോഷിക്കുന്നത്. എൻപിഎസിന്റെ പ്രധാന്യവും എങ്ങനെ 50,000 രൂപ മാസ പെൻഷൻ നേടാമെന്നും നോക്കാം.

നാഷണൽ പെൻഷൻ സ്കീം


കേന്ദ്ര സർക്കാർ നടത്തുന്ന വിരമിക്കൽ കാല പദ്ധതിയാണ് എൻപിഎസ്. 2004 ൽ കേന്ദ്രസർക്കാർ ജീവനക്കാർക്കായാണ് പദ്ധതി ആരംഭിച്ചത്. പിന്നീട് 2009 തിൽ പദ്ധതിയിൽ ചേരാൻ പൊതുജനങ്ങൾക്കും അവസരം നൽകുകയാണ്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി അഥവാ പിഎഫിഡിആർഡിഎ എന്ന കേന്ദ്രസർക്കാർ സ്ഥാപിച്ച അതോറിറ്റിയാണ് എൻപിഎസ് നിയന്ത്രിക്കുന്നത്. 18 വയസുള്ളൊരാൾക്ക് പദ്ധതിയിൽ ചേരാൻ സാധിക്കും. 60-70 വയസിനിടെ പദ്ധതിയിൽ ചേർന്നവർക്ക് 75 വയസുവരെ നിക്ഷേപിക്കാൻ അവസരമുണ്ട്.

എൻപിഎസ് അക്കൗണ്ട്

എൻപിഎസിൽ വരിക്കാർക്ക് വിവിധ അസറ്റ് ക്ലാസുകളിലേക്ക് നിക്ഷേപിക്കാനുള്ള അവസരമുണ്ട്. ഇക്വിറ്റി, ഡെബ്റ്റ് എന്നിങ്ങനെ വ്യത്യസ്ത അസറ്റ് ക്ലാസുകളിലാണ് നിക്ഷേപിക്കുന്നത്. രണ്ട് തരം എൻപിഎസ് അക്കൗണ്ടാണ് വരിക്കാർക്ക് ലഭിക്കുക. ടെയർ-1 അക്കൗണ്ട് പെൻഷൻ അക്കൗണ്ടും ടെയർ-2 അക്കൗണ്ട് വളണ്ടറി സേവിംഗ്‌സ് അക്കൗണ്ടാണ്.


വിരമിക്കൽ സമയത്ത് എൻപിഎസ് അക്കൗണ്ടിലുള്ള ആകെ തുകയുടെ 40 ശതമാനം നിർബന്ധമായും ആന്യുറ്റിയിലേക്ക് മാറ്റണം. ഈ തുക ഉപയോ​ഗിച്ചാണ് പെൻഷൻ ലഭിക്കുന്നതാണ്. ബാക്കി 60 ശതമാനം നേരിട്ട് പിൻവലിക്കാൻ സാധിക്കും. 100 ശതമാനം തുകയും ആന്യുറ്റിയിലേക്ക് മാറ്റാം.


നിക്ഷേപം


സാമ്പത്തിക വർഷത്തിൽ ഏത് സമയത്തും നിക്ഷേപം നൽകാനും സമ്പാദ്യം വർഷം തോറും ക്രമീകരിക്കാനും വരിക്കാരെ അനുവദിക്കുന്നു. സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 1,000 രൂപ മുതൽ നിക്ഷേപിക്കാൻ സാധിക്കും. വരിക്കാർക്ക് അവരുടെ ഇഷ്ടപ്പെട്ട നിക്ഷേപ ഓപ്ഷനുകളും പെൻഷൻ ഫണ്ടും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നിക്ഷേപകർ സ്ഥലം മാറുകയോ ജോലി മാറുകയോ ചെയ്‌താലും എൻപിഎസ് അക്കൗണ്ട് തുടരാനും സാധിക്കും.

നികുതി ആനുകൂല്യങ്ങൾ

എൻപിഎസിന്റെ ടെയർ 1 അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് ആദായ നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം വരിക്കാർക്ക് മൊത്ത വരുമാനത്തിന്റെ 10 ശതമാനം വരെ നികുതി കിഴിവുകൾ ക്ലെയിം ചെയ്യാം.


കൂടാതെ, സെക്ഷൻ 80സിസിഡി (1ബി) പ്രകാരം എൻപിഎസ് വരിക്കാർക്ക് മാത്രമായി 50,000 രൂപയുടെ അധിക കിഴിവും ലഭിക്കും. സെക്ഷൻ 80സി പ്രകാരമുള്ള 1.50 ലക്ഷം രൂപയുടെ നികുതി ഇളവ് സഹിതം 2 ലക്ഷം രൂപയുടെ നികുതി ആനുകൂല്യം നിക്ഷേപകന് ലഭിക്കും.

മാസം 50,000 രൂപ എങ്ങനെ നേടാം


എൻപിഎസിലെ വരുമാന സാധ്യത പെൻഷൻ ഫണ്ട് മാനേജർമാരുടെ പ്രകടനം, തിരഞ്ഞെടുക്കുന്ന നിക്ഷേപ ഓപ്ഷൻ, അസറ്റ് അലോക്കേഷൻ, നിക്ഷേപ കാലയളവ് എന്നിവയെ ആശ്രയിച്ചിരിക്കും. ഇക്വിറ്റിയിൽ 50 ശതമാനവും സർക്കാർ, കോർപ്പറേറ്റ് ബോണ്ടുകളിൽ 50 ശതമാനവും അസറ്റ് അലോക്കേഷനുള്ള ഫണ്ടിൽ പ്രതിമാസം 5,000 രൂപ വീതം നിക്ഷേപിക്കുന്ന 30 വയസുകാരനെ ഉദാഹരണമാക്കാം.

നിക്ഷേപത്തിന് 10 ശതമാനം റിട്ടേൺ പ്രതീക്ഷിച്ചാൽ 1,13,96,627 കോടി രൂപയാകും ആകെ സമ്പാദ്യം. മുഴുവൻ തുകയും ആന്യുറ്റിയിലേക്ക് മാറ്റിയാൽ 56,983 രൂപ പ്രതിമാസ പെൻഷൻ ലഭിക്കും.

വാർഷിക സംഭാവനയുടെ 6 ശതമാനം വർധനവും നിക്ഷേപത്തിൽ 10 ശതമാനം വരുമാനവും കണക്കാക്കിയാൽ വിരമിക്കൽ കാലത്ത് സമ്പാദ്യം 1,84,96,125 രൂപയായി വളരും. 60 വയസ് 100 ശതമാനം ആന്വിറ്റി തിരഞ്ഞെടുക്കുന്നൊരാൾക്ക് പ്രതിമാസം 1,05,292 രൂപ പെൻഷൻ ലഭിക്കും. അത് ജീവിതകാലം മുഴുവൻ ഉപയോഗിക്കാം. വരിക്കാരൻ മരണപ്പെട്ടാൽ പെൻഷൻ പങ്കാളിക്ക് കൈമാറും.

എൻപിഎസ് പ്രോത്സാഹിപ്പിക്കുന്നതിനായി സെപ്‌റ്റംബർ 11 മുതൽ ഒക്ടോബർ 11 വരെ CSC വഴി എൻപിഎസ് കാമ്പെയ്‌ൻ നടത്തുന്നു. ആദിനാട് ശക്തികുളങ്ങര CSC  ഡിജിറ്റൽ സേവാ കോമൺ സർവീസ് സെന്ററിലൂടെ 18 വയസ്സ് പൂർത്തീകരിച്ച ഏതൊരാൾക്കും NPS ൽ അംഗമാകാനുള്ള സൗജന്യ അവസരം ലഭിക്കുന്നു. 


കൂടുതൽ അറിയുന്നതിന് അമ്പലമുക്ക് ഡിജിറ്റൽ സേവാ സന്ദർശിക്കുക 

ജനമൈത്രി ഡിജിറ്റൽ സേവാ കേന്ദ്രം 

-ഒരു ഭാരത സർക്കാർ സ്ഥാപനം-


സമഗ്രം | ആധികാരികം | വിശ്വസ്‌തം

സർക്കാർ സർക്കാർ ഇതര വർത്തകളെക്കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും യഥാ സമയം അറിയുന്നതിന് ജനമൈത്രി ഡിജിറ്റൽ സേവയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുക. 

https://whatsapp.com/channel/0029Va9W5D91HspzVpRd8t2O


ചുവടെയുള്ള ലിങ്കിൽ  കൂടി വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ സാധിക്കും 

https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az 

9947123221 | 9747642264









No comments:

Post a Comment

IMPORTANT POSTS

JEE-Main Registration Started @ Janamythri CSC Ampalamukku

 🎓    JEE-Main സീസൺ-1 അപേക്ഷ സമർപ്പണം ആരംഭിച്ചു 🍄  എൻഐടികളിലേക്കും ഐഐ ഐടികളിലേക്കും മറ്റുമുള്ള ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിന...