Tuesday, May 23, 2023

CMS കോളേജ് (AUTONOMOUS) യൂജി പിജി കോഴ്സുകളിലേക്കുള്ള അപേക്ഷ ആരംഭിച്ചു

 

CMS കോളേജ് (AUTONOMOUS) യൂജി പിജി കോഴ്സുകളിലേക്കുള്ള അപേക്ഷ ആരംഭിച്ചു


2023 അധ്യയന വർഷത്തേക്കുള്ള UG, PG കോഴ്‌സുകളിലേക്കുള്ള അപേക്ഷ ആരംഭിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക കോളേജ് വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം. അംഗീകൃത ബോർഡിൽ നിന്ന് ഹയർസെക്കൻഡറി പരീക്ഷയോ തത്തുല്യമോ ആയ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് അർഹതയുണ്ട്.


യൂജി കോഴ്സുകൾക്ക് General വിഭാഗത്തിൽ പെട്ടവർക്ക് 300 രൂപയും SC/ST വിഭാഗത്തിൽ പെട്ടവർക്ക് 100 രൂപയും ആണ് അപേക്ഷ ഫീസ്. പിജി കോഴ്സുകൾക്ക് General വിഭാഗത്തിൽ പെട്ടവർക്ക് 400 രൂപയും SC/ST വിഭാഗത്തിൽ പെട്ടവർക്ക് 200 രൂപയും ആണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിച്ചതിനു ശേഷമുള്ള അറിയിപ്പുകൾ മൊബൈൽ നമ്പറിലും, ഇ മെയിൽ ഐഡി യിലുമായിരിക്കും വരിക. അതിനാൽ അവ കറക്റ്റ് കൊടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.


Official Website: https://cmscollege.ac.in


യൂജി കോഴ്സുകളിലേക്കുള്ള അപേക്ഷ: Link


കൂടുതൽ വിവരങ്ങൾക്ക്: PDF


പിജി കോഴ്സുകളിലേക്കുള്ള അപേക്ഷ: Link


കൂടുതൽ വിവരങ്ങൾക്ക്: PDF


എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം കൂടുതൽ അറിയുന്നതിനും അപേക്ഷ നൽകുന്നതിനും സമീപിക്കുക

CSC ഡിജിറ്റൽ സേവ കേന്ദ്രം അമ്പലമുക്ക്, ആദിനാട്. ശക്തികുളങ്ങര ദേവീക്ഷേത്രത്തിന് സമീപം. ____________________________ ഒരു കേന്ദ്രസർക്കാർ അംഗീകൃത സ്ഥാപനം 📞 9947123221 9747642264 സർക്കാർ സർക്കാരിതര സേവനങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ആധികാരികമായി അറിയുന്നതിനും അപേക്ഷകൾ നൽകുന്നതിനും കേന്ദ്രസർക്കാർ സ്ഥാപനമായ C|S|C® അമ്പലമുക്ക്,ആദിനാടിന്റെ ഔദ്യോഗിക ഗ്രൂപ്പിൽ ജോയിൻ ചെയ്യുക വാട്സ് ആപ്പ്

link ടെലിഗ്രാം

link Working Time 🔓&🔒: 8.30am & 6pm Sunday Holiday 📧 e-mail janamythriadinadu@gmail.com ലൊക്കേഷൻ link ■■●●●●●●●●●●●●●●●●■■

പ്ലസ് വണ്‍ പ്രവേശനം അപേക്ഷ ജൂണ്‍ രണ്ടുമുതല്‍ ആരംഭിക്കും


 പ്ലസ് വണ്‍ പ്രവേശനം അപേക്ഷ ജൂണ്‍ രണ്ടുമുതല്‍ ആരംഭിക്കും

__________________________________

കൂടുതൽ അറിയുന്നതിനും  അപേക്ഷ നൽകുന്നതിനും   സമീപിക്കുക 

CSC ഡിജിറ്റൽ സേവ കേന്ദ്രം

അമ്പലമുക്ക്, ആദിനാട്.

ശക്തികുളങ്ങര ദേവീക്ഷേത്രത്തിന് സമീപം.

_______________________________

ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ടു മുതൽ അപേക്ഷിക്കാം. കഴിഞ്ഞ വർഷത്തേതു പോലെ അഞ്ചുഘട്ടങ്ങളിലായി പ്രവേശന നടപടികൾ പൂർത്തീകരിക്കാനാണ് സർക്കാർ തലത്തിലെ ധാരണ. ജുലൈ ആദ്യം ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി ഓരോ ജില്ലയിലും ആവശ്യാനുസരണം സീറ്റ് വർധിപ്പിച്ച് നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 

വിദ്യാഭ്യാസ ജില്ലയുടെ അടിസ്ഥാനത്തിൽ കണക്കെടുത്ത് സീറ്റുകൾ വർധിപ്പിക്കുന്നതാണ്. ഒന്നാം അലോട്ട്മെന്റിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. കഴിഞ്ഞ അധ്യയന വർഷം അനുവദിച്ച 81 ബാച്ചുകളും നിലനിർത്താനാണ് തീരുമാനം. 4,17,864 ലക്ഷം കുട്ടികളാണ് എസ്.എസ്.എൽ.സി ജയിച്ചത്. സിബിഎസ്ഇ ഉൾപ്പെടെയുള്ള ബോർഡുകളിൽ നിന്ന് 75000 കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് കേരളത്തിൽ അപേക്ഷിക്കും. പ്ലസ് വൺ, ഐ.ടിഎ, പോളിടെക്ക്നിക്ക് ഉൾപ്പെടെ നാലുലക്ഷത്തി അറുപത്തി അയ്യായിരത്തോളം സീറ്റുകളാണ് ഉള്ളത്.

പ്ലസ് വൺ അഡ്മിഷൻ എങ്ങനെ അപേക്ഷിക്കാം


( 2023-24 പ്രോസ്പെക്ട്സ് പ്രകാരം ഉള്ളത്. 

2024-25 വർഷത്തെ പ്രോസ്‌പെക്ട്‌സിൽ ചിലപ്പോൾ മാറ്റം വന്നേക്കാം)

      പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. കേരള പ്ലസ് വൺ പ്രവേശനം 2023 hscap.kerala.gov.in ൽ ഉടൻ ആരംഭിക്കും. കേരള SSLC പരീക്ഷകൾ 2023 അല്ലെങ്കിൽ തത്തുല്യമായ 10-ാം ക്ലാസ് പരീക്ഷ പാസായ വിദ്യാർത്ഥികൾക്ക് DHSE കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്കൂളുകൾ/ജൂനിയർ കോളേജുകളിൽ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാൻ അർഹതയുണ്ട്.

വിദ്യാർത്ഥികൾ അവരുടെ എസ്എസ്എൽസി രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും വിശദാംശങ്ങൾ സമർപ്പിക്കുകയും വേണം. HSCAP അല്ലെങ്കിൽ ഹയർ സെക്കൻഡറി കോമൺ അഡ്മിഷൻ പോർട്ടലിൽ അപേക്ഷകൾ ലഭിച്ചുകഴിഞ്ഞാൽ, ഒരു മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. വിദ്യാർത്ഥിയുടെ മെറിറ്റിന്റെയും തിരഞ്ഞെടുപ്പിന്റെയും അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ് നടത്തുക.

ആദ്യം റിലീസ് ചെയ്തതിന്റെ ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ്, അതിനുശേഷം രണ്ട് ലിസ്റ്റുകൾ - ഒന്നും രണ്ടും അലോട്ട്‌മെന്റ് റിലീസ് ചെയ്യുന്നു. മുഴുവൻ പ്രക്രിയയും ഓൺലൈനിലാണ്. അതേസമയം, HSCAP പ്ലസ് വൺ പ്രവേശന പ്രക്രിയയുടെ ഷെഡ്യൂളിലെ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ്. ഷെഡ്യൂളും വിശദാംശങ്ങളും ഓൺലൈനായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. 2023 ജൂലൈ 25 വരെ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

പ്ലസ് വൺ പ്രവേശനം അറിയേണ്ട കാര്യങ്ങൾ

വിദ്യാഭ്യാസകാലയളവിലെ നിർണായക ഘട്ടമാണ് ഹയർസെക്കൻഡറിതലം. അവിടെ കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. സമീപ സ്കൂളുകളിൽ ഏതെല്ലാം വിഷയ കോമ്പിനേഷനുകളാണ് ഉള്ളതെന്നും അതിൽ തെരഞ്ഞെടുക്കേണ്ടത് ഏതാണെന്നും വ്യക്തമായി ആലോചിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ. മെരിറ്റും വിദ്യാർഥികളുടെ ഓപ്ഷനുകളും പരിഗണിച്ച് സുതാര്യമായ രീതിയിലാണ്‌ പ്രവേശന നടപടികൾ.

സയൻസ് വിഭാഗം: 

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, കംപ്യൂട്ടർ സയൻസ്, ഹോംസയൻസ്, ഇലക്ട്രോണിക്സ്, ജിയോജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന ഒമ്പത് കോമ്പിനേഷനിൽ പഠിക്കാൻ ഹയർസെക്കൻഡറി സയൻസ് വിഭാഗത്തിൽ അവസരമുണ്ട്.

ഹ്യുമാനിറ്റീസ് വിഭാഗം: 

ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, സോഷ്യാളജി, ജിയോളജി, മ്യൂസിക്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സോഷ്യൽ വർക്ക്, സൈക്കോളജി, ആന്ത്രപ്പോളജി, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ്, സംസ്കൃതം സാഹിത്യ, സംസ്കൃതം ശാസ്ത്ര, ഇസ്ലാമിക് ഹിസ്റ്ററിയും സംസ്കാരവും, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ജേർണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നീ 26 വിഷയത്തിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന 32 കോമ്പിനേഷനിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പഠിക്കാൻ കഴിയും.

കൊമേഴ്സ് വിഭാഗം: 

ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, അക്കൗണ്ടൻസി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നീ ഏഴ് വിഷയത്തിൽ നാലെണ്ണം വീതം വരുന്ന നാല് കോമ്പിനേഷനിൻ ഹയർ സെക്കൻഡറിയിലെ കൊമേഴ്സ് ഗ്രൂപ്പിൽ പഠിക്കാനായി ലഭ്യമാണ്.

(2022ലെ അഡ്മിഷൻ അനുസരിച്ചു തയാറാക്കിയത്. മാറ്റങ്ങൾ വന്നേക്കാം. പ്ലസ് വൻ പ്രവേശന വിജ്ഞാപനം വന്നയുടനെ ഹയർസെക്കൻഡറി ഏകജാലകം വെബ്‌സൈറ്റ് സന്ദര്ശിക്കുക.)

പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ ഇത് വരെ ആരംഭിച്ചിട്ടില്ല

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ അറിയുന്നതിനും  അപേക്ഷ നൽകുന്നതിനും   സമീപിക്കുക 

CSC ഡിജിറ്റൽ സേവ കേന്ദ്രം

അമ്പലമുക്ക്, ആദിനാട്.

ശക്തികുളങ്ങര ദേവീക്ഷേത്രത്തിന് സമീപം.

____________________________

ഒരു കേന്ദ്രസർക്കാർ അംഗീകൃത സ്ഥാപനം

📞 9947123221

       9747642264

സർക്കാർ സർക്കാരിതര സേവനങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ആധികാരികമായി  അറിയുന്നതിനും അപേക്ഷകൾ നൽകുന്നതിനും കേന്ദ്രസർക്കാർ സ്ഥാപനമായ C|S|C® അമ്പലമുക്ക്,ആദിനാടിന്റെ ഔദ്യോഗിക ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

വാട്സ് ആപ്പ്

ടെലിഗ്രാം 

Working Time

🔓&🔒: 8.30am & 6pm

Sunday Holiday

📧 e-mail janamythriadinadu@gmail.com

ലൊക്കേഷൻ

■■●●●●●●●●●●●●●●●●■■

ജില്ല തിരിച്ചുള്ള സ്കൂൾ ലിസ്റ്റ്

KERALA HSS SCHOOL LIST FOR +1 ADMISSION

( 2023-24 പ്രോസ്പെക്ട്സ് പ്രകാരം ഉള്ളത്.

2024-25 വർഷത്തെ പ്രോസ്‌പെക്ട്‌സിൽ ചിലപ്പോൾ മാറ്റം വന്നേക്കാം)


തിരുവനന്തപുരം  List Link

കൊല്ലം  List Link

പത്തനംതിട്ട  List Link

ആലപ്പുഴ  List Link

കോട്ടയം  List Link

ഇടുക്കി  List Link

എറണാകുളം  List Link

തൃശ്ശൂർ List Link

പാലക്കാട്  List Link

മലപ്പുറം  List Link

കോഴിക്കോട്  List Link

വയനാട്  List Link

കണ്ണൂർ  List Link

കാസർഗോഡ്  List Link

Sunday, May 14, 2023

SSC CHSL കംബൈൻഡ് ഹയർ സെക്കന്ററി ലെവൽ പരീക്ഷ അപേക്ഷ ആരംഭിച്ചു

 SSC CHSL കംബൈൻഡ് ഹയർ സെക്കന്ററി ലെവൽ പരീക്ഷ അപേക്ഷ ആരംഭിച്ചു


സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ CHSL (കംബൈൻഡ് ഹയർ സെക്കന്ററി ലെവൽ) ഒഴിവുകൾക്കായി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ദേശീയ തലത്തിലുള്ള യോഗ്യതാ പരീക്ഷയാണിത്. ലോവർ ഡിവിഷണൽ ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിംഗ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ തുടങ്ങിയ വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെ റിക്രൂട്ട്‌മെന്റിനായി സ്റ്റാഫ് സെലക്ഷൻ കമ്മിഷനാണ് ഇത് നടത്തുന്നത്.


 മൊത്തം 1600 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ടയർ 1, ടയർ 2 എന്നിങ്ങനെയാണ് പരീക്ഷ നടത്തുന്നത്. CBT (Computer Based Test) മോഡിലാണ് പരീക്ഷ. ടയർ 1 പരീക്ഷ ഓഗസ്റ്റ് മാസം ആയിരിക്കും, ടയർ 1 പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കുന്നതാണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 8 വരെയാണ്.


എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. 

പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.

ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.

SSC CHSL 2023 വിഭാഗത്തിന് കീഴിലുള്ള “അപ്ലൈ ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ വിശദാംശങ്ങൾ നൽകുക, പേയ്‌മെന്റ് നടത്തുക (ആവശ്യമെങ്കിൽ), SSC CHSL 2023-നുള്ള അപേക്ഷാ ഫോം സമർപ്പിക്കുക.

റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Official Website: 

കൂടുതൽ വിവരങ്ങൾക്ക്: PDF ,PDF 02


SSC രജിസ്‌ട്രേഷൻ : LINK


●●●●●●●●●●●●●●●●●●●●●

C|S|C® ഡിജിറ്റൽ സേവാ കേന്ദ്രം

അമ്പലമുക്ക്, ആദിനാട്.

ശക്തികുളങ്ങര ദേവീക്ഷേത്രത്തിന് സമീപം.

ഒരു കേന്ദ്രസർക്കാർ സംരംഭം

9947123221 | 9747642264

●●●●●●●●●●●●●●●●●●●●●

സർക്കാർ സർക്കാരിതര സേവനങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ആധികാരികമായി  അറിയുന്നതിനും അപേക്ഷകൾ നൽകുന്നതിനും കേന്ദ്രസർക്കാർ സ്ഥാപനമായ C|S|C® അമ്പലമുക്ക്,ആദിനാടിന്റെ ഔദ്യോഗിക ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

WhatsApp Link






Friday, May 12, 2023

KCET 2023 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു


 KCET 2023 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു

കെസിഇടി (കർണ്ണാടക കോമൺ എൻട്രൻസ് ടെസ്റ്റ്) പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. കർണ്ണാടകയിൽ ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് KCET. 2023-2024 അധ്യയന വർഷം മുതൽ ബിഎസ്‌സി നഴ്‌സിംഗ് പ്രവേശനത്തിന് കെസിഇടി (കർണ്ണാടക കോമൺ എൻട്രൻസ് ടെസ്റ്റ്) നിർബന്ധമാണ്. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ ശുപാർശയെ തുടർന്നാണ് ഇത് നിർബന്ധമാക്കിയത്. 

ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കെസിഇടി മെയ് 20,21,22 തിയ്യതികളിലായാണ് നടത്തുന്നത്. അപേക്ഷകർ https://cetonline.karnataka.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും അപ്ലിക്കേഷൻ നമ്പറും അപേക്ഷകന്റെ പേരിന്റെ ആദ്യത്തെ 4 ലെറ്റർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യാവുന്നതാണ്. എല്ലാ വിദ്യാർത്ഥികളും പരീക്ഷക്ക് വരുമ്പോൾ അഡ്മിറ്റ് കാർഡ് പ്രിന്റ് എടുത്ത് വരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.



Official  Website: https://cetonline.karnataka.gov.in

Friday, May 5, 2023

IMU APPLICATION STARTED 2023


 

ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (IMU CET) എക്സാമിനേഷൻ അപേക്ഷ ആരംഭിച്ചു

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് 2023 അപേക്ഷിക്കാനുള്ള തിയതി നീട്ടി

 

ആദിനാട് : സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് 2023 അപേക്ഷിക്കാനുള്ള തിയതി നീട്ടി 


കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടേയും വിഎച്ച്എസ്ഇ യിലെ നോൺ വൊക്കേഷണൽ അധ്യാപകരുടേയും നിയമനത്തിനുള്ള യോഗ്യതാ നിർണയ പരീക്ഷയ്ക്ക് ( SET- സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) അപേക്ഷിക്കാനുള്ള തിയതി നീട്ടി. 14 ജില്ലാ കേന്ദ്രങ്ങളിലും ജൂലൈയിൽ ടെസ്റ്റ് നടത്തും. സർക്കാരിലെ സ്വയംഭരണ സ്ഥാപനമായ ലാൽ ബഹദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയാണ് പരീക്ഷ നടത്തുന്നത്. General വിഭാഗത്തിൽ പെട്ടവർക്ക് 1000 രൂപയും, SC/ST/PWD വിഭാഗക്കാർക്ക് 500 രൂപയും എന്നിങ്ങനെയാണ് അപേക്ഷ ഫീസ്.

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. കൊമേഴ്സ്, ഫ്രഞ്ച്, ജർമൻ, ജിയോളജി, ഹോം സയൻസ്, ജേണലിസം, ലാറ്റിൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ, സോഷ്യൽവർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് സെറ്റ് അഭിമുഖീകരിക്കാൻ ബി.എഡ്, നിർബന്ധമില്ല. മറ്റുചില വിഷയങ്ങൾക്ക് വ്യവസ്ഥകളിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്. സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി/ബി.എഡ് പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസ്സായതായി പരിഗണിക്കുന്നതല്ല.
https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az
കേരളത്തിലെ സർവകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്പോണ്ടൻസ്/ ഓപ്പൺ ബിരുദങ്ങൾ പരിഗണിക്കില്ല. പിജി യോഗ്യത നേടിയിട്ട് ഇപ്പോൾ ഫൈനൽ ബിഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും, ബി എഡ് നേടിയിട്ട് ഇപ്പോൾ ഫൈനൽ പിജി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി May 10 വരെയാണ്. 



സർക്കാർ സർക്കാറിതര സേവനങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ആധികാരികമായി  അറിയുന്നതിനും അപേക്ഷകൾ നൽകുന്നതിനും കേന്ദ്രസർക്കാർ സ്ഥാപനമായ C|S|C® അമ്പലമുക്ക്,ആദിനാടിന്റെ ഔദ്യോഗിക ഗ്രൂപ്പിൽ ജോയിൻ ചെയ്യുക


■■●●●●●●●●●●●●●●●●■■
CSC ഡിജിറ്റൽ സേവ കേന്ദ്രം
അമ്പലമുക്ക്, ആദിനാട്.
ശക്തികുളങ്ങര ദേവീക്ഷേത്രത്തിന് സമീപം.
____________________________
ഒരു കേന്ദ്രസർക്കാർ അംഗീകൃത സ്ഥാപനം
📞 9947123221
       9747642264
വാർത്തകൾക്കും,അറിയിപ്പുകൾക്കും ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az
Working Time
🔓&🔒: 8.30am & 6pm
Sunday Holiday

📧 e-mail janamythriadinadu@gmail.com

Location
https://posts.gle/aUnDzgQwQk4bAeP5A
■■●●●●●●●●●●●●●●●●■■


IMPORTANT POSTS

JEE-Main Registration Started @ Janamythri CSC Ampalamukku

 🎓    JEE-Main സീസൺ-1 അപേക്ഷ സമർപ്പണം ആരംഭിച്ചു 🍄  എൻഐടികളിലേക്കും ഐഐ ഐടികളിലേക്കും മറ്റുമുള്ള ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിന...