Friday, September 29, 2023

*മാസ ചെലവിന് 50,000 രൂപ അക്കൗണ്ടിലെത്തും; പെൻഷൻ കാത്തിരിക്കുന്നവർക്ക് കേന്ദ്ര സർക്കാർ പദ്ധതി*

  

*മാസ ചെലവിന് 50,000 രൂപ അക്കൗണ്ടിലെത്തും; പെൻഷൻ കാത്തിരിക്കുന്നവർക്ക് കേന്ദ്ര സർക്കാർ പദ്ധതി*


ജനമൈത്രി ഡിജിറ്റൽ സേവാ കേന്ദ്രം 

-ഒരു ഭാരത സർക്കാർ സ്ഥാപനം-

സമഗ്രം | ആധികാരികം | വിശ്വസ്‌തം

സർക്കാർ സർക്കാർ ഇതര വർത്തകളെക്കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും യഥാ സമയം അറിയുന്നതിന് ജനമൈത്രി ഡിജിറ്റൽ സേവയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുക. 

https://whatsapp.com/channel/0029Va9W5D91HspzVpRd8t2O


ചുവടെയുള്ള ലിങ്കിൽ  കൂടി വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ സാധിക്കും 

https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az

ആരോഗ്യമുള്ള കാലം മുഴുവൻ കുടുംബത്തിനും ചുറ്റുപാടുമുള്ളവർക്കും ആയി അധ്വാനിക്കും, ആരോഗ്യം കുറയുന്ന-അനവധി രോഗങ്ങൾ കൊണ്ടും സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടും വലയുന്ന അറുപതുകളിൽ മറ്റുള്ളവർക്ക് മുന്നിൽ ഔദാര്യത്തിനു വേണ്ടി കൈനീട്ടി നിൽക്കും. ഒരു ശരാശരി മലയാളിയുടെ ജീവിത ക്രമം അങ്ങനെ ആണ്. മാറിചിന്തിക്കേണ്ടേ ?? യൗവന കാലത്തേ പോലെ വാർധക്യത്തിലും സാമ്പത്തിക സുരക്ഷ ആഗ്രഹിക്കാത്തവർ ഉണ്ടോ?  ഇന്നലെ വരെ നിങ്ങളെ ആശ്രയിച്ചവരെ തുടർന്നും സംരക്ഷിക്കാം!!!!

ഇതൊന്നു മനസിലാക്കൂ ....


വരുമാനം (ശമ്പളം) നിലയ്ക്കുന്ന ഘട്ടത്തിലെ ചെലവുകൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതിനാൽ ശക്തമായൊരു വരുമാന സ്രോതസ് ഈ സമയത്ത് കണ്ടെത്തണം. ഇതിനായുള്ളൊരു പെൻഷൻ പദ്ധതിയാണ് എൻപിഎസ് അഥവാ നാഷണൽ പെൻഷൻ സകീം.

ഒക്ടോബർ ഒന്നിന് വിരമിക്കൽ സമ്പാദ്യത്തിന്റെയും വിരമിക്കൽ പ്ലാനിംഗിന്റെ പ്രധാന്യം ജനങ്ങളിലേക്ക് എത്തിക്കാൻ നാഷണൽ പെൻഷൻ സ്‌കീം ദിവസ് ആയി ആഘോഷിക്കുന്നത്. എൻപിഎസിന്റെ പ്രധാന്യവും എങ്ങനെ 50,000 രൂപ മാസ പെൻഷൻ നേടാമെന്നും നോക്കാം.

നാഷണൽ പെൻഷൻ സ്കീം


കേന്ദ്ര സർക്കാർ നടത്തുന്ന വിരമിക്കൽ കാല പദ്ധതിയാണ് എൻപിഎസ്. 2004 ൽ കേന്ദ്രസർക്കാർ ജീവനക്കാർക്കായാണ് പദ്ധതി ആരംഭിച്ചത്. പിന്നീട് 2009 തിൽ പദ്ധതിയിൽ ചേരാൻ പൊതുജനങ്ങൾക്കും അവസരം നൽകുകയാണ്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി അഥവാ പിഎഫിഡിആർഡിഎ എന്ന കേന്ദ്രസർക്കാർ സ്ഥാപിച്ച അതോറിറ്റിയാണ് എൻപിഎസ് നിയന്ത്രിക്കുന്നത്. 18 വയസുള്ളൊരാൾക്ക് പദ്ധതിയിൽ ചേരാൻ സാധിക്കും. 60-70 വയസിനിടെ പദ്ധതിയിൽ ചേർന്നവർക്ക് 75 വയസുവരെ നിക്ഷേപിക്കാൻ അവസരമുണ്ട്.

എൻപിഎസ് അക്കൗണ്ട്

എൻപിഎസിൽ വരിക്കാർക്ക് വിവിധ അസറ്റ് ക്ലാസുകളിലേക്ക് നിക്ഷേപിക്കാനുള്ള അവസരമുണ്ട്. ഇക്വിറ്റി, ഡെബ്റ്റ് എന്നിങ്ങനെ വ്യത്യസ്ത അസറ്റ് ക്ലാസുകളിലാണ് നിക്ഷേപിക്കുന്നത്. രണ്ട് തരം എൻപിഎസ് അക്കൗണ്ടാണ് വരിക്കാർക്ക് ലഭിക്കുക. ടെയർ-1 അക്കൗണ്ട് പെൻഷൻ അക്കൗണ്ടും ടെയർ-2 അക്കൗണ്ട് വളണ്ടറി സേവിംഗ്‌സ് അക്കൗണ്ടാണ്.


വിരമിക്കൽ സമയത്ത് എൻപിഎസ് അക്കൗണ്ടിലുള്ള ആകെ തുകയുടെ 40 ശതമാനം നിർബന്ധമായും ആന്യുറ്റിയിലേക്ക് മാറ്റണം. ഈ തുക ഉപയോ​ഗിച്ചാണ് പെൻഷൻ ലഭിക്കുന്നതാണ്. ബാക്കി 60 ശതമാനം നേരിട്ട് പിൻവലിക്കാൻ സാധിക്കും. 100 ശതമാനം തുകയും ആന്യുറ്റിയിലേക്ക് മാറ്റാം.


നിക്ഷേപം


സാമ്പത്തിക വർഷത്തിൽ ഏത് സമയത്തും നിക്ഷേപം നൽകാനും സമ്പാദ്യം വർഷം തോറും ക്രമീകരിക്കാനും വരിക്കാരെ അനുവദിക്കുന്നു. സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 1,000 രൂപ മുതൽ നിക്ഷേപിക്കാൻ സാധിക്കും. വരിക്കാർക്ക് അവരുടെ ഇഷ്ടപ്പെട്ട നിക്ഷേപ ഓപ്ഷനുകളും പെൻഷൻ ഫണ്ടും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നിക്ഷേപകർ സ്ഥലം മാറുകയോ ജോലി മാറുകയോ ചെയ്‌താലും എൻപിഎസ് അക്കൗണ്ട് തുടരാനും സാധിക്കും.

നികുതി ആനുകൂല്യങ്ങൾ

എൻപിഎസിന്റെ ടെയർ 1 അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് ആദായ നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം വരിക്കാർക്ക് മൊത്ത വരുമാനത്തിന്റെ 10 ശതമാനം വരെ നികുതി കിഴിവുകൾ ക്ലെയിം ചെയ്യാം.


കൂടാതെ, സെക്ഷൻ 80സിസിഡി (1ബി) പ്രകാരം എൻപിഎസ് വരിക്കാർക്ക് മാത്രമായി 50,000 രൂപയുടെ അധിക കിഴിവും ലഭിക്കും. സെക്ഷൻ 80സി പ്രകാരമുള്ള 1.50 ലക്ഷം രൂപയുടെ നികുതി ഇളവ് സഹിതം 2 ലക്ഷം രൂപയുടെ നികുതി ആനുകൂല്യം നിക്ഷേപകന് ലഭിക്കും.

മാസം 50,000 രൂപ എങ്ങനെ നേടാം


എൻപിഎസിലെ വരുമാന സാധ്യത പെൻഷൻ ഫണ്ട് മാനേജർമാരുടെ പ്രകടനം, തിരഞ്ഞെടുക്കുന്ന നിക്ഷേപ ഓപ്ഷൻ, അസറ്റ് അലോക്കേഷൻ, നിക്ഷേപ കാലയളവ് എന്നിവയെ ആശ്രയിച്ചിരിക്കും. ഇക്വിറ്റിയിൽ 50 ശതമാനവും സർക്കാർ, കോർപ്പറേറ്റ് ബോണ്ടുകളിൽ 50 ശതമാനവും അസറ്റ് അലോക്കേഷനുള്ള ഫണ്ടിൽ പ്രതിമാസം 5,000 രൂപ വീതം നിക്ഷേപിക്കുന്ന 30 വയസുകാരനെ ഉദാഹരണമാക്കാം.

നിക്ഷേപത്തിന് 10 ശതമാനം റിട്ടേൺ പ്രതീക്ഷിച്ചാൽ 1,13,96,627 കോടി രൂപയാകും ആകെ സമ്പാദ്യം. മുഴുവൻ തുകയും ആന്യുറ്റിയിലേക്ക് മാറ്റിയാൽ 56,983 രൂപ പ്രതിമാസ പെൻഷൻ ലഭിക്കും.

വാർഷിക സംഭാവനയുടെ 6 ശതമാനം വർധനവും നിക്ഷേപത്തിൽ 10 ശതമാനം വരുമാനവും കണക്കാക്കിയാൽ വിരമിക്കൽ കാലത്ത് സമ്പാദ്യം 1,84,96,125 രൂപയായി വളരും. 60 വയസ് 100 ശതമാനം ആന്വിറ്റി തിരഞ്ഞെടുക്കുന്നൊരാൾക്ക് പ്രതിമാസം 1,05,292 രൂപ പെൻഷൻ ലഭിക്കും. അത് ജീവിതകാലം മുഴുവൻ ഉപയോഗിക്കാം. വരിക്കാരൻ മരണപ്പെട്ടാൽ പെൻഷൻ പങ്കാളിക്ക് കൈമാറും.

എൻപിഎസ് പ്രോത്സാഹിപ്പിക്കുന്നതിനായി സെപ്‌റ്റംബർ 11 മുതൽ ഒക്ടോബർ 11 വരെ CSC വഴി എൻപിഎസ് കാമ്പെയ്‌ൻ നടത്തുന്നു. ആദിനാട് ശക്തികുളങ്ങര CSC  ഡിജിറ്റൽ സേവാ കോമൺ സർവീസ് സെന്ററിലൂടെ 18 വയസ്സ് പൂർത്തീകരിച്ച ഏതൊരാൾക്കും NPS ൽ അംഗമാകാനുള്ള സൗജന്യ അവസരം ലഭിക്കുന്നു. 


കൂടുതൽ അറിയുന്നതിന് അമ്പലമുക്ക് ഡിജിറ്റൽ സേവാ സന്ദർശിക്കുക 

ജനമൈത്രി ഡിജിറ്റൽ സേവാ കേന്ദ്രം 

-ഒരു ഭാരത സർക്കാർ സ്ഥാപനം-


സമഗ്രം | ആധികാരികം | വിശ്വസ്‌തം

സർക്കാർ സർക്കാർ ഇതര വർത്തകളെക്കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും യഥാ സമയം അറിയുന്നതിന് ജനമൈത്രി ഡിജിറ്റൽ സേവയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുക. 

https://whatsapp.com/channel/0029Va9W5D91HspzVpRd8t2O


ചുവടെയുള്ള ലിങ്കിൽ  കൂടി വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ സാധിക്കും 

https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az 

9947123221 | 9747642264









Tuesday, September 26, 2023

സുനീതി :സാമൂഹ്യ നീതി വകുപ്പിന്റെ 31 സേവനങ്ങൾക്ക് ഓൺലൈൻ ആയി ഇവിടെ അപേക്ഷിക്കാം





*സാമൂഹ്യ നീതി വകുപ്പിന്റെ 31 സേവനങ്ങൾക്ക് ഓൺലൈൻ ആയി ഇവിടെ അപേക്ഷിക്കാം*

♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦ 

*ജനമൈത്രി ഡിജിറ്റൽ സേവാ കേന്ദ്രം*

അമ്പലമുക്ക് |  ആദിനാട്

ഭാരത സർക്കാർ സ്ഥാപനം 

വാട്സ് ആപ്പ് നമ്പർ 

9747642264 

https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az

♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦ 

*സാമൂഹ്യ നീതി വകുപ്പിന്റെ 31 സേവനങ്ങൾക്ക് ഓൺലൈൻ ആയി ഇവിടെ അപേക്ഷിക്കാം*


സംസ്ഥാന സർക്കാരിൻറെ പ്രഖ്യാപിത നയമായ *‘സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ’* എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന നൽകുന്ന സേവനങ്ങൾ താമസംവിന ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്ന 31 സേവനങ്ങൾക്ക് ഓൺലൈൻ (ഭിന്നശേഷിക്കാർ -14 nos ട്രാൻസ്ജെൻഡർ വ്യക്തികൾ- 6 nos സാമൂഹ്യ പ്രതിരോധം - 8 nos വയോജനങ്ങൾ - 2 nos മറ്റുള്ളവ - 1 ) നമ്മുടെ ജനസേവന കേന്ദ്രത്തിലൂടെ അപേക്ഷിക്കാം...

https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az

*ഭിന്നശേഷിക്കാർക്കുള്ള പദ്ധതികൾ*


➤  വിദ്യാകിരണം -

ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ ആരെങ്കിലും ഒരാൾ) മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതി.


➤ വിദ്യാജ്യോതി - 

ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും, യുണിഫോമും വാങ്ങുന്നതിന് ധനസഹായം നൽകുന്ന പദ്ധതി


➤  ഭിന്നശേഷി കുട്ടികൾക്കുള്ള സ്കോളർഷിപ്പ്‌ പദ്ധതി- 

ഒന്നാം ക്ലാസ്സ്‌ മുതൽ PG/പ്രൊഫഷണൽ കോഴ്സ് വരെ സ്കൂൾ/കോളേജുകളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്കുള്ള സ്കോളർഷിപ്പ്‌.


➤  വിദൂര വിദ്യാഭ്യാസ സ്കോളർഷിപ്പ്‌ - 

ഓപ്പൺ യൂണിവേഴ്സിറ്റി പ്രോഗ്രാം, പ്രൈവറ്റ് രജിസ്ട്രേഷൻ വഴി ഡിഗ്രി, ബിരുദാനന്തര ബിരുദം പഠിയ്ക്കുന്ന ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കുള്ള പദ്ധതി.


➤  വിജയാമൃതം - 

ഡിഗ്രി/തത്തുല്യ കോഴ്സുകൾ, പി.ജി/ പ്രൊഫഷണൽ കോഴ്സുകൾക്ക് ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം എന്ന തരത്തിൽ ക്യാഷ് അവാർഡ് അനുവദിക്കുന്ന പദ്ധതി.


➤  പരിണയം -

 ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്ക് വിവാഹ  ധനസഹായം അനുവദിക്കുന്ന പദ്ധതി


➤  പരിണയം - 

ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്ക് വിവാഹ ധനസഹായം നൽകുന്ന പദ്ധതി.


➤  നിരാമയ - 

ഓട്ടിസം, സെറിബ്രൽ പാൽസി, മെന്റൽ റിട്ടാർഡേഷൻ, മൾട്ടിപ്പിൾ ഡിസബിലിറ്റി തുടങ്ങിയ ഭിന്നശേഷിക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി.


➤  കാഴ്ച വൈകല്യമുള്ള അഡ്വക്കേറ്റുമാർക്കുള്ള പദ്ധതി - കാഴ്ചാ വൈകല്യമുള്ള അഡ്വക്കേറ്റുമാർക്ക് റീഡേഴ്സ് അലവൻസ് അനുവദിയ്ക്കുന്ന പദ്ധതി.


➤  സഹായ ഉപകരണ വിതരണ പദ്ധതി- 

ഭിന്നശേഷിക്കാർക്ക് അസിസ്റ്റീവ് ഡിവൈസ് അനുവദിയ്ക്കുന്നതിനുള്ള പദ്ധതി.


➤  വികാലംഗ ദുരിതാശ്വാസ നിധി - 

വികലാംഗ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാധനസഹായം നൽകുന്ന പദ്ധതി.


➤  മാതൃജ്യോതി പദ്ധതി - 

ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിയ്ക്കുന്നതിനുള്ള ധനസഹായ പദ്ധതി.


➤  സ്വാശ്രയ പദ്ധതി - 

ഭർത്താവ് മരിച്ച/ഉപേക്ഷിച്ച തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകനെ/ മക്കളെ സംരക്ഷിയ്ക്കേണ്ടി വരുന്ന ബി.പി.എൽ 

കുടുംബത്തിലെ സ്ത്രീകൾക്ക് സ്വയം തൊഴിൽ ധനസഹായ പദ്ധതി.


➤  നിയമപരമായ രക്ഷാകർതൃത്വം- 

നാഷണൽ ട്രസ്റ്റ്‌ ആക്ട്‌ പരിധിയിൽ വരുന്ന ഭിന്നശേഷിക്കാർക്ക് 18 വയസ്സിന് ശേഷം നിയമപരമായ കാര്യങ്ങൾ ചെയ്യുന്നതിന് രക്ഷിതാക്കൾക്ക് നിയമപരമായ രക്ഷാകർതൃത്വം നൽകുന്ന പദ്ധതി.


*സാമൂഹ്യ പ്രതിരോധം*


1 വിദ്യാഭ്യാസ ധനസഹായ പദ്ധതി - ജയിലിൽ കഴിയുന്നവരുടെ മക്കൾക്കുളള വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതി.

2 പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായ പദ്ധതി - ജയിലിൽ കഴിയുന്നവരുടെ മക്കൾക്കുളള പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായം.

3 സ്വയം തൊഴിൽ പദ്ധതി - ജയിൽ മോചിതരായവർക്കുള്ള സ്വയം തൊഴിൽ സഹായം.

4 ജയിലിൽ കഴിയുന്നവരുടെ ആശ്രിതർക്കുളള സ്വയംതൊഴിൽ ധനസഹായം

5 തടവ് ശിക്ഷ അനുഭവിക്കുന്നവരുടെ പെൺമക്കൾക്കുളള വിവാഹ ധനസഹായം

6 അതിക്രമത്തിനിരയായി മരണപ്പെടുകയോ/കിടപ്പിലാവുകയോ/ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തവരുടെ മക്കൾക്കുളള വിദ്യാഭ്യാസ ധനസഹായം

7 അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതർ /ഗുരുതരമായി പരിക്കേറ്റവർ എന്നിവർക്കായുളള സ്വയംതൊഴിൽ ധനസഹായം

8 നല്ല നടപ്പിൽ കഴിയുന്ന പ്രൊബേഷനർമാർക്കുള്ള ധന സഹായ പദ്ധതി


*വയോജനങ്ങൾ*


1 വയോമധുരം – 

ബി.പി.എൽ കുടുംബത്തിൽപ്പെട്ട വയോജനങ്ങൾക്ക് സൗജന്യ ഗ്ലൂക്കോമീറ്റർ വിതരണം.


2 മന്ദഹാസം - 

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് കൃത്രിമ ദന്തനിര നൽകുന്നതിനുള്ള പദ്ധതി.


*ട്രാൻസ്ജെൻഡർ വ്യക്തികൾ* 


➤ ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്‌- ഏഴാം ക്ലാസ്സ്‌ മുതൽ ഡിപ്ലോമ/ഡിഗ്രീ/പിജി തലം വരെ ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്‌.

➤ സഫലം പദ്ധതി - ഡിഗ്രീ/ഡിപ്ലോമ തലത്തിലുള്ള പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നതിനായി ഒരു ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുന്ന പദ്ധതി.

➤ ഹോസ്റ്റൽ സൗകര്യം - ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം/ താമസസൗകര്യം ധനസഹായം അനുവദിക്കുന്ന പദ്ധതി.

➤ SRS പദ്ധതി- ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ധനസഹായം നൽകുന്ന പദ്ധതി.

➤ SRS തുടർചികിത്സ പദ്ധതി - എസ്.ആർ.എസ് കഴിഞ്ഞ ട്രാൻസ്ജൻഡർ വ്യക്തികൾക്ക് പോഷകാഹാരത്തിനും തുടർചികിത്സയ്ക്കും സാമ്പത്തിക സഹായം നൽകുന്ന പദ്ധതി.

➤ വിവാഹ ധനസഹായ പദ്ധതി - ട്രാൻസ്ജെൻഡർ ദമ്പതികൾക്ക് വിവാഹ ധനസഹായം നൽകുന്ന പദ്ധതി.


മറ്റുള്ളവ

➤ മിശ്ര വിവാഹ ധനസഹായ പദ്ധതി - മിശ്ര വിവാഹം ചെയ്തത് കാരണം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതിമാർക്ക് ധനസഹായം ലഭിക്കുന്നതിനുള്ള പദ്ധതി.


എന്നിങ്ങനെ 31 പദ്ധതികളിലേക്ക് അപേക്ഷ നൽകാൻ ജനമൈത്രി ഡിജിറ്റൽ സേവയിൽ അവസരം ഒരുക്കിയിരിക്കുന്നു. 

കേരള സർക്കാരിന്റെ ഈ പദ്ധതികളെക്കുറിച്ചും  ആനുകൂല്യങ്ങളെക്കുറിച്ചും മറ്റുള്ളവർക്ക് കൂടി പങ്കുവയ്ക്കുക 


https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az 

♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦ 

*ജനമൈത്രി ഡിജിറ്റൽ സേവാ കേന്ദ്രം*

അമ്പലമുക്ക് |  ആദിനാട്

ഭാരത സർക്കാർ സ്ഥാപനം 

വാട്സ് ആപ്പ് നമ്പർ 

9747642264 

https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az

♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦ 

https://suneethi.sjd.kerala.gov.in/Citizen_Platform/suneethi/index.php

Friday, September 22, 2023

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ ഒക്ടോബർ 10 മുതൽ സ്വീകരിക്കും


*മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ ഒക്ടോബർ 10 മുതൽ സ്വീകരിക്കും: മന്ത്രി ജി.ആർ അനിൽ*

*മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടിക്കിടെ ഉപഭോക്താക്കളെ അറിയിച്ചതാണ് ഇക്കാര്യം. മുൻഗണനാ കാർഡിനു വേണ്ടി നേരത്തേ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ നിന്ന് അർഹരായി കണ്ടെത്തിയ 11,348 പേർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി മുൻഗണനാ കാർഡുകൾ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.*


C|S|C®

*ജനമൈത്രി ഡിജിറ്റൽ സേവ കോമൺ സർവീസ് സെന്റർ* 

അമ്പലമുക്ക് ,ആദിനാട് 

വിശ്വസ്‌തം| ആധികാരികം | സമഗ്രം 

കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനം 

(affiliated to e - Governance service India Ltd )


ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതുവരെ 90,493 പിഎച്ച്എച്ച് (പിങ്ക്) കാർഡുകളും, 2,96,455 എൻ.പി.എൻ.എസ് (വെള്ള) കാർഡുകളും 7306  എൻ.പി.ഐ (ബ്രൗൺ) കാർഡുകളും ഉൾപ്പെടെ ആകെ 3,94,254 പുതിയ കാർഡുകൾ വിതരണം  ചെയ്തു. കൂടാതെ  3,51,745 പിഎച്ച്എച്ച് കാർഡുകളും 28,793 എഎവൈ (മഞ്ഞ) കാർഡുകളും ഉൾപ്പെടെ 3,22,952 മുൻഗണന കാർഡുകൾ തരം മാറ്റി നൽകിയതായും മന്ത്രി പറഞ്ഞു.


അനധികൃതമായി മുൻഗണന കാർഡ് കൈവശം ഉപയോഗിച്ചിരുന്നവരിൽ നിന്ന് 2021 മേയ് 21 മുതൽ ഈ വർഷം ഓഗസ്റ്റ് വരെ 44,609 റേഷൻ കാർഡുകൾ പിടിച്ചെടുത്തു. 5,21,48,697  രൂപ   പിഴ ഈടാക്കുകയും ചെയ്തു. അനർഹർ കൈവശം വെച്ചിട്ടുള്ള മുൻഗണന കാർഡുകൾ കണ്ടെത്തുന്നതിന് ആരംഭിച്ച 'ഓപ്പറേഷൻ യെല്ലോ' യുടെ  ഭാഗമായി  4,19,19,486 രൂപ പിഴ ഈടാക്കുകയും ചെയ്തു.


ജൂലൈ മാസത്തിൽ നടന്ന ഫോൺ ഇൻ പരിപാടിയിൽ 24 പരാതികളാണ് ലഭിച്ചത്.  15പരാതികൾ മുൻഗണനാ കാർഡുമായി ബന്ധപ്പെട്ടുള്ളവ ആയിരുന്നു. മറ്റുള്ളവ റേഷൻ വിതരണം, സപ്ലൈകോ സേവനങ്ങൾ എന്നിവ സംബന്ധിച്ചുള്ളതായിരുന്നു. അവ ഓരോന്നും പരിശോധിച്ചു പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az 

BPL അപേക്ഷ നൽകാൻ അപേക്ഷകർ താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ കൈയിൽ കരുതേണ്ടതാണ്.

1. വരുമാന സർട്ടിഫിക്കറ്റ്

2. വീടിന്റെ വിസ്തീർണ്ണം കാണിക്കുന്ന സാക്ഷ്യപത്രം (പഞ്ചായത്ത് സെക്രട്ടറി നൽകുന്നത് )

3. ഏറ്റവും പുതിയ നികുതി ചീട്ടിന്റെ പകർപ്പ് 

4. 2009 ലെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബം ആണെങ്കിൽ ആയത് കാണിക്കുന്ന സാക്ഷ്യപത്രം പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ടത്

5. 2009 ലെ ബിപിഎൽ ലിസ്റ്റിൽ പെട്ടിട്ടില്ലാത്ത കുടുംബങ്ങൾ, ആയതിനുള്ള അർഹതയുള്ളതാണെന്ന് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം 

6. സ്ഥലം ഇല്ലെങ്കിൽ ആയത് കാണിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം 

7. വീടില്ലെങ്കിൽ ആയത് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം 

8. രോഗാവസ്ഥ/ഭിന്നശേഷി ഉള്ളവർ ആയത് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്

9. പട്ടിക ജാതി /വർഗ്ഗം : തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്

10. വിധവ ഗൃഹനാഥയാണെങ്കിൽ : വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് ,നിലവിലെ പെൻഷൻ രേഖകൾ etc.

11. ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ : വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം

12. ആശ്രയ വിഭാഗം: ഗ്രാമപ്പഞ്ചായത്ത് CDS ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം

(മേൽ പറഞ്ഞ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം കാർഡുടമകൾ സ്വയം ഉറപ്പുവരുത്തേണ്ടതാണ്. അപേക്ഷ സംബന്ധിച്ച് വരുന്ന ഫോൺ മെസ്സേജുകൾ കൃത്യമായി നിരീക്ഷിക്കേണ്ടതുമാണ്.)


താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല


1. കാർഡിലെ  ഏതെങ്കിലും അംഗം:-

 a. സർക്കാർ/പൊതുമേഖല ജീവനക്കാർ

 b. ആദായ നികുതി ദായകർ

c. സർവീസ് പെൻഷണർ

d. 1000+ ചതുരശ്ര അടി വീട് ഉടമ

e. നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ

 f. പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc)

2. കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി

a. ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)

 b. 25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപ്പെടെ)

മേൽ അയോഗ്യതകൾ ഇല്ലാത്ത കുടുംബങ്ങളിൽ താഴെ പറയുന്ന വിഭാഗങ്ങൾ മാർക്ക് അടിസ്ഥാനമില്ലാതെ മുൻഗണനക്ക് അർഹർ ആണ്.

a. ആശ്രയ പദ്ധതി

b. ആദിവാസി

c. കാൻസർ,ഡയാലിസിസ്, അവയവമാറ്റം, HIV, വികലാംഗർ, ഓട്ടിസം, ലെപ്രസി ,100% തളർച്ച രോഗികൾ

d. നിരാലംബയായ സ്ത്രീ (വിധവ,അവിവാഹിത,ഡൈവോർസ്) കുടുംബനാഥ ആണെങ്കിൽ (പ്രായപൂർത്തിയായ പുരുഷൻമാർ കാർഡിൽ പാടില്ല)

ഇവ കഴിഞ്ഞ് മാർക്ക് അടിസ്ഥാനത്തിൽ മുൻഗണന അനുവദിക്കും.

മാർക്ക് ഘടകങ്ങൾ :-

1. 2009 ലെ BPL സർവേ പട്ടിക അംഗം/ BPL കാർഡിന് അർഹനാണ് എന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം

2. ഹൃദ്രോഗം

3. മുതിർന്ന പൗരൻമാർ

4. തൊഴിൽ  

5 .പട്ടികജാതി

6. വീട് /സ്ഥലം ഇല്ലാത്തവർ

7. വീടിൻ്റെ അവസ്ഥ

8. സർക്കാർ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, lAY, LIFE തുടങ്ങിയവ:)

9. വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്

(അവശത ഘടകങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ/ രേഖകൾ അപേക്ഷക്ക് ഒപ്പം സമർപ്പിക്കേണ്ടതാണ്.)

***********************

C|S|C®

*ജനമൈത്രി ഡിജിറ്റൽ സേവ കോമൺ സർവീസ് സെന്റർ* 

അമ്പലമുക്ക് ,ആദിനാട് 

വിശ്വസ്‌തം| ആധികാരികം | സമഗ്രം 

കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനം 

(affiliated to e - Governance service India Ltd )

➖➖➖➖➖➖➖

കൂടുതൽ വാർത്തകൾ അറിയാൻ CSC ഡിജിറ്റൽ സേവാ അമ്പലമുക്കിന്റെ ഏതെങ്കിലും ഒരു ന്യൂസ്  ഗ്രൂപ്പിൽ മാത്രം അംഗമാവൂ.

https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az 

➖➖➖➖➖➖➖

എലാവിധ ഓണ്ലൈൻ സേവനങ്ങൾ

DTP മലയാളം,ഇംഗ്ലീഷ്

ലാമിനേഷൻ

ATM 

പിഎം കിസാൻ , പാൻ കാർഡ്, പാസ്പോര്ട്ട് ,ഡിജി പേ, IRCTC ടെലി- ലോ,PM വിശ്വകർമ്മ പദ്ധതി, ഇ ശ്രമം പദ്ധതി NPS എന്നിവയുടെ സർക്കാർ അംഗീകൃത കേന്ദ്രം.

➖➖➖➖➖➖➖

ഡിജിറ്റൽ സേവാ കോമൺ സർവീസ് സെന്റർ

പ്രവർത്തന സമയം

തിങ്കൾ - ശനി 

രാവിലെ 8.30 മുതൽ വൈകിട്ട് 6 മണിവരെ മാത്രം.

ഞായർ അവധി.

ലൊക്കേഷൻ മാപ്പ്

https://goo.gl/maps/CYntPyj6baJYt2qs7 


ഞങ്ങളുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യണേ 

https://whatsapp.com/channel/0029Va9W5D91HspzVpRd8t2O 

Monday, September 18, 2023

ആയുഷ്മാൻ ഭാരത് പ്രധാന മന്ത്രി ജാൻ ആരോഗ്യ യോജന - കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി






*ആയുഷ്മാൻ ഭാരത് പ്രധാന മന്ത്രി ജാൻ ആരോഗ്യ യോജന - കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി* 

കേന്ദ്ര സർക്കാരിന്റെയും കേരളസർക്കാരിന്റെയും സംയുക്ത പദ്ധതി ആണിത്. ഇപ്പോൾ ഇതിലേക്ക് പുതിയതായി അംഗത്വം നൽകുന്നില്ല.എന്നാൽ ലിസ്റ്റിൽ ഉൾപ്പെട്ട അംഗത്തിന്റെ റേഷൻ കാർഡിൽ പേര് വന്നിട്ടുള്ള എല്ലാവർക്കും അതിനു സാധിക്കും. 

പുതിയ ATM കാർഡ് രൂപത്തിൽ ഇൻഷുറൻസ് കാർഡ് പ്രിന്റ് ചെയ്തു സൂക്ഷിക്കാം. ആദിനാട് ശക്തികുളങ്ങര ദേവീക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന ഭാരത് സർക്കാർ സ്ഥാപനമായ ജനമൈത്രി ഡിജിറ്റൽ സേവാ കോമൺ സർവീസ് സെന്ററിലൂടെ സാധിക്കും.

നിങ്ങളുടെ പക്കലുള്ള ഇൻഷുറൻസ് കാർഡ്, ആധാർകാർഡ്, ആധാർ ലിങ്ക് ചെയ്ത ഉപയോഗത്തിലിരിക്കുന്ന ഫോൺ എന്നിവ കൊണ്ടുവരിക. OTP യും ബയോമെട്രിക്  ആതെന്റിക്കേഷനും ആവശ്യമായതിനാൽ വ്യക്തികൾ നേരിട്ട് എത്തിച്ചേരേണ്ടത് ആണ്. 

രോഗിയായി ആശുപത്രിയിൽ പോകുമ്പോൾ, പദ്ധതിയിൽ ഉൾപ്പെട്ട കുടുംബാംഗത്തിന്റെ ഇൻഷുറൻസ് കാർഡ്,ആധാർ മൊബൈൽ,റേഷൻ കാർഡ് എന്നിവ ആശുപത്രിയിൽ നൽകിയാൽ അവർ ഈ കാർഡിന് നിങ്ങൾക്ക് അർഹത ഉണ്ടെങ്കിൽ അത് ചെയ്തു തരും. എന്നാൽ മുൻകൂട്ടി കാർഡ് കൈവശം സൂക്ഷിച്ചാൽ ഇതിനു ഉണ്ടാകുന്ന കാല താമസം ഒഴിവാക്കാം. ആയതിനാൽ ആരും നിര്ബന്ധമായി കാർഡ് EKYC ചെയ്യേണ്ടതില്ല 

*ഇത്തരം വാർത്തകൾ പോലെ പ്രയോജനപ്രദമായ കൂടുതൽ വാർത്തകൾക്ക് വേണ്ടി താഴെകാണുന്ന ഗ്രൂപ്പിലൂടെ ജോയിൻ ചെയ്യുക* 

https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az


*സംശയങ്ങൾക്ക് താഴെകാണുന്ന ലിങ്കിലൂടെ ജോയിൻ ചെയ്തു ചോദിക്കാം* 

https://chat.whatsapp.com/I8LNoVdXMXNKNW695NdbVF

ഇത്തരം വാർത്തകൾ പോലെ പ്രയോജനപ്രദമായ കൂടുതൽ വാർത്തകൾക്ക് വേണ്ടി താഴെകാണുന്ന ഗ്രൂപ്പിലൂടെ ജോയിൻ ചെയ്യുക 


ഈ പദ്ധതിയർ കുറിച്ച് ചില അടിസ്ഥാന കാര്യങ്ങൾ സൂചിപ്പിക്കാം.മനസ്സിലാക്കുക. മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കുകയോ പോസ്റ്റ് ഷെയർ ചെയ്യുകയോ ചെയ്യുക.


🔉 *ആയുഷ്മാൻ ഭാരത് അഭിയാൻ — പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (PMJAY)*


ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (എ ബി – പി എം ജെ എ വൈ) പദ്ധതി ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണ്.  ഭാരത സർക്കാർ ആവിഷ്ക്കരിച്ച ഈ പദ്ധതി പ്രകാരം  ഒരു വ്യക്തിക്കോ അല്ലെങ്കിൽ കുടുംബാംഗങ്ങൾക്കോ ചികിത്സക്കായി 5 ലക്ഷം രൂപ വരെ വിനിയോഗിക്കാവുന്നതാണ്. നാഷണൽ ഹെൽത്ത് പ്രോട്ടക്ഷൻ സ്‌കീമിന്റെ പുതുക്കിയ രൂപമാണ് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി. നിലവിലെ ആർ എസ് ബി വൈ പദ്ധതികൾക്കു ഉപരിയായി എസ് ഇ സി സി 2011 ഡേറ്റ ബേസിലെ അർഹരായ മുഴുവൻ കുടുംബാംഗങ്ങളെ ഉൾപ്പെടുത്താൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു. കേന്ദ്ര – സംസ്ഥാന സർക്കാർ ഫണ്ടു ഉപയോഗിച്ചാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്.

*കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 60:40 എന്ന അനുപാതത്തിലാണ് പദ്ധതിക്കായി നൽകുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക്, സംഭാവന പദ്ധതി 90:10 അനുപാതമാണ്.*


ആയുഷ്മാൻ ഭാരത്-ദേശീയ ആരോഗ്യനയം 2017 ന്റെ ഭാഗമായി നടപ്പാക്കപ്പെട്ട കേന്ദ്ര സർക്കാരിന്റെ പതാക വാഹക പദ്ധതികളിലോന്നാണ് ആയുഷ്മാൻ ഭാരത്. ഭാരത പൗരൻമാർക്കായി നടപ്പാക്കപ്പെട്ട സമഗ്രാരോഗ്യ പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. ഇതിനു പ്രധാനമായും രണ്ട് അനുബന്ധ ഘടകങ്ങൾ ഉണ്ട്.


• ഹെൽത്ത് & വെൽനെസ്സ് സെന്റർ

• പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന

PMJAY പ്രത്യേകതകൾ

• പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിൽ നടപ്പാക്കുന്ന പദ്ധതിയാണിത്.

• ഇതുപ്രകാരം സർക്കാർ സ്വകാര്യ മേഖലകളിലെ ചികിത്സക്കായി ഓരോ വർഷവും അർഹതപ്പെട്ട കുടുംബങ്ങൾക്കു 5 ലക്ഷം രൂപ വരെ ലഭിക്കുന്നതായിരിക്കും.

• പരിപൂർണ്ണമായ ചികിത്സ ഈ പദ്ധതിയിലൂടെ നല്കപ്പെടുന്നു

• ചികിത്സ രംഗത്തെ വർദ്ധിച്ചു വരുന്ന ചെലവുകൾ താങ്ങാൻ സാധാരണക്കാർക്കു ഈ പദ്ധതി ഒരു കൈത്താങ്ങ് ആയിരിക്കും.

• പരിശോധനക്കോ ചികിത്സക്കോ വേണ്ടി ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിനു മുൻപുള്ള 3 ദിവസത്തെ ചെലവും കൂടാതെ       ആശുപത്രി വാസത്തിനു ശേഷമുള്ള 15 ദിവസത്തെ ചെലവും ഈ പദ്ധതിയിലൂടെ നിർവഹിക്കപ്പെടുന്നതായിരിക്കും.

• കുടുംബാംഗങ്ങങ്ങളുടെ പ്രായം, ലിംഗം എന്നിവ പരിഗണിക്കാതെ തന്നെ എല്ലാ വ്യക്തികൾക്കും ചികിത്സ ആനുകൂല്യം KASP-PMJAY      പദ്ധതിയിലൂടെ ലഭിക്കുന്നതായിരിക്കും.

• സർക്കാർ സ്വകാര്യ ആശുപത്രിയെന്ന പരിഗണന കൂടാതെ രാജ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളിൽ നിന്നും പണമീടാക്കാതെ തന്നെ ചികിത്സ ലഭിക്കുന്നതായിരിക്കും.

https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az

•ഈ ക്ലൈമിൽ മരുന്നുകൾ, മറ്റാവശ്യ വസ്തുക്കൾ, പരിശോധനകൾ, ഡോക്ടർ ഫീസ്, മുറി വാടക, ഓപ്പറേഷൻ തീയറ്റർ ചാർജുകൾ , ഐസിയു ചാർജ്ജ്, ഭക്ഷണം, ഇംപ്ലാൻറ് ചാർജുകൾ എന്നിവ ഉൾപ്പെടുന്നതായിരിക്കും.

• ചികിത്സയുമായി ബന്ധപ്പെട്ടുണ്ടാകാൻ സാധ്യതയുള്ള മറ്റു അനുബന്ധ പ്രത്യാഘ്യാതങ്ങൾക്കും സഹായം ലഭിക്കുന്നതായിരിക്കും.


*ഈ പദ്ധതി പ്രയോജനപ്പെടുത്തുന്ന രോഗികളിൽ നിന്ന് അധിക തുക ഈടാക്കരുതെന്ന് സർക്കാർ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

അഴിമതിയില്ലാതെ കൃത്യസമയത്ത് സേവനങ്ങൾ എത്തിക്കുന്നതിനാണിത്*

https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az


➖➖➖➖➖➖➖

കൂടുതൽ അറിയുവാനും  അപേക്ഷ നൽകുന്നതിനും 

സന്ദർശിക്കുക 

ജനമൈത്രി ഡിജിറ്റൽ സേവാ കേന്ദ്രം 

-ഒരു ഭാരത സർക്കാർ സ്ഥാപനം-

സമഗ്രം | ആധികാരികം | വിശ്വസ്‌തം

സർക്കാർ സർക്കാർ ഇതര വർത്തകളെക്കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും യഥാ സമയം അറിയുന്നതിന് ജനമൈത്രി ഡിജിറ്റൽ സേവയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുക. 

https://whatsapp.com/channel/0029Va9W5D91HspzVpRd8t2O


ചുവടെയുള്ള ലിങ്കിൽ  കൂടി വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ സാധിക്കും 

https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az


*പ്രവർത്തന സമയം*

തിങ്കൾ - ശനി 

രാവിലെ 9 മുതൽ വൈകിട്ട് 6 മണിവരെ മാത്രം.

ഞായർ അവധി.

*ലൊക്കേഷൻ മാപ്പ്*

https://goo.gl/maps/CYntPyj6baJYt2qs7   

Thursday, September 14, 2023

👉CSC NPS (എൻപിഎസ്) കാമ്പെയ്‌ൻ 2023

👉CSC NPS (എൻപിഎസ്) കാമ്പെയ്‌ൻ 2023 


ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ചുവടെയുള്ള ലിങ്ക് ഉപയോഗിക്കുക 

JOIN TO OUR GROUP

ഇന്ത്യയിലെ പൗരന്മാർക്ക് വാർദ്ധക്യ സുരക്ഷ നൽകുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ഏറ്റവും ജനപ്രിയമായ ദീർഘകാല വോളണ്ടറി കം നിക്ഷേപ പദ്ധതിയായ എൻ പി എസ്  അച്ചടക്കമുള്ള സമ്പാദ്യം വളർത്തുന്നതിന് സഹായിക്കുന്നു.

എൻപിഎസ് പ്രോത്സാഹിപ്പിക്കുന്നതിനായി സെപ്‌റ്റംബർ 11 മുതൽ ഒക്ടോബർ 11 വരെ CSC വഴി എൻപിഎസ് കാമ്പെയ്‌ൻ നടത്തുന്നു. ആദിനാട് ശക്തികുളങ്ങര CSC  ഡിജിറ്റൽ സേവാ കോമൺ സർവീസ് സെന്ററിലൂടെ 18 വയസ്സ് പൂർത്തീകരിച്ച ഏതൊരാൾക്കും NPS ൽ അംഗമാകാനുള്ള സൗജന്യ അവസരം ലഭിക്കുന്നു. 

കൂടുതൽ അറിയുന്നതിന് അമ്പലമുക്ക് ഡിജിറ്റൽ സേവാ സന്ദർശിക്കുക 


എന്താണ് NPS (ദേശീയ പെൻഷൻ പദ്ധതി)?




➤ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) ആണ് നാഷണൽ പെൻഷൻ സ്കീം എന്നറിയപ്പെടുന്ന എൻപിഎസ് നിയന്ത്രിക്കുന്നത്. ദേശീയ പെൻഷൻ പദ്ധതി എന്നത് കേന്ദ്ര ഗവൺമെന്റ് ആവിഷ്‌കരിച്ച ഒരു പദ്ധതിയാണ്.


പെൻഷൻ പരിഷ്‌കാരങ്ങൾ സ്ഥാപിക്കുന്നതിനും വിരമിക്കലിന് വേണ്ടി പണം സൂക്ഷിക്കുന്ന ശീലം ജനങ്ങളിൽ വളർത്തുന്നതിനും എൻപിഎസ് പദ്ധതി ലക്ഷ്യമിടുന്നു. ദേശീയ പെൻഷൻ സ്കീം അല്ലെങ്കിൽ എൻപിഎസ് പ്രകാരം, ഒരു വ്യക്തിഗത റിട്ടയർമെന്റ് അക്കൗണ്ട് തുറക്കാൻ കഴിയും, NPS സ്കീം എല്ലാവർക്കും ലഭ്യമാണ്, എല്ലാ സർക്കാർ ജീവനക്കാർക്കും നിർബന്ധമാണ്.


രണ്ട് തരത്തിലുള്ള പെൻഷൻ അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ ഉൾപ്പെടുന്നവ-


NPS ടയർ I - ഇത് പിൻവലിക്കുന്നതിന് നിയന്ത്രണങ്ങളുള്ള ഒരു പെൻഷൻ അക്കൗണ്ടാണ്.


NPS ടയർ II - ഇതൊരുസേവിംഗ്സ് അക്കൗണ്ട് സാമ്പത്തിക പ്രതിസന്ധികൾ നേരിടാൻ അത് പിൻവലിക്കാവുന്നതാണ്. ഒരു എൻപിഎസ് ടയർ II അക്കൗണ്ട് തുറക്കുന്നതിന് സജീവമായ ടയർ I അക്കൗണ്ട് നിർബന്ധമാണ്.



➤ NPS സ്കീമിന് ചെലവ് കുറവാണ്

ഒരു NPS സ്കീമിൽ നിക്ഷേപിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക പ്രതിമാസം 500 രൂപയും, പ്രതിവർഷം 6,000 രൂപയാണ്. അതിനാൽ, വാർഷിക സമ്പാദ്യം 6,000 രൂപയിൽ താഴെയുള്ളവർക്ക് ഈ സ്കീമിൽ എളുപ്പത്തിൽ നിക്ഷേപിക്കാം. കൂടാതെ, സർക്കാർ പിന്തുണയുള്ള പദ്ധതിയായതിനാൽ ഫണ്ട് കൈകാര്യം ചെയ്യുന്ന ഫണ്ട് മാനേജർമാർ ഈടാക്കുന്ന ഫീസ് കുറവാണ്.


➤  പ്രൊഫഷണലുകളാണ് NPS അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്

എൻ‌പി‌എസിന് കീഴിലുള്ള ഫണ്ടുകൾ കൈകാര്യം ചെയ്യുന്നത് പരിചയസമ്പന്നരായ ഫണ്ട് മാനേജർമാരാണ്, ഇത് നല്ല എൻ‌പി‌എസ് വരുമാനത്തിലേക്ക് നയിക്കുന്ന ഫണ്ടുകളുടെ മികച്ച നിക്ഷേപ മാനേജ്‌മെന്റ് ഉറപ്പാക്കുന്നു.


➤ 60 ൽ  പിൻവലിക്കൽ

60 വയസ്സിൽ / റിട്ടയർമെന്റിൽ നിങ്ങൾക്ക് പിൻവലിക്കാവുന്ന പരമാവധി കോർപ്പസ് 60 ശതമാനമാണ് (സഞ്ചിത സമ്പത്തിന്റെ) ബാക്കി തുക, അതായത്, വരിക്കാരന് പ്രതിമാസ പെൻഷൻ നൽകുന്ന പെന്ഷന്  വിനിയോഗിക്കേണ്ടതുണ്ട്.


➤ വിരമിക്കുന്ന സമയത്തോ 60 വയസ്സ് തികയുമ്പോഴോ 100% പിൻവലിക്കൽ

വിരമിക്കൽ തീയതിയിൽ അല്ലെങ്കിൽ 60 വയസ്സ് പൂർത്തിയാകുമ്പോൾ NPS അക്കൗണ്ടിലെ ആകെ തുക INR 2 ലക്ഷത്തിൽ കുറവാണെങ്കിൽ, വരിക്കാരന് (സ്വവലംബൻ ഉപയോക്താക്കൾ ഒഴികെ) പൂർണ്ണമായി പിൻവലിക്കാനുള്ള ഓപ്ഷൻ ലഭിക്കും.

ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ചുവടെയുള്ള ലിങ്ക് ഉപയോഗിക്കുക 

JOIN TO OUR GROUP


തയ്യൽ പഠിക്കാം !! വീട്ടിലിരുന്നു !!


*ഗ്രാമീണ മേഖലയിൽ തൊഴിൽ നൈപുണ്യം സാധ്യമാക്കുന്നതിനു CSC ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായാ ഉഷ ഇന്റർ നാഷണൽ ലിമിറ്റഡ് എന്ന കമ്പനിയുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി ആണ് SEWING TAILORING CERTIFICATION കോഴ്സ്.*


പുതിയതായി ടൈലറിംങ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും  ടൈലറിംങ് അറിയുകയും ഒരു അംഗീകൃത സർട്ടിഫിക്കേഷൻ ഇല്ലാത്തതുകൊണ്ട് മെച്ചപ്പെട്ട തൊഴിൽ മേഖല കണ്ടെത്തുന്നതിന് പ്രയാസം നേരിടുന്നവർക്കും ഉപയോഗപ്പെടുത്താവുന്ന  ഉഷ ഇന്റർനാഷണലുമായി സഹകരിച് CSC ലഭ്യമാക്കിയിട്ടുള്ള ഒരു ഓൺലൈൻ കോഴ്സ് ആണ് ഇത്. https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az


👉 മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടുകൂടി നടത്തുന്ന ഒരു ഓൺ ലൈൻ കോഴ്സ് ആണിത്*


👉 പഠന കാലാവധി 800 മണിക്കൂർ ആണ്.*


👉 കുറഞ്ഞ പ്രായപരിധി 15 വയസ്സ് ആണ്.*


👉 പഠിതാവിന്റെ സൗകര്യപ്രദമായ സമയത്തു പരിശീലനം പൂർത്തിയാക്കാം* 


👉 കോഴ്സ് പഠിച്ചു അസ്സെസ്സ്മെന്റ് വിജയകരമായി പൂർത്തിയാക്കുന്നവര്ക്ക് സർട്ടിഫിക്കറ്റു ലഭിക്കുന്നു.*


👉 *കോഴ്സ് പഠിക്കുന്നതിനു പ്രത്യേക യോഗ്യത ഒന്നും ആവശ്യമില്ല* 


👉 വെറും 499 രൂപയ്ക്ക് ഈ കോഴ്സിൽ ചേരാം*


👉 12 ഭാഷകളിൽ ഈ കോഴ്സ് ലഭിക്കുന്നു*  


ഈ പരിശീലന പദ്ധതിയിൽ അഡ്മിഷൻ എടുക്കുന്നതിനു ആദിനാട് ശക്തികുളങ്ങര ദേവീക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന ഭാരത സർക്കാർ സ്ഥാപനമായ ഡിജിറ്റൽ സേവാ കോമൺ സർവീസ് സെന്ററിൽ എത്തി കോഴ്സ് ഫീസ് മാത്രം നൽകി സൗജനയമായി രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്ന സമയത്തു നൽകുന്നതാണ്. https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az


വീട്ടിലിരുന്നു തന്നെ ഒരു തൊഴിൽ, നമ്മുടെ സൗകര്യപ്രദമായ സമയത്തു തന്നെ, നേടാൻ കിട്ടുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.


അമ്പലമുക്ക് CSC ഡിജിറ്റൽ സേവയിലെത്തി ഉടൻ സൗജന്യമായി രജിസ്റ്റർ ചെയ്യുക.**

contact number 9947123221


വോട്ടേഴ്സ് ഐഡി കാർഡ് ഡിജിറ്റൽ കോപ്പി ഡൗൺലോഡ് ചെയ്യാം

 

വോട്ടേഴ്സ് ഐഡി കാർഡ് ഡിജിറ്റൽ കോപ്പി ഡൗൺലോഡ് ചെയ്യാം




e-EPIC എന്നത് ഇപിഐസിയുടെ പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് (PDF) പതിപ്പാണ്, അത് മൊബൈലിലോ കമ്പ്യൂട്ടറിൽ സ്വയം പ്രിന്റ് ചെയ്യാവുന്ന രൂപത്തിലോ ഡൗൺലോഡ് ചെയ്യാം. അങ്ങനെ ഒരു വോട്ടർക്ക് കാർഡ് അവന്റെ/അവളുടെ മൊബൈലിൽ സൂക്ഷിക്കാനും ഡിജി ലോക്കറിൽ അപ്‌ലോഡ് ചെയ്യാനോ പ്രിന്റ് എടുത്ത് സ്വയം ലാമിനേറ്റ് ചെയ്യാനോ കഴിയും. പുതിയ രജിസ്ട്രേഷനായി പിസിവി ഇപിഐസി നൽകിയതിന് പുറമേയാണിത്.

 പഴയ ലാമിനേഷൻ കാർഡുകൾ മാറ്റി ഡിജിറ്റൽ കാർഡുകൾ ആക്കുന്നതിനു ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ് 

പുതിയ സംവിധാനം അനുസരിച്ച്‌ വോട്ടർമാർക്ക് അവരുടെ തെരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാനും ഡിജിറ്റൽ പതിപ്പ് ഉപയോഗിച്ച്‌ വോട്ട് ചെയ്യാനും കഴിയും. 

e-EPIC അഥവാ ഇലക്‌ട്രോണിക് ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് എന്ന സുരക്ഷിത പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് (PDF) മൊബൈലിലോ കമ്പ്യൂട്ടറിലോ  ഡൗൺലോഡ് ആക്കി പ്രിന്റ് ചെയ്‌തെടുക്കാം. അല്ലെങ്കിൽ  പ്രിന്റെടുത്ത് ലാമിനേറ്റ് ചെയ്തോ, ATM കാർഡ് രൂപത്തിലോ സൂക്ഷിക്കാം.

ഇലക്ഷൻ വകുപ്പ് അറിയിപ്പ്

KL എന്ന് തുടങ്ങുന്ന എല്ലാ വോട്ടർ ഐ.ഡി കാർഡ് നമ്പറുകളും ഒഴിവാക്കി.

(ഉദാ:  KL/05/031/102XXX)

പകരം പുതിയ ഐഡി നമ്പർ അലോട്ട് ചെയ്തിട്ടുണ്ട്.

Official Website: https://voters.eci.gov.in

കൂടുതൽ അറിയുവാനും അപേക്ഷ നൽകുന്നതിനും 

സന്ദർശിക്കുക 

C|S|C®

ഡിജിറ്റൽ സേവാ 

അമ്പലമുക്ക്,ആദിനാട്.

കേന്ദ്ര സർക്കാർ സംരംഭം

➖➖➖➖➖➖➖

ഭാരത സർക്കാർ സംരംഭമായ ആദിനാട്  അമ്പലമുക്ക്  ഡിജിറ്റൽ സേവയുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കൂടി ജോയിൻ ചെയ്യുക.

കൂടുതൽ വാർത്തകൾ അറിയാൻ CSC ഡിജിറ്റൽ സേവാ അമ്പലമുക്കിന്റെ ഏതെങ്കിലും ഒരു ന്യൂസ്  ഗ്രൂപ്പിൽ മാത്രം അംഗമാവൂ.

➖➖➖➖➖➖➖

എലാവിധ ഓണ്ലൈൻ സേവനങ്ങൾ

DTP മലയാളം,ഇംഗ്ലീഷ്

ലാമിനേഷൻ

ATM 

പാൻ കാർഡ്, പാസ്പോര്ട്ട് ,ഡിജി പേ, IRCTC ടെലി- ലോ എന്നിവയുടെ സർക്കാർ അംഗീകൃത കേന്ദ്രം.

➖➖➖➖➖➖➖

*ഡിജിറ്റൽ സേവാ കോമൺ സർവീസ് സെന്റർ*

അമ്പലമുക്ക് ,ആദിനാട് 

വിശ്വസ്‌തം| ആധികാരികം | സമഗ്രം 

കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനം 

(affiliated to e - Governance service India Ltd )


*പ്രവർത്തന സമയം*

തിങ്കൾ - ശനി 

രാവിലെ 9 മുതൽ വൈകിട്ട് 6 മണിവരെ മാത്രം.

ഞായർ അവധി.

*ലൊക്കേഷൻ മാപ്പ്*


IMPORTANT POSTS

JEE-Main Registration Started @ Janamythri CSC Ampalamukku

 🎓    JEE-Main സീസൺ-1 അപേക്ഷ സമർപ്പണം ആരംഭിച്ചു 🍄  എൻഐടികളിലേക്കും ഐഐ ഐടികളിലേക്കും മറ്റുമുള്ള ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിന...